[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിൽ നടി ദുർഗാ കൃഷ്ണയുടെ ഹൽദി ആഘോഷം; വീഡിയോ കാണാം..!

പ്രശസ്ത മലയാള സിനിമാ താരം ദുർഗാ കൃഷ്നയുടെ ഹൽദി ആഘോഷ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ഏപ്രിൽ അഞ്ചാം തീയതി  വിവാഹിതരായ നടി ദുർഗ കൃഷ്ണയുടെയും അർജുൻ രവീന്ദ്രന്റെയും ഹൽദി ആഘോഷ ചടങ്ങുകളുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. അതോടൊപ്പം ഇവരുടെ കല്യാണ വിരുന്നിന്റെ വീഡിയോയും പുറത്തു വന്നിട്ടുണ്ട്. ഏറെ താരങ്ങൾ പങ്കെടുത്ത കല്യാണ വിരുന്നിൽ പ്രമുഖർ പ്രശസ്ത നടൻ ജയസൂര്യ, സംവിധായകൻ ബിലഹരി, നടൻ കൃഷ്ണ ശങ്കർ, നടി സാനിയ ഇയ്യപ്പൻ എന്നിവരായിരുന്നു. അതിൽ സഹപ്രവർത്തകർക്കും കൂട്ടുകാർക്കുമൊപ്പം ആടി പാടുന്ന ദുർഗാ കൃഷ്ണ, അർജുൻ രവീന്ദ്രൻ എന്നിവരുടെ വീഡിയോ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പഞ്ചാബി വിവാഹാഘോഷങ്ങളുടെ മാതൃകയിൽ ഏറെ രസകരമായ രീതിയിൽ ഒരുക്കിയ ദുർഗ്ഗയുടെ ഹൽദി ആഘോഷ വീഡിയോ ആണ് ശ്രദ്ധ നേടിയെടുക്കുന്നത്.

നാല് വർഷം നീണ്ടുനിന്ന പ്രണയജീവിതത്തിനു ശേഷമാണു അർജുനും ദുർഗയും വിവാഹിതരായത്. സിനിമ നിർമ്മാതാവ് കൂടിയായ അർജുൻ രവീന്ദ്രനുമായുള്ള  പ്രണയം നേരത്തെ തന്നെ ദുർഗാ വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജ് സുകുമാരൻ നായകനായ വിമാനം, ജയസൂര്യ നായകനായ  പ്രേതം 2 തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയയായ ദുർഗാ കൃഷ്ണ അഭിനയിച്ച അഞ്ചോളം ചിത്രങ്ങളാണ് ഇനി റിലീസ് ചെയ്യാനുള്ളത്. അതിൽ തന്നെ ദുർഗ്ഗയുടെ ആദ്യ കന്നഡ ചിത്രമായ 21  അവർസും, അതുപോലെ മോഹൻലാൽ- ജീത്തു ജോസഫ് ടീം ഒരുക്കുന്ന റാം എന്ന ബിഗ് ബജറ്റ് ചിത്രവുമുണ്ട്. വളരെ വേഗം മികച്ച നടി എന്ന് പേരെടുത്ത ദുർഗാ കൃഷ്ണ മികച്ച നർത്തകി കൂടിയാണ്.

webdesk

Recent Posts

മമ്മൂട്ടിയുടെ ‘കസബ’ വീണ്ടും തീയേറ്ററിലേക്ക്; റീ റിലീസ് ഒരൊറ്റ തിയേറ്ററിൽ മാത്രം

മമ്മൂട്ടി നായകനായെത്തിയ ‘കസബ’ വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഒക്ടോബർ 30 വെള്ളിയാഴ്ചയാണ് ചിത്രത്തിന്റെ റീ റിലീസ്. നിർമ്മാതാവ് ജോബി ജോർജിന്റെ ഉടമസ്ഥതയിലുള്ള…

2 days ago

ബാച്ചിലർ പാർട്ടിയെ വീഴ്ത്താൻ മമ്മൂട്ടിയുടെ പദയാത്ര?

മമ്മൂട്ടി നായകനാകുന്ന അടൂർ ഗോപാലകൃഷ്ണൻ ചിത്രം ‘പദയാത്ര’ ഡിസംബർ നാലിന് ആഗോള റിലീസിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. അതേസമയം, അമൽ നീരദ്…

2 days ago

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ലെന്ന് താരത്തിന്റെ ടീം

ജിത്തു മാധവൻ ഒരുക്കുന്ന സൂര്യ ചിത്രത്തിൽ അതിഥി താരമായി സിമ്പു എത്തുമെന്ന വാർത്തകൾ തള്ളി താരത്തിന്റെ ടീം. സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന…

2 days ago

സീനാക്കണ്ട.. സീനിലില്ല

സൂര്യ ചിത്രത്തിൽ സിമ്പു ഭാഗമല്ല എന്ന് സിമ്പുവിൻറെ ടീം പ്രചരിക്കുന്നത് വ്യാജമായ വാർത്തകൾ എന്നും താരത്തിൻ്റെ ടീം ജിത്തു മാധവൻ…

2 days ago

കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ വി എം സിനിമാസ് പൊതുജനങ്ങൾക്കായി പ്രദർശനം തുടങ്ങി.

ജയിലർ- 2 ൻ്റെ ആദ്യ പ്രദർശനത്തോടെ ഡോൾബി അറ്റ്മോസ് സാങ്കേതിക മികവോടെ കേരളത്തിലെ ആദ്യ ഡോൾബി സിനിമ തിയ്യേറ്ററായ ഇ…

5 days ago

കാടിന്റെ വന്യതയും നിഗൂഢതയും നിറഞ്ഞ ദൃശ്യവിസ്മയം; ‘ആരണ്യകാണ്ഡം’ വരുന്നു

പോംപി എന്റർടൈൻമെന്റ്സ് & ഫ്ലൈയിങ് കളേഴ്സ് എന്റർടൈൻമെന്റ്സ് ചേർന്നൊരുക്കുന്ന ഏറ്റവും പുതിയ ചിത്രം ആരണ്യകാണ്ഡത്തിന്റെ പൂജ ഇന്ന് അഞ്ചുമന ക്ഷേത്രത്തിൽ…

1 week ago

This website uses cookies.