ലോകം മുഴുവൻ അലയടിച്ച മലയാളം പാട്ടാണ് വെളിപാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രത്തിന് വേണ്ടി ഷാൻ റഹ്മാൻ സംഗീതം നൽകിയ എന്റമ്മേടെ ജിമ്മിക്കി കമ്മൽ എന്റപ്പൻ കട്ടോണ്ട് പോയി എന്ന ഗാനം. ഒരുപക്ഷെ ഇത്രയും വൈറൽ ആയി മാറിയ ഒരു ഗാനം ഇന്ത്യൻ സിനിമയിൽ തന്നെ ഈ അടുത്തിടെ ഉണ്ടായി കാണില്ല. ബി ബി സി ന്യൂസിൽ വരെ എത്തിയ ജിമ്മിക്കി കമ്മലിന് ആയിരകണക്കിന് ഫാൻ വേര്ഷനുകളും ഇതിനോടകം ഇറങ്ങി കഴിഞ്ഞു. യൂട്യൂബിൽ ഏറ്റവും അധികം വ്യൂസും ലൈകും നേടിയ മലയാളം വീഡിയോ ആയും ഈ ഗാനം മാറി കഴിഞ്ഞു. യൂട്യൂബിൽ മാത്രമല്ല ഫേസ്ബുക്കിലും റെക്കോർഡ് വ്യൂസ് കിട്ടിയ ഈ ഗാനത്തിന്റെ മോഹൻലാൽ വേർഷനും കോടിക്കണക്കിനു വ്യൂസുമായി കുതിക്കുകയാണ്. ഇപ്പോഴിതാ ഗാനമിറങ്ങി മൂന്ന് മാസത്തിൽ അധികം കഴിഞ്ഞിട്ടും ജിമ്മിക്കി തരംഗം അവസാനിക്കുന്നില്ല. പ്രശസ്ത ബോളിവുഡ് താരമായ അഭിഷേക് ബച്ചൻ ആണ് പുതിയ ജിമ്മിക്കി കമ്മൽ ആരാധകൻ.
തന്റെ പുതിയ അഡിക്ഷൻ ഈ ഗാനം ആണെന്നും എത്ര കേട്ടിട്ടും മതിയാകാതെ താനിത് വീണ്ടും വീണ്ടും കേട്ട് കൊണ്ടിരിക്കുകയാണെന്നും അഭിഷേക് ബച്ചൻ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഈ പാട്ടു കേൾക്കുമ്പോൾ നൃത്തം ചെയ്യാൻ തോന്നുന്നു എന്നാണ് ജൂനിയർ ബച്ചന്റെ പ്രതികരണം. അത്ര ഗംഭീരം ആണീ ഗാനം എന്നാണ് അഭിഷേക് ബച്ചൻ പറയുന്നത്. ഇപ്പോൾ അഞ്ചു കോടിയിൽ അധികം യൂട്യൂബ് വ്യൂസ് നേടിയ ഈ ഗാനത്തിന് നാല് ലക്ഷത്തിനു മുകളിൽ ലൈകും കിട്ടി കഴിഞ്ഞു. സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ വ്യൂസും ലൈക്കും കിട്ടിയ ഗാനങ്ങളിൽ മുൻപന്തിയിൽ ആണ് ഇപ്പോൾ ജിമ്മിക്കി കമ്മലിന്റെ സ്ഥാനം. ഇതിന്റെ മോഹൻലാൽ വേർഷനും യൂട്യൂബിൽ ഒരു കോടി വ്യൂസ് പിന്നിട്ടു കഴിഞ്ഞു. ഏതായാലും ജിമ്മിക്കി കമ്മൽ പുതിയ പുതിയ ആരാധകരെ സൃഷ്ടിച്ചു കൊണ്ട് കുതിപ്പ് തുടരുകയാണ്
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.