ഇന്നലെ റിലീസ് ചെയ്ത വമ്പൻ തമിഴ് ചിത്രമാണ് മാസ്റ്റർ ഡയറക്ടർ മണി രത്‌നം സംവിധാനം ചെയ്ത ചെക്ക ചിവന്ത വാനം. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരുന്ന ഈ ചിത്രം ഗംഭീര പ്രതികരണമാണ് ഇപ്പോൾ നേടുന്നത്. മണി രത്‌നത്തിന്റെ കിടിലൻ തിരിച്ചു വരവ് എന്ന് തന്നെയാണ് പ്രേക്ഷകരും നിരൂപകരും ഒരുപോലെ ഈ ചിത്രത്തെ കുറിച്ച് പറയുന്നത്. അരവിന്ദ് സ്വാമി, വിജയ് സേതുപതി, ചിമ്പു, അരുൺ വിജയ്, ജ്യോതിക തുടങ്ങി ഒരു വലിയ താര നിര അണിനിരന്ന ഈ ചിത്രത്തിൽ പ്രശസ്ത മലയാള നടൻ അപ്പാനി ശരത്തും അഭിനയിച്ചിട്ടുണ്ട്. ഒരു ചെറിയ വേഷം ആണെങ്കിലും പ്രേക്ഷകരുടെ ശ്രദ്ധ നേടിയെടുക്കുന്ന പ്രകടനമാണ് അപ്പാനി ശരത് കാഴ്ച വെച്ചത്. വമ്പൻ താര നിരയോടൊപ്പം അഭിനയിക്കാൻ സാധിച്ചു എന്നതും മണി രത്‌നം ചിത്രത്തിന്റെ ഒരു ഭാഗം അവൻ കഴിഞ്ഞു എന്നതും തന്നെ സംബന്ധിച്ച് വലിയ കാര്യം ആണെന്ന് ശരത് തന്നെ പറയുന്നു.
ചെറിയ കഥാപാത്രം ആയിട്ട് കൂടി തന്റെ കഥാപാത്രത്തിന് പ്രേക്ഷകരിൽ നിന്ന് ലഭിച്ച ശ്രദ്ധക്കും പിന്തുണക്കും അഭിനന്ദനങ്ങൾക്കും നന്ദി പറഞ്ഞു കൊണ്ട് കഴിഞ്ഞ ദിവസം തന്നെ അപ്പാനി ശരത് ഫേസ്ബുക് പോസ്റ്റ് ഇട്ടിരുന്നു. എല്ലാവരും ചിത്രം കാണണം എന്നും ഈ പിന്തുണ തുടർന്നും നൽകണം എന്നും ശരത് പറയുന്നു. അരവിന്ദ് സ്വാമി, ചിമ്പു, അരുൺ വിജയ്, ത്യാഗരാജൻ എന്നിവർക്കൊപ്പം സ്ക്രീൻ സ്‌പേസ് ഷെയർ ചെയ്യാൻ അപ്പാനി ശരത്തിനു ഈ ചിത്രത്തിൽ കഴിഞ്ഞിട്ടുണ്ട്. ഇപ്പോൾ തമിഴിൽ ഓട്ടോ ശങ്കർ എന്ന വെബ് സീരിസിൽ ടൈറ്റിൽ കഥാപാത്രമായി അഭിനയിക്കുകയാണ് അപ്പാനി ശരത്. സണ്ടക്കോഴി 2 എന്ന വിശാൽ ചിത്രത്തിലും അപ്പാനി ശരത് അഭിനയിച്ചു കഴിഞ്ഞു. ആ ചിത്രം അടുത്ത മാസം പകുതിയോടെ തീയേറ്ററുകളിൽ എത്തും.
മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…
ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…
കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…
ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…
ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…
സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…
This website uses cookies.