ടോവിനോ നായകനായ തരംഗം ബോക്സോഫീസില്‍ പുതിയ തരംഗം സൃഷ്ടിക്കുകയാണ്. പുത്തന്‍ മേക്കിങ് സ്റ്റൈല്‍ കൊണ്ടും വ്യത്യസ്ഥമായ കഥപറച്ചില്‍ രീതികള്‍ കൊണ്ടും തരംഗം കയ്യടി നേടുന്നു.
തരംഗം കണ്ടു കഴിഞ്ഞ ശേഷം മലയാളത്തിന്‍റെ എക്കാലത്തെയും മികച്ച സംവിധായകരില്‍ ഒരാളായ സത്യന്‍ അന്തിക്കാടിന്‍റെ മകനും അസോസിയേറ്റ് ഡയറക്ടറുമായ അഖില്‍ സത്യന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പ് ഏറെ രസകരമാണ്.
ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമയാണ് തരംഗം എന്നാണ് അഖില്‍ സത്യന്‍ പറയുന്നത്.
അഖില്‍ സത്യന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം
“ഞാനൊരു ദൈവ വിശ്വാസിയാണ്. ദൈവത്തിന് എന്നെയും വലിയ വിശ്വാസമാണ്. ഒന്നാമത് ഞാൻ പണ്ടത്തെ പോലെ അത് വേണം, ഇത് നടക്കണം, ഭണ്ഡാരത്തിൽ ഇട്ട രണ്ടു രൂപയിൽ ഒരു രൂപ കെമിസ്‌ട്രി പരീക്ഷക്കും ബാക്കി എന്റെ കംപ്ലീറ്റ് ഭാവി സ്മൂത്ത്
ആവാനുമാണെന്നൊക്കെ പ്രാർത്ഥിച്ച് ദൈവത്തെ വെറുപ്പിക്കാറില്ല. നീണ്ട പ്രാർത്ഥനകളേക്കാൾ ദൈവത്തിനിഷ്ടം ഒരു സിംപിൾ ‘ഹായ്’ ആണെന്നാണ് ഞാൻ വിശ്വസിക്കുന്നത്.”
“എഴുത്തഭ്യാസം” എന്ന ബ്ലോഗിൽ ഞാൻ തന്നെ എഴുതിയതാണ്. ഇത് ഇന്നലെ ചെന്നൈയിലെ തിയറ്ററിൽ, ഇരുട്ടിൽ ഇരുന്ന് ഒന്നൂടെ ഓർത്തെടുത്ത്, സെൽഫ് – പുളകിതൻ ആയിപ്പോയി.
സ്‌ക്രീനിൽ ദൈവത്തിന്റെ ബെഡ് റൂമാണ്. രാവിലെ ഉറക്കത്തിൽ നിന്നെഴുന്നേറ്റ്, മുഖം കഴുകി ഒരു പഴയ റേഡിയൊ ട്യൂൺ ചെയ്ത് ഭൂമിയിൽ നിന്നുള്ള പ്രാർത്ഥനകൾ കേൾക്കുന്ന, ദിലീഷ് പോത്തന്റെ ഛായയുള്ള ദൈവം. പ്രാർത്ഥനകൾക്കിടക്ക് ഇത് വരെ മീശ വരാത്തതിന് ദൈവത്തിനെ ചീത്ത വിളിക്കുന്ന പയ്യനുമുണ്ട്. “ഇവനെയൊക്കെ ഏത് നേരത്താണോ..” എന്ന് ഹീബ്രു ഭാഷയിൽ പിറുപിറുക്കുന്ന, മനുഷ്യരിൽ നിന്നും മനുഷ്യപ്പറ്റു മാത്രം ആഗ്രഹിക്കുന്ന ആ പാവം ദൈവമാണ് സിനിമയിലെ നായകൻ. “ഇത് കൊള്ളാമല്ലോ !”എന്ന് നമ്മൾ മനസ്സിൽ പറയുന്ന ആ നിമിഷമാണ് പടത്തിന്റെ പേര് സ്‌ക്രീനിൽ വരുന്നത്.”തരംഗം”
പിന്നീടങ്ങോട്ട് അസ്സലായി ആസ്വദിക്കാനുള്ള ഒരു സിനിമയാണ്. ദാസനും വിജയനും, ഗെ റിച്ചിയും, ടാരന്റിനോയും, പ്രിയദർശനും, റാം ജിറാവും തുടങ്ങി നമുക്കിഷ്ടമുള്ള ഒരുപാട് തരം സിനിമകളുടെ മധുരവും പുളിയും എരിവുമുള്ള, എന്നാലിതിലൊന്നിലും പെടാത്ത പുതിയൊരു രസമുള്ള, വെള്ളം ചേർക്കാത്ത ഒരു ഫ്രഷ് സിനിമ.
ഈ രുചി ഇപ്പോൾ മലയാളത്തിനാവശ്യമുണ്ട്. ഡൊമിനിക് അരുൺ എന്ന പേരും
അഭിഷേക് നാമ രചിച്ചു സംവിധാനം ചെയ്യുന്ന വമ്പൻ തെലുങ്ക് ചിത്രമായ 'നാഗബന്ധ'ത്തിൽ നൃത്ത സംവിധാനം നിർവഹിക്കാൻ പ്രശസ്ത നൃത്ത സംവിധായകനായ…
ടോവിനോ തോമസ്, സുരാജ് വെഞ്ഞാറമൂട്, ചേരൻ എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഡബ്ബിങ്…
ശാസ്ത്രജ്ഞനായ ജി.ഡി. നായിഡുവിന്റെ ജീവചരിത്രമാണ് സിനിമയാവുന്നത് 'ഇന്ത്യയുടെ എഡിസൺ' എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ബയോപിക് സിനിമയിൽ ജി.ഡി. നായിഡുവിന്റെ…
ശ്യാം ശീതൾ സംവിധാനം നിർവ്വഹിക്കുന്ന രണ്ടാമത്തെ ഹ്രസ്വ ചിത്രമാണ് ‘എൻ്റെ’ . ആദ്യമായി ഒരുക്കിയ ചിത്രത്തിന് ലോകത്തിലെ തന്നെ ഏറ്റവും…
കഥാപാത്രങ്ങളിലെ വൈവിധ്യം കൊണ്ട് പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ ഷറഫുദീൻ പ്രേക്ഷകർക്ക് മുന്നിലെത്തുന്ന "ദി പെറ്റ് ഡിക്റ്റക്റ്റീവ്" ഏപ്രിൽ 25ന് പ്രദർശനത്തിനെത്തുന്നു.…
പുലി മുരുകൻ എന്ന മോഹൻലാൽ ചിത്രം തനിക്ക് നിർമ്മാതാവ് എന്ന നിലയിൽ സമ്മാനിച്ചത് ചരിത്ര വിജയമെന്ന് ടോമിച്ചൻ മുളകുപാടം. ചിത്രം…
This website uses cookies.