ഇന്ത്യൻ സിനിമയുടെ കംപ്ലീറ്റ് ആക്ടറും മലയാളികളുടെ സ്വന്തം മഹാനടനുമായ മോഹൻലാൽ ഇപ്പോൾ ദുബായിലാണുള്ളത്. ദൃശ്യം 2 എന്ന ജീത്തു ജോസഫ് ചത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാക്കി മോഹൻലാൽ ഭാര്യ സുചിത്രക്കും സുഹൃത്ത് സമീർ ഹംസക്കുമൊപ്പം ദുബായിലെത്തിയത് അവിടെ താൻ സ്വന്തമാക്കിയ പുതിയ വീടിന്റെ പാല് കാച്ചൽ ചടങ്ങിന് കൂടിയാണ്. അതിനിടക്ക് ദുബായിൽ നടന്ന മുംബൈ ഇന്ത്യൻസ്- ഡൽഹി ക്യാപിറ്റൽസ് ഐപിഎൽ ഫൈനൽ കാണാനും മോഹൻലാലിന് സ്റ്റാർ ഗ്രൂപ്പിന്റെയും ഐപിഎൽ സംഘാടക സമിതിയുടെയും പ്രത്യേക ക്ഷണം ലഭിച്ചിരുന്നു. അവരുടെ ക്ഷണം സ്വീകരിച്ചു മോഹൻലാൽ ഫൈനൽ കാണാൻ എത്തിയതോടെ അടുത്ത ഐപിഎലിൽ കേരളത്തിനായി മോഹൻലാൽ പുതിയ ഫ്രാഞ്ചെസി സ്വന്തമാക്കുമെന്നു വരെ ഊഹാപോഹങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നതു ദുബായിൽ നിന്നുള്ള മോഹൻലാലിന്റെ പുതിയ ചിത്രങ്ങളാണ്. മോഹൻലാലിന്റെ സുഹൃത്ത് വിനോദ് പങ്കു വെച്ച ചിത്രങ്ങൾ കഴിഞ്ഞ ദിവസം ശ്രദ്ധ നേടിയപ്പോൾ ഇന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞതു മോഹൻലാലിനൊപ്പം ദീപാവലി ആഘോഷിക്കുന്ന ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത്തിന്റെ ചിത്രങ്ങളാണ്.
എന്നാൽ ദുബായിലെ മോഹൻലാലിന്റെ പുതിയ വീട്ടിലേക്കു കഴിഞ്ഞ ദിവസം ഒരു അപ്രതീക്ഷിത അതിഥി കൂടിയെത്തി. അത് മറ്റാരുമല്ല മോഹൻലാലിന്റെ ബാല്യകാല സുഹൃത്തായ അശോക് കുമാർ ആണ്. മോഹൻലാൽ അഭിനയിച്ച ആദ്യ ചിത്രമായ തിരനോട്ടത്തിന്റെ സംവിധായകൻ കൂടിയാണ് അശോക് കുമാർ. ദുബായിലെ ആർപി ഹൈറ്റ്‌സിലാണ് മോഹൻലാലിന്റെ പുതിയ വീട്. അവിടെയെത്തുന്ന ആദ്യത്തെ അതിഥിയാണ് അശോക് കുമാർ. ഉടൻ തന്നെ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന തന്റെ പുതിയ ചിത്രത്തിൽ ജോയിൻ ചെയ്യാൻ മോഹൻലാൽ കേരളത്തിൽ തിരിച്ചെത്തും.
https://www.facebook.com/permalink.php?story_fbid=1881633958660749&id=100004424894670
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.