മലയാളത്തിന്റെ മഹാനടൻ കംപ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായി എത്തുന്ന പുതിയ ചിത്രമാണ് ആറാട്ടു. ഫെബ്രുവരി പത്തിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വലിയ ആവേശത്തോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തെ കുറിച്ച് മനസ്സ് തുറക്കുകയാണ് മോഹൻലാൽ. പൂർണ്ണമായും ഒരു മാസ്സ് സിനിമ എന്ന് പറഞ്ഞു കൊണ്ട് തന്നെ തീയേറ്ററിലേക്ക് കൊണ്ട് വരാൻ സാധിക്കുന്ന സിനിമയാണ് ആറാട്ട് എന്നാണ് മോഹൻലാൽ പറയുന്നത്. എന്നാൽ എല്ലാ ചിത്രങ്ങളും അങ്ങനെ മാത്രം ചെയ്യാൻ കഴിയില്ല എന്നും, വ്യത്യസ്ത തരത്തിലുള്ള ചിത്രങ്ങൾ ചെയ്യാൻ ആണ് താൻ ആഗ്രഹിക്കുന്നത് എന്നും മോഹൻലാൽ പറയുന്നു. ദൃശ്യം 2 ഒരു ഫാമിലി ത്രില്ലർ ആയിരുന്നു എങ്കിൽ, മരക്കാർ ഒരു ചരിത്ര പശ്ചാത്തലത്തിൽ ഉള്ള ചിത്രമായിരുന്നു എന്നും, ഇനി വരാൻ പോകുന്ന ബ്രോ ഡാഡി, 12 ത് മാൻ, മോൺസ്റ്റർ, റാം എന്നീ ചിത്രങ്ങൾ എല്ലാം തന്നെ യഥാക്രമം കോമഡി, ത്രില്ലർ, ആക്ഷൻ അങ്ങനെ വ്യത്യസ്ത വിഭാഗങ്ങളിൽ ഒരുങ്ങുന്ന ചിത്രങ്ങളാണെന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന ബാരോസ് എന്ന ചിത്രമാണെങ്കിൽ ഒരു ത്രീഡി ഫാന്റസി ചിത്രമാണ്. ആറാട്ട് എന്ന ചിത്രം രചിച്ചത് ഉദയ കൃഷ്ണയും സംവിധാനം ചെയ്തത് ബി ഉണ്ണികൃഷ്ണനും ആണ്. പതിനെട്ട് കോടി രൂപ ബഡ്ജറ്റില്‍ നിർമ്മിച്ച ഈ ചിത്രത്തിൽ നെയ്യാറ്റിന്‍കര ഗോപന്‍ എന്ന കഥാപാത്രമായാണ് മോഹൻലാൽ അഭിനയിച്ചിരിക്കുന്നത്. തെന്നിന്ത്യന്‍ സൂപ്പര്‍ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷത്തിലെത്തുന്ന ഈ ചിത്രത്തിൽ നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി തുടങ്ങി ഒരു വലിയ താരനിര അണിനിരക്കുന്നു. സംഗീത മാന്ത്രികൻ എ ആർ റഹ്മാൻ അതിഥി വേഷത്തിലും എത്തുന്ന ഈ ചിത്രത്തിന് രാഹുൽ രാജ് ആണ് സംഗീതം പകർന്നതു. ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ആണ്.
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ "ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്"…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ 4 K പതിപ്പിന്റെ പ്രിവ്യൂ ഷോ ചെന്നൈയിൽ നടന്നു. ക്യൂബ്സ്…
പാന് ഇന്ത്യന് ബ്ലോക്ക് ബസ്റ്ററായ മാര്ക്കോയ്ക്ക് ശേഷം ഉണ്ണിമുകുന്ദന് നായകനാവുന്ന 'ഗെറ്റ് സെറ്റ് ബേബി'യുടെ റിലീസ് തിയതി പുറത്തു വിട്ടു.…
കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ടീസർ ഇപ്പോൾ സോഷ്യൽ മീഡിയയെ ആവേശം കൊണ്ട്…
മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് ചിത്രങ്ങളിലൊന്നായ ഒരു വടക്കൻ വീരഗാഥയുടെ പുതിയ പതിപ്പിന്റെ ട്രൈലെർ ലോഞ്ച് അമ്മയുടെ ഓഫീസിൽ നടന്നു. മോഹൻലാൽ…
മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി എംടി-ഹരിഹരന് കൂട്ടുകെട്ടിലൊരുങ്ങിയ ക്ലാസിക് ചിത്രമായ ഒരു വടക്കന് വീരഗാഥ വീണ്ടും റിലീസിന് എത്തുന്നു. 2025…
This website uses cookies.