[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി വിവാഹിതയായി.

മലയാള സിനിമയുടെ ഹാസ്യ സാമ്രാട്ട് ആയിരുന്ന ജഗതി ശ്രീകുമാറിന്റെ മകൾ ശ്രീലക്ഷ്മി ഈ ഞായറാഴ്ച വിവാഹിതയായി. നടിയും ടെലിവിഷൻ അവതാരികയുമായ ശ്രീലക്ഷ്മി കല്യാണം കഴിച്ചത് ജിജിൻ ജഹാൻഗീറിനെയാണ്. കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിൽ വെച്ച് നടന്ന ചടങ്ങിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്. ദുബായിൽ സെറ്റിൽ ചെയ്തിരിക്കുന്ന ഒരു കൊമേർഷ്യൽ പൈലറ്റ് ആണ് ജിജിൻ. വധുവിന്റേയും വരന്റേയും അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. അഞ്ചു വർഷം മുൻപാണ് ശ്രീലക്ഷ്മിയും ജിജിനും പരിചയപ്പെടുന്നത്. ആദ്യം സുഹൃത്തുക്കൾ ആയിരുന്ന ഇരുവരും പിന്നീട് പ്രണയത്തിലാവുകയായിരുന്നു.

താൻ വിവാഹിതയാവാൻ പോകുന്നുവെന്ന വിവരം ഇൻസ്റാഗ്രാമിലൂടെ ആണ് ശ്രീലക്ഷ്മി ഏവരെയും അറിയിച്ചത്. മികച്ച ക്ലാസിക്കൽ ഡാൻസർ കൂടിയായ ശ്രീലക്ഷ്മി ഇപ്പോൾ ഒമാനിൽ ഉള്ള പ്രശസ്ത മെഡിക്കൽ ബ്രാൻഡിന്റെ മാർക്കറ്റിങ് സെക്ടറിൽ ജോലി ചെയ്യുകയാണ്. വൺസ് അപ്പോൺ എ ടൈം ദെയ്ർ വാസ് എ കള്ളൻ , ക്രാന്തി എന്നീ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ശ്രീലക്ഷ്മി. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മലയാളം പതിപ്പിലെ ഒരു മത്സരാർത്ഥി കൂടിയായിരുന്നു ശ്രീലക്ഷ്മി. ശ്രീലക്ഷ്മിയുടെ അച്ഛനായ ജഗതി ശ്രീകുമാർ ഇപ്പോൾ പതുക്കെ അഭിനയ രംഗത്തേക്ക് മടങ്ങി വരാനുള്ള തയ്യാറെടുപ്പിലാണ്. വർഷങ്ങൾക്കു മുൻപ് നടന്ന കാർ അപകടത്തിന് ശേഷം സംസാര ശേഷി നഷ്ട്ടപെട്ട ജഗതി ഇപ്പോൾ വീൽ ചെയറിൽ ആണ്. അരക്കു കീഴ്പോട്ടു തളർന്നു പോയ അദ്ദേഹം ഈ അടുത്തിടെ ഒരു അമ്യൂസ്‌മെന്റ് പാർക്കിന്റെ പരസ്യത്തിൽ അഭിനയിച്ചിരുന്നു. അത് കൂടാതെ ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

22 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

23 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.