തമിഴ് സിനിമക്ക് ദേശീയ- അന്തർദേശീയ ബഹുമതികൾ നേടിക്കൊടുത്ത സംവിധായകരിൽ ഒരാൾ ആണ് വെട്രിമാരൻ. തന്റെ ഓരോ ചിത്രവും ഒന്നിനൊന്നു വ്യത്യസ്തമായ രീതിയിൽ ചെയ്യുന്ന ഈ സംവിധായകൻ തിരഞ്ഞെടുക്കുന്ന പ്രമേയങ്ങളും ഗംഭീരമാണ്. തന്റെ അഭിനേതാക്കളിൽ നിന്നു അവരുടെ ബെസ്റ്റ് പെർഫോമൻസ് പുറത്തെടുക്കാനുള്ള കഴിവും ഈ പ്രതിഭയെ വേറിട്ടു നിർത്തുന്നു. അദ്ദേഹത്തിന്റെ കഴിഞ്ഞ ചിത്രമായ അസുരനും ബ്ലോക്ക്ബസ്റ്റർ വിജയം ആണ് നേടിയത്. ധനുഷ്- മഞ്ജു വാര്യർ ടീമിന്റെ അതിഗംഭീര പ്രകടനം ആണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്. ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ പ്രകാരം തമിഴകത്തെ ഏറ്റവും വലിയ താരമായ ദളപതി വിജയ്യോടൊപ്പം ഒരു ചിത്രം ചെയ്യാൻ ഉള്ള തയ്യാറെടുപ്പിലാണ് വെട്രിമാരൻ.
ഇപ്പോൾ തന്റെ 64 മത് ചിത്രമായി ലോകേഷ് കനകരാജ് ഒരുക്കുന്ന പുതിയ ചിത്രത്തിൽ അഭിനയിക്കുന്ന വിജയ് അടുത്തതായി ചെയ്യാൻ പോകുന്ന ചിത്രങ്ങളെ കുറിച്ച് ഒട്ടേറെ അഭ്യൂഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. മഗിഴ് തിരുമേനി, മോഹൻ രാജ, ആറ്റ്‌ലി എന്നിവരുടെ പേരുകൾ ആണ് അടുത്ത വിജയ് ചിത്രത്തിന്റെ സംവിധായകൻ എന്ന പേരിൽ ഇത്രയും നാൾ പ്രചരിച്ചത് എങ്കിൽ ഇപ്പോൾ പ്രചരിക്കുന്നത് വെട്രിമാരന്റെ പേരാണ്. അദ്ദേഹം വിജയ്‌യുമായി ഒരു തിരക്കഥ ചർച്ച ചെയ്തു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ ചിത്രം സംഭവിച്ചാൽ ഈ കൂട്ടുക്കെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം ആവും അത്. വെട്രിമാരനും വിജയും ഒന്നിക്കുന്നത് ഒരു മാസ്സ് ചിത്രത്തിന് വേണ്ടി ആവും എന്നും സൂചനകൾ പറയുന്നു. ഈ ചിത്രം സംഭവിക്കണം എന്ന ആഗ്രഹത്തിൽ ആണ് ദളപതി ആരാധകർ. എല്ലാം നന്നായി വന്നാൽ വിജയ്- വെട്രിമാരൻ ചിത്രത്തിന്റെ ഒഫീഷ്യൽ അന്നൗന്സമെന്റ് വൈകാതെ ഉണ്ടാകും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…
കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
This website uses cookies.