മോഹൻലാൽ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട് റിലീസിന് ഒരുങ്ങുകയാണ്. ഉദയ കൃഷ്ണ രചിച്ചു, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സംവിധായകൻ ബി ഉണ്ണികൃഷ്ണനും എം പി എം ഗ്രൂപ്പിന്റെ ബാനറിൽ ശക്തിയുമാണ്. ഫെബ്രുവരി പതിനെട്ടിന് ആഗോള റിലീസ് ആയി എത്തുന്ന ഈ ചിത്രം ഒരു മലയാള സിനിമയ്ക്കു ലഭിക്കുന്ന ഏറ്റവും വലിയ ഓവർസീസ് റിലീസ് ആണ് നേടാൻ പോകുന്നത്. അതിനു മുന്നോടിയായി ഗൾഫിൽ ഈ ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിംഗ് തുടങ്ങി കഴിഞ്ഞു. വേൾഡ് വൈഡ് ഫിലിംസ് ആണ് ഈ ചിത്രം ഗൾഫിൽ വിതരണം ചെയ്യുന്നത്. ഇത് കൂടാതെ കേരളത്തിലും അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ച ഈ ചിത്രത്തിന് വമ്പൻ പ്രതികരണമാണ് ലഭിക്കുന്നത്. ഇതിനോടകം കേരളത്തിൽ മാത്രം ഇരുനൂറോളം ഫാൻസ് ഷോകൾ ആണ് സോൾഡ് ഔട്ട് ആയതു. അതുപോലെ ബുക്കിംഗ് തുടങ്ങി മണിക്കൂറുകൾ കൊണ്ട് ആദ്യ ദിവസത്തെ ടിക്കറ്റുകൾ മുഴുവൻ വിറ്റു തീർന്ന കാഴ്ചയും നമ്മുക്ക് കാണാൻ സാധിക്കും.
തെന്നിന്ത്യൻ താരം ശ്രദ്ധ ശ്രീനാഥ് നായികാ വേഷം ചെയ്ത ഈ ചിത്രത്തിൽ എ ആർ റഹ്മാൻ അതിഥി വേഷത്തിൽ എത്തുന്നുണ്ട്. രാഹുൽ രാജ് സംഗീതം ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും അതുപോലെ ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലകനാഥും ആണ്. ഇപ്പോൾ സോഷ്യൽ മീഡിയ മുഴുവൻ നിറഞ്ഞു നിൽക്കുന്നത് ആറാട്ടിലെ മോഹൻലാലിന്റെ സ്റ്റില്ലുകൾ ആണ്. സായ്കുമാര്‍, സിദ്ദിഖ്, വിജയരാഘവന്‍, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി എന്നിവരും അഭിനയിച്ച ഈ ചിത്രത്തിന്റെ ട്രൈലെർ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ്.
ഒരു ഇടവേളക്കുശേഷം മലയാളത്തിലെത്തുന്ന ഫാമിലി കോമഡി എന്റർടൈനറാണ് ജഗദീഷ്, ഇന്ദ്രൻസ്, പ്രശാന്ത് അലക്സാണ്ടർ, മീനാ രാജ്, ഭാഗ്യ, ഋഷികേഷ് എന്നിവരെ…
കാവ്യാ ഫിലിം കമ്പനി ഉടമയും വ്യവസായിയും മലയാള സിനിമയിലെ പ്രമുഖ നിർമ്മാതാവുമായ വേണു കുന്നപ്പിള്ളി, ശ്രീ ഗുരുവായൂരപ്പന്റെ സന്നിധിയിൽ നവീകരിച്ച…
തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പുതിയ പാൻ ഇന്ത്യൻ ചിത്രം 'ദ പാരഡൈസി'ൻറെ…
ഉത്സവ് രാജീവ്, ഫഹദ് നന്ദു എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്ത 'പരിവാർ' എന്ന ചിത്രം പ്രേക്ഷകരുടെ മുന്നിലേക്ക്. മാർച്ച് ഏഴിന്…
മലയാളി താരം രാജീവ് പിള്ളയെ നായകനാക്കി സൂര്യൻ.ജി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഡെക്സ്റ്റർ' സിനിമയ്ക്ക് എ സർട്ടിഫിക്കറ്റ്. വയലൻസ് രംഗങ്ങള്…
ഇന്ദ്രജിത്ത് സുകുമാരൻ ആദ്യമായി ഒരു മുഴുനീള പോലീസ് വേഷം കൈകാര്യം ചെയ്യുന്ന ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ "ധീരം" പാക്കപ്പ് ആയി.…
This website uses cookies.