ഇന്നലെയാണ് പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ബിജു മേനോൻ ചിത്രമായ ആനക്കള്ളന്റെ ട്രൈലെർ റിലീസ് ചെയ്തത്. ഇവൻ മര്യാദരാമൻ എന്ന ദിലീപ് ചിത്രത്തിന് ശേഷം സുരേഷ് ദിവാകർ സംവിധാനം ചെയ്ത ഈ കോമഡി എന്റെർറ്റൈനെർ ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. പഞ്ചവർണ്ണ തത്ത എന്ന സൂപ്പർ ഹിറ്റ് ജയറാം- കുഞ്ചാക്കോ ബോബൻ- രമേശ് പിഷാരടി ചിത്രം നിർമ്മിച്ച സപ്ത തരംഗ് സിനിമ നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ട്രെയിലറിന് വമ്പൻ സ്വീകരണമാണ് സോഷ്യൽ മീഡിയയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ബിജു മേനോൻ ഒരുക്കുന്ന തകർപ്പൻ കോമെടിയാണ് ഈ ചിത്രത്തിന്റെ സവിശേഷത എന്നാണ് ട്രൈലെർ നമ്മുക്ക് നൽകുന്ന സൂചന. അതോടൊപ്പം തന്നെ ആക്ഷൻ സ്റ്റാർ സുരേഷ് ഗോപിയുടെ ചില ക്ലാസിക് ചിത്രങ്ങളെയും നമ്മുടെ മനസ്സിൽ എത്തിക്കുന്നുണ്ട് ഈ ട്രൈലെർ.
ലേലത്തിലെ ആനക്കാട്ടിൽ ചാക്കോച്ചി, കമ്മീഷണറിലെ ഭരത് ചന്ദ്രൻ എന്നീ കഥാപാത്രങ്ങളെ ഓർമയിൽ എത്തിക്കുന്ന സുരേഷ് ഗോപിയുടെ ഡയലോഗുകൾ ഈ ട്രൈലറിൽ കാണാം. ലേലം, കമ്മിഷണർ എന്നീ ചിത്രങ്ങളിലെ ഹിറ്റ് ഡയലോഗുകൾ ആയ നേരാ തിരുമേനി ഈപ്പച്ചൻ പള്ളിക്കൂടത്തിൽ പോയിട്ടില്ല, ഓർമ്മയുണ്ടോ ഈ മുഖം എന്നീ ഡയലോഗുകൾ ഈ ട്രൈലറിന്റെ ഭാഗം ആണ്. ഏതായാലും ഒരു കമ്പ്ലീറ്റ് ബിജു മേനോൻ ഷോ ആയിരിക്കും ഈ ചിത്രം എന്നുറപ്പാണ്. ബിജു മേനോനോടൊപ്പം സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, ജനാർദനൻ, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് തുടങ്ങി ഒരു വലിയ താര നിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അനുശ്രീ, ഷംന കാസിം എന്നിവരാണ് ഈ ചിത്രത്തിലെ നായികാ വേഷത്തിൽ എത്തുന്നത്. ആൽബി ദൃശ്യങ്ങൾ ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം പകർന്നത് നാദിർഷ ആണ്. ഒക്ടോബറിൽ പൂജ റിലീസ് ആയി ആനക്കള്ളൻ റിലീസ് ചെയ്യും.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.