2015ലെ ഓണം മലയാളികള് ഒരിയ്ക്കലും മറക്കില്ല. കറുത്ത ഷര്ട്ടും വെള്ള മുണ്ടും കേരളത്തില് എങ്ങും നിറഞ്ഞു നിന്നത് ആ ഓണക്കാലത്ത് ആയിരുന്നു. പ്രേമത്തിലെ നിവിന് പോളിയുടെ സ്റ്റൈല് അനുകരിച്ച് ആയിരുന്നു കറുത്ത ഷര്ട്ടും വെള്ള മുണ്ടുമായി കുട്ടികളും കോളേജ് വിദ്യാര്ഥികളും ഓണം ആഘോഷിച്ചത്.
വീണ്ടുമൊരു ഓണക്കാലം വന്നെത്തി, ഓണാഘോഷങ്ങളും. ഇത്തവണ കോളേജുകളിലെ ട്രെന്റ് ക്യൂന് സ്റ്റൈല് ആണ്. ക്യൂനിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിലെ പോലെ വിദ്യാര്ഥികള് വയലറ്റ്-നീല കുര്ത്തയും വെള്ള മുണ്ടുമായാണ് കോളേജുകളില് എത്തിയത്.
2 വര്ഷം മുന്നേ ശ്രീ ബുദ്ധ കോളേജിലെ മെക്കാനിക്കന് ഡിപ്പാര്ട്മെന്റിലെ കുട്ടികള് നടത്തിയ ഓണാഘോഷത്തിന്റെ ചിത്രത്തില് നിന്നുമാണ് ക്യൂന് എന്ന സിനിമയുണ്ടാകുന്നത്.
മെക്കിലെ കുട്ടികള്ക്ക് ഒപ്പം ക്ലാസ്സിലെ ഏക പെണ്കുട്ടി ചുവന്ന സാരിയുമുടുത്ത് വരുന്ന ചിത്രങ്ങള് സോഷ്യല് മീഡിയയില് വൈറല് ആയിരുന്നു. ഇതേ തുടര്ന്നാണ് ‘മെക്ക് റാണി’ എന്ന ആശയത്തില് ക്യൂന് ഉണ്ടാകുന്നത്.
ഏതാനും മാസങ്ങള്ക്ക് മുന്പെ റിലീസ് ചെയ്ത ക്യൂനിന്റെ ട്രൈലര് യൂടൂബിള് 20 ലക്ഷത്തോളം ആളുകളാണ് കണ്ടത്. ചിത്രത്തിന്റെ