[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മൈക്കിൾസ് കോഫീ ഹൗസിന്റെ ആദ്യ ടീസർ ഇന്ന്.

അങ്കമാലി ഫിലിംസിന്റെ ബാനറിൽ ജിജോ ജോസ് നിർമ്മിച്ച് അനിൽ ഫിലിപ്പ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മൈക്കിൾസ് കോഫി ഹൗസ്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് വൈകുന്നേരം അഞ്ചുമണിക്ക് മനോരമ മ്യൂസിക്കിലൂടെ റിലീസ് ചെയ്യാൻ പോവുകയാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ. ധീരജ് ഡെന്നി നായക വേഷത്തിലെത്തുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്യുന്നത് ജൂണ്‍ ഫെയിം മാര്‍ഗരറ്റാണ്. അക്കാദമി സിനിമയിൽ നായികയായി അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുള്ള മാർഗരറ്റ് ഇതാദ്യമായാണ് ഒരു കൊമേഷ്യൽ എന്റെർറ്റൈനെർ  ചിത്രത്തിൽ നായികയായി എത്തുന്നത് എന്ന പ്രത്യേകതയും മൈക്കിൾസ് കോഫി ഹൗസ് തരുന്നുണ്ട്. ഇഷ, തൃശ്ശൂർ പൂരം എന്നീ സിനിമകളിൽ കൂടിയും മാർഗരറ്റ് ശ്രദ്ധ നേടിയിട്ടുണ്ട്. എടക്കാട് ബറ്റാലിയൻ, വാരിക്കുഴിയിലെ കൊലപാതകം, ഹിമാലയത്തിലെ കശ്മലന്മാർ എന്നീ സിനിമകളിൽ അഭിനയിച്ചു ശ്രദ്ധ നേടിയിട്ടുള്ള ധീരജ് ഡെന്നി, വരാനിരിക്കുന്ന കാറൽമാക്സ് ഭക്തനായിരുന്നു എന്ന ചിത്രത്തിലും നായകനായാണ് അഭിനയിക്കുന്നത്. അതുപോലെ തന്നെ കർണൻ നെപ്പോളിയൻ ഭഗത് സിംഗ് എന്ന ചിത്രത്തിലും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട് ഈ യുവ നടൻ. നിവിൻ പോളിയുടെയും ടോവിനോ തോമസിന്റെയും ഫസ്റ്റ് കസിൻ കൂടിയാണ് ധീരജ്.

ഇവരെ രണ്ടു പേരെയും കൂടാതെ ഈ ചിത്രത്തിലെ സുപ്രധാന കഥാപാത്രത്തിന് ജീവൻ നല്കയിരിക്കുന്നതു പ്രശസ്ത നടനും രചയിതാവും സംവിധായകനുമായ രഞ്ജി പണിക്കർ ആണ്. സ്പടികം ജോർജ്, ഡോക്ടർ റൂണി, ഡേവിഡ് രാജ്, ജയിംസ് ഏലിയാസ്, കോട്ടയം പ്രദീപ്, ഇ.എ രാജേന്ദ്രൻ, ജോസഫ്, സീത, ഹരിശ്രീ മാർട്ടിൻ,അരുൺ സണ്ണി, ഫെബിൻ ഉമ്മച്ചൻ  തുടങ്ങി ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കിയിരിക്കുന്നത് മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നബ്രഹ്മാണ്ഡ മോഹൻലാൽ ചിത്രത്തിന് സംഗീതം ഒരുക്കിയ റോണി റാഫേൽ ആണ്. ശരത് ഷാജി കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് നിഖിൽ വേണുവാണ്.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

19 hours ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

20 hours ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

7 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

1 week ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

3 weeks ago

This website uses cookies.