വിനീത് ശ്രീനിവാസനെ നായകനാക്കി ദിലീപ് മേനോന് സംവിധാനം ചെയ്യുന്ന ‘ആന അലറലോടലറല്’ റിലീസിന് തയ്യാറെടുക്കുന്നു. ഡിസംബര് 22ന് ചിത്രം തിയറ്ററുകളിലെത്തും. ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആന അലറലോടലറൽ എന്ന ഈ ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരിക്കുന്നത് ശരത് ബാലൻ ആണ്. ശേഖരന്കുട്ടി എന്ന് സ്നേഹത്തോടെ വിളിക്കുന്ന ഒരു ആനയാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം. ഫുക്രി, രാമന്റെ ഏദന് തോട്ടം എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷക മനം കവര്ന്ന അനു സിത്താരയാണ് നായിക. സുരാജ് വെഞ്ഞാറമൂട്, തെസ്നി ഖാൻ, മാമുക്കോയ, വിജയരാഘവന്, സുരാജ് വെഞ്ഞാറമൂട്, ഹാരിഷ് കണാരന്, വിശാഖ് നായര് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളെ അവതരിപ്പിക്കുന്നത്.
പ്രമേയത്തിലും അവതരണത്തിലും ഏറെ വ്യത്യസ്തത പുലർത്തുന്ന ചിത്രമായിരിക്കും ഇതെന്നാണ് സൂചന. ഇന്നത്തെ സമൂഹത്തിൽ നടക്കുന്ന സമകാലീന പ്രശ്നങ്ങള് ആക്ഷേപ ഹാസ്യത്തിലൂടെ ഈ ചിത്രത്തില് സൂചിപ്പിക്കുന്നുണ്ട്. ഹാഷിം എന്ന ചെറുപ്പക്കാരനും ഗ്രാമത്തിലെത്തുന്ന ആനയും തമ്മിലുള്ള സൗഹൃദമാണ് ‘ആന അലറലോടലറലി’ന്റെ ഇതിവൃത്തം. വൈകുണ്ഠാപുരം ഗ്രാമത്തിലെ ചെറുപ്പക്കാരനാണ് ഹാഷിം. കളിക്കൂട്ടുകാരിയായ പാര്വ്വതിയാണ് ഹാഷിമിന്റെ പ്രണയിനി.
ആനയോടുള്ള സൗഹൃദവും പ്രണയവും ഒന്നിച്ചുകൊണ്ടുപോകുന്ന ഈ ചെറുപ്പക്കാരന്റെ ജീവിതം സമകാലീന പ്രശ്നങ്ങളിലൂടെ കടന്നുപോകുമ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ചിരിയിലൂടെയും ചിന്തയിലൂടെയും സംവിധായകൻ അവതരിപ്പിക്കുന്നു. മനു മഞ്ജിത്തിന്റെ വരികൾക്ക് ഈണം നൽകുന്നത് ഷാൻ റഹ്മാനാണ്. പോയട്രി ഫിലിംഹൗസിന്റെ ബാനറില് സിബി തോട്ടുപുറം, നേവിസ് സേവ്യര് എന്നിവര് ചേര്ന്നാണ് ചിത്രം നിര്മിക്കുന്നത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
ധ്യാൻ ശ്രീനിവാസനും കുറെ ഓട്ടോ റിക്ഷാ തൊഴിലാളികളും ചേർന്ന് മൊബൈൽ ഫോൺ കാണുന്ന ചിത്രമാണ് തൊഴിലാളി ദിനത്തിൽ ചിത്രത്തിൻ്റ അണിയറ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
ഫ്രാഗ്രൻ്റെ നേച്ചർ ഫിലിംസ്, പൂയപ്പള്ളി ഫിലിംസ് എന്നീ ബാനറുകളിൽ ആൻ ,സജീവ്, അലക്സാണ്ടർ മാത്യു എന്നിവർ നിർമ്മിച്ച് അരുൺ വൈഗ…
This website uses cookies.