യുവ താരം ടോവിനോ തോമസിനെ നായകനാക്കി ആഷിഖ് അബു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് നീലവെളിച്ചം. ഏറെ ശ്രദ്ധ നേടിയ മായാനദി, നിരൂപക പ്രശംസ നേടിയ നാരദൻ എന്നീ ചിത്രങ്ങൾക്ക് ശേഷം ഇവർ ഒന്നിക്കുന്ന നീലവെളിച്ചത്തിന്റെ ഷൂട്ടിംഗ് ഇന്ന് പൂർത്തിയായി എന്ന വിവരമാണ് ആഷിഖ് അബു പങ്കു വെക്കുന്നത്. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് അദ്ദേഹം ഈ വിവരം പ്രേക്ഷകരെ അറിയിച്ചത്. തലശേരി, പിണറായിയിൽ കഴിഞ്ഞ ഏപ്രിൽ മാസത്തിലാണ് ഈ ചിത്രം ആരംഭിച്ചത്. റിമ കല്ലിങ്കൽ, റോഷൻ മാത്യു, ഷൈൻ ടോം ചാക്കോ, രാജഷ് മാധവൻ, ഉമ കെ.പി., പൂജാ മോഹൻരാജ്, ദേവകി ഭാഗി എന്നിവരുമഭിനയിക്കുന്ന ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു.
വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാർഗ്ഗവീനിലയം എന്ന വിഖ്യാത തിരക്കഥയെ അടിസ്ഥാനമാക്കിയാണ് ഈ ചിത്രമൊരുക്കുന്നത്. ഒപിഎം ഡ്രീം മിൽ എന്ന ബാനറിനു കീഴിൽ ആഷിഖ് അബുവും സന്തോഷ് ടി കുരുവിളയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത് ഗിരീഷ് ഗംഗാധരൻ, എഡിറ്റ് ചെയ്യുന്നത് സൈജു ശ്രീധരൻ, സംഗീതമൊരുക്കുന്നത് ബിജിബാൽ, റെക്സ് വിജയൻ എന്നിവരാണ്. വൈക്കം മുഹമ്മദ് ബഷീർ കഥയും തിരക്കഥയും നിർവഹിച്ച, 1964 ഇൽ പുറത്തു വന്ന ഭാർഗവി നിലയം എന്ന ചിത്രത്തിന്റെ പുനരാവിഷ്കാരമാണ് നീല വെളിച്ചം. മധു, പ്രേം നസീർ, വിജയ നിർമല എന്നിവരഭിനയിച്ച ഭാർഗവീനിലയം സംവിധാനം ചെയ്തത് എ വിൻസെന്റാണ്. മലയാളത്തിലെ ആദ്യ ഹൊറർ ചിത്രമെന്ന പ്രത്യേകതയുമുള്ള ചിത്രമാണ് ഭാർഗവീനിലയം.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.