[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

നായാട്ട് കണ്ട പോലീസ് ഉദ്യോഗസ്ഥന്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു

കുഞ്ചാക്കോ ബോബന്‍, ജോജു ജോര്‍ജ്, നിമിഷ സജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ‘നായാട്ട്’ എന്ന ചിത്രത്തിന് പ്രേക്ഷകരും നിരൂപകരും ഒരുപോലെ പ്രശംസ വർഷിക്കുകയാണ്. ഈ വർഷം തീയേറ്ററിൽ റിലീസ് ചെയ്ത ഏറ്റവും മികച്ച മലയാള ചിത്രമെന്നാണ് പ്രേക്ഷകർ ഒരേ സ്വരത്തിൽ ഈ ചിത്രത്തെക്കുറിച്ചു പറയുന്നത്. സര്‍വൈവല്‍ ത്രില്ലര്‍ ആയി ഒരുക്കിയ ചിത്രം വേട്ടയാടപ്പെട്ട ഇരകളുടെ കഥയാണ് പ്രേക്ഷകരോട് പറയുന്നത്. ജോസഫിന് ശേഷം ഷാഹി കബീർ രചിച്ച ഈ ചിത്രം മൂന്നു പോലീസുകാരുടെ കഥയാണ് നമ്മുടെ മുന്നിലെത്തിക്കുന്നതു. ഇപ്പോഴിതാ ഈ ചിത്രം കണ്ട ഒരു പോലീസുകാരന്റെ കുറിപ്പാണു സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. സിനിമയില്‍ കാണിക്കുന്ന അനുഭവങ്ങള്‍ തങ്ങളുടെ ഔദ്യോഗിക  ജീവിതത്തിനിടയിലും കടന്നു പോയിട്ടുണ്ട് എന്നും ആ കുറിപ്പിലൂടെ പോലീസുകാരൻ പറയുന്നു. അതോടൊപ്പം ചിത്രത്തിലെ കഥാപാത്രങ്ങൾ തന്നെ ഓർമ്മിപ്പിച്ചു യഥാർത്ഥ ജീവിതത്തിലെ ചില വ്യക്തികളെ കുറിച്ചും ആ പോലീസുകാരൻ പറയുന്നു. 

ആ പോലീസുകാരന്റെ വാക്കുകൾ ഇങ്ങനെ, “പോലീസുകാരുടെ ജീവിതം കഥയാകുമ്പോള്‍ ഇത്രയധികം സ്വീകാര്യത കിട്ടിയ കാലഘട്ടമില്ല. അതായിരിക്കാം തുടര്‍ച്ചയായി ഇത്തരം സിനിമകള്‍ നിര്‍മ്മിക്കപ്പെടുന്നത്. സിനിമ കണ്ടിറങ്ങിയ എന്റെ സഹോദരിയുടെ മകന്‍ കോള്‍ ചെയ്ത് ചോദിക്കുകയാണ് എന്തൊരു റിസ്‌ക് ജോലിയാണ് മാമാ പോലീസിന്റേതെന്ന്, വീട്ടുകാര്‍ കണ്ടാല്‍ സഹിക്കില്ലെന്ന്. പച്ചയായ പോലീസ് ജീവിതം ചിത്രീകരിച്ചിരിക്കുന്ന സിനിമ. ഓരോ വാക്കുകളും മൂവ്‌മെന്റും യഥാര്‍ത്ഥ്യത്തോട് നീതി പുലര്‍ത്തുന്നത്. സിനിമ കഴിഞ്ഞിട്ടും ആര്‍ക്കും എന്തോ മതിയാകാത്ത പോലെ. നമ്മള്‍ പ്രതീക്ഷിച്ച എന്നല്ല ആഗ്രഹിച്ച ക്ലൈമാക്‌സ് വരാത്തതിന്റെ നിരാശ എല്ലാവരിലും ഉണ്ടോ എന്ന് സംശയം. യാഥാര്‍ത്ഥ്യം പറയാനുള്ള സിനിമയാണേല്‍ നിങ്ങള്‍ ഉദ്ദേശിച്ച ക്ലൈമാക്‌സ് വരില്ല. കാരണം അപ്രിയമാണേലും നടക്കുന്നത് ചിലപ്പോഴെങ്കിലും ഇതിനു സാമ്യമായി തന്നെയല്ലെ. എനിക്കിതിലും കൂടുതല്‍ പ്രതീക്ഷിക്കാനാകില്ല. കാരണം ഞാന്‍ കടന്നു പോകുന്ന അല്ലെങ്കില്‍ പോകേണ്ട വഴികള്‍ മുള്ളുകള്‍ നിറഞ്ഞതാണെന്ന് തിരിച്ചറിയുന്നു. ഡ്യൂട്ടിക്കിടയില്‍ ഉണ്ടാകുന്ന സംഭവങ്ങളില്‍ ഒട്ടും പ്രതീക്ഷിക്കാതെ പ്രതിസ്ഥാനത്തേക്ക് മാറ്റപ്പെടുന്ന പോലിസിന്റെ അവസ്ഥ ശരിയായി വരച്ച് കാണിച്ചിട്ടുണ്ട്. കുറ്റം ചുമത്തപെട്ട പോലീസ് ഉദ്യോഗസ്ഥര്‍ക്ക് തന്റെ ഭാഗം പോലും പറയാന്‍ അവസരം നല്‍കാതെ വര്‍ഷങ്ങളായി ആത്മാര്‍ത്ഥമായി ജോലി നോക്കിയവരെന്ന പരിഗണനയോ സഹപ്രവര്‍ത്തകരെന്ന പരിഗണനയോ നല്‍കാതെ Entire Police force ഒരു നിമിഷം കൊണ്ട് അവര്‍ക്ക് എതിരാകുന്നു.

