മികച്ച ചിത്രങ്ങളിലൂടെ മലയാള സിനിമാ പ്രേമികളുടെ മനസ്സ് കീഴടക്കിയ സംവിധായകൻ ആണ് എബ്രിഡ് ഷൈൻ. നിവിൻ പോളി നായകനായി എത്തിയ ആദ്യ ചിത്രം 1983 , രണ്ടാമത്തെ ചിത്രം ആക്ഷൻ ഹീറോ ബിജുവും സൂപ്പർ ഹിറ്റുകളാക്കി തന്റെ മികവ് കാണിച്ചു തന്ന എബ്രിഡ് ഷൈൻ, കാളിദാസ് ജയറാം നായകനായി എത്തിയ നിരൂപക പ്രശംസ ഏറ്റുവാങ്ങിയ പൂമരം എന്ന ചിത്രത്തിന് ശേഷം കുറച്ചു നാളായി നിശ്ശബ്ദനായിരുന്നു. എന്നാൽ മറ്റൊരു കിടിലൻ ചിത്രത്തിന്റെ പണിപ്പുരയിൽ ആയിരുന്നു അദ്ദേഹം എന്ന് അധികമാരും അറിഞ്ഞില്ല. ഇപ്പോഴാണ് എബ്രിഡ് ഷൈൻ ഒരുക്കുന്ന നാലാമത്തെ ചിത്രത്തിന്റെ വിവരങ്ങൾ പുറത്തു വരുന്നത്.
ദി കുങ്ഫു മാസ്റ്റർ എന്ന പേരിട്ടിരിക്കുന്ന ആക്ഷൻ ചിത്രം ഒരുക്കുകയായിരുന്നു അദ്ദേഹം. പേര് പോലെ തന്നെ മാർഷ്യൽ ആർട് ആയ കുങ്ഫുവിനെ അടിസ്ഥാനപ്പെടുത്തി ഒരുക്കുന്ന ആക്ഷൻ ചിത്രമാണ് ഇത്. ഹിമാലയത്തിന്റെ താഴ്‌വരയിൽ ആയിരുന്നു ഈ ചിത്രത്തിന്റെ ഷൂട്ടിംഗ്. ആക്ഷനും ഡ്രാമയും എല്ലാം ചേർന്ന ഈ ചിത്രത്തിൽ പൂമരത്തിലൂടെ ശ്രദ്ധേയ ആയ നീത പിള്ള നായികാ വേഷം ചെയ്യുമ്പോൾ പുതുമുഖമായ ജിജി സ്കറിയ ആണ് നായക വേഷത്തിൽ എത്തുന്നത് ഓഡിഷൻ നടത്തിയാണ് ജിജിയെ തിരഞ്ഞെടുത്തത്. ഒട്ടേറെ യാത്രകളും , അഭിനേതാക്കളുടെ പരിശീലവും പരിക്കും, കാലാവസ്ഥാ പ്രശ്നങ്ങളും എല്ലാം അതിജീവിച്ചാണ് ഈ ചിത്രം ഹിമാലയൻ താഴ്‌വരയിൽ രണ്ടു സീസൺ കൊണ്ട് ഒരുക്കിയത്.
മേജർ രവിയുടെ മകൻ അർജുൻ ഛായാഗ്രഹണം നിർവഹിച്ച ഈ ചിത്രത്തിന്റെ എഡിറ്റർ കെ ആർ മിഥുൻ ആണ്. ഫുൾ ഓൺ സിനിമാസിന്റെ ബാനറിൽ ഷിബു തെക്കുപുറം ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. താൻ കുട്ടിക്കാലത്തു കണ്ടു ആവേശം കൊണ്ടിട്ടുള്ള ബ്രൂസ് ലീ, ജാക്കി ചാൻ ചിത്രങ്ങൾ തന്നെ ആണ് ഈ ചിത്രമൊരുക്കാൻ തനിക്കു പ്രചോദനം ആയതെന്നും എബ്രിഡ് ഷൈൻ പറയുന്നു. വളരെ റിയലിസ്റ്റിക് ആയി കഥ പറഞ്ഞ ചിത്രങ്ങൾ ആയിരുന്നു എബ്രിഡ് ഇതുവരെ ഒരുക്കിയ മൂന്നു ചിത്രങ്ങളും. ആദ്യമായാണ് അദ്ദേഹം ഒരു ആക്ഷൻ ചിത്രം ഒരുക്കുന്നത്. ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ഉടനെ പുറത്തു വിടും എന്നാണ് പ്രതീക്ഷ.
സൂപ്പർ ഹിറ്റായ 'രോമാഞ്ച'ത്തിന് ശേഷം ഗപ്പി സിനിമാസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ ലുക്ക് പുറത്ത്. 'ഗപ്പി'ക്കും 'അമ്പിളി'ക്കും ശേഷം…
ധ്യാൻ ശ്രീനിവാസനും ലുക്മാൻ അവറാനും കേന്ദ്ര കഥാപാത്രങ്ങളായെത്തുന്ന 'വള' സെപ്റ്റംബർ 19ന് തിയേറ്ററുകളിലേക്കെത്തുന്നു. ഒരു വള മൂലം പലരുടെയും ജീവിതത്തിൽ…
ലോക സിനിയുടെ തന്നെ അഭിമാനമായി മാറിയ ചിത്രമാണ് കാന്താര. ചിത്രത്തിന്റെ രണ്ടാം പതിപ്പിനായി കാത്തിരുന്ന ആരാധകർക്കായി സിനിമയുടെ റിലീസിംഗ് ഡേറ്റ്…
ഒരു ഗംഭീര ത്രില്ലർ ചിത്രത്തിന്റെ സൂചനകൾ നൽകികൊണ്ട് ബേബി ഗേൾ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് മോഷൻ പോസ്റ്റർ പുറത്തിറങ്ങി. മാജിക്…
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
This website uses cookies.