ജോജു ചെയ്ത മണിയന്‍ എന്ന കഥാപാത്രം മനസില്‍ ഒരുപാട് തട്ടി കഥാപാത്രത്തിനു ഒരുപടി മുകളില്‍ നില്‍ക്കാന്‍ കഴിഞു ജോജു എന്ന നടന്. ചാക്കോച്ചന്‍ ഒരുപാട് പോലീസ് വേഷം ചെയ്തിട്ടുണ്ടെങ്കിലും ഇതിലെ പോലീസ് ഡ്രൈവര്‍ വേഷം കലക്കി. ലേഡി ഓഫിസറുടെ പ്രകടനം ഹൃദയത്തില്‍ തൊട്ടു. വളരെ കാര്യക്ഷമതയോടെ കുറ്റാരോപിതരെ പിടികൂടാന്‍ നേരിട്ട് പുറപ്പെട്ട് വിജയിച്ച് ലക്ഷ്യത്തില്‍ എത്തിയ നിമിഷം പോലും അഭിനന്ദനങ്ങള്‍ക്ക് പകരം താനും പ്രതിയാകും എന്ന ഭീഷണിക്ക് മുമ്പില്‍ അവര്‍ പകച്ച് നില്‍ക്കുന്നത് കാണാം. ലീവിനായി ഓഫിസറുടെ മുന്നിലെത്തുമ്പോള്‍ ഏറെ പ്രഷറില്‍ നില്‍ക്കുന്ന ഓഫിസറുടെ മോശമായ മറുപടിയും, ശേഷം കല്യാണ വീട്ടില്‍ വച്ച് അമ്മയെ ആശുപത്രിയില്‍ കാണിച്ച് രാത്രി ഡ്യൂട്ടിക്കെത്തണമെന്ന സ്റ്റേഹത്തോടെയുള്ള നിര്‍ദേശവും, മകള്‍ ജനിച്ചപ്പോള്‍ 15 ദിവസം കഴിഞ്ഞാണ് കണ്ടതെന്നും ഒരിക്കലും അവളുടെ ഒരാവശ്യത്തിനും പങ്കെടുക്കാനായിട്ടില്ല എന്ന് പറയുന്ന സിനിമയിലെ സീനുകളെല്ലാം നമ്മള്‍ കടന്ന് പോകുന്ന വഴികളില്‍ ഒരുപാട് കേട്ട് പരിചയമായ സ്ഥിരം പല്ലവികളാണ്. സിനിമയില്‍ വാഹന പരിശോധനക്കിടെ കുറ്റാരോപിതരെ കണ്ടെത്തുമ്പോള്‍ ആ വണ്ടിയില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്ന് പറഞ്ഞ് വാഹനം എടുത്തോണ്ട് പോട എന്ന് ആ പോലീസുകാരന്‍ ഡ്രൈവറോട് പറഞ്ഞത് നീതിയാണോ തെറ്റാണോ എന്നൊന്നും ചിന്തിക്കുന്നില്ല, കേട്ടപ്പോള്‍ ആത്മാഭിമാനം തോന്നി. എന്റെ മനസ് പോലെ തന്നെ ഇത് കേട്ട് തിയറ്ററില്‍ കൈയ്യടി, അത് അപ്രതീക്ഷിതമായിരുന്നു. തെറ്റിദ്ധരിച്ച് ക്രൂശിക്കപ്പടുന്നവരെ കാക്കാന്‍ നേരിനോടൊപ്പം നില്‍ക്കുന്നവര്‍ക്ക് സിനിമയിലാണേലും കിട്ടുന്ന കൈയ്യടി ഒരു പ്രതീക്ഷയാണ്. നമ്മുടെ മുന്നിലെത്തുന്ന വ്യാജവാര്‍ത്തകളും മുന്‍വിധിയോടെ കുറ്റവാളികളെ തീരുമാനിക്കുന്ന മാധ്യമ ചര്‍ച്ചകളും വിശ്വസിക്കുന്നത് എത്രത്തോളം ശരിയാകുമെന്ന ചിന്തയിലേക്ക് ഈ സിനിമ ചൂണ്ടുപലകയാകട്ടെ. നെയ്യാറ്റിന്‍കര DYSP ആയിരുന്ന പ്രിയപ്പെട്ട ഹരികുമാര്‍ സര്‍. പോലീസുകാരെന്ന നിലയില്‍ ഞങ്ങളുടെ ചങ്കിലെ ഒരു നീറ്റലാണ് സര്‍ താങ്കള്‍, പറ്റിയ ഒരു കൈയ്യബദ്ധത്തിന്റെ പേരില്‍ മാധ്യമ വിചാരണയില്‍ ക്രൂശിക്കപ്പെട്ട് സ്വന്തം ജീവനൊടുകേണ്ടി വന്ന താങ്കളെക്കുറിച്ചുള്ള ഓര്‍മ്മ ഈ സിനിമയിലൂടെ വീണ്ടുമൊരിക്കല്‍ കൂടി കണ്ണില്‍ നനവ് പടര്‍ത്തി..”

webdesk

Recent Posts

“വെൽക്കം ടു മലയാളം സിനിമ..“ ഷെയിൻ നിഗത്തിന്റെ ‘ബൾട്ടി‘യിലൂടെ സായ് ആഭ്യങ്കറെ മലയാള സിനിമയിലേയ്ക്ക് സ്വാഗതം ചെയ്ത് മോഹൻലാൽ!

‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…

3 hours ago

ദിലീപ് ചിത്രം ‘ഭ.ഭ.ബ’യുടെ ഓവർസീസ് വിതരണ അവകാശത്തിന് റെക്കോർഡ് തുക; പ്രധാന അപ്‌ഡേറ്റ് ജൂലൈ 4ന്.

ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…

13 hours ago

കേരള ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ. ജനറൽ സെക്രട്ടറി എസ് എസ് .ടി സുബ്രഹ്മണ്യം

കേരളത്തിലെ സിനിമാ വിതരണക്കാരുടെ സംഘടനയായ ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷന്റെ പ്രസിഡന്റായി 3-ാം തവണയും ലിസ്റ്റിൻ സ്റ്റീഫൻ തിരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി…

3 days ago

വിദ്യാർത്ഥികൾ വിദേശത്തേക്ക് പോകും മുമ്പ് “യുണൈറ്റഡ് കിങ്ഡം ഓഫ് കേരള” (UKOK) ഒന്ന് കാണുക : ബഹുമാനപ്പെട്ട എം.പി N.Kപ്രേമചന്ദ്രൻ

ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…

2 weeks ago

കേരളത്തിന്റെ കഥ പറയുന്ന യുണൈറ്റഡ് കിങ്ഡം ഓഫ് കേരള; റിവ്യൂ വായിക്കാം

ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…

2 weeks ago

യുവപ്രേക്ഷകരെ ആവേശം കൊള്ളിക്കാൻ യുണൈറ്റഡ് കിങ്‌ഡം ഓഫ് കേരളം ഇന്ന് മുതൽ

പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…

2 weeks ago

This website uses cookies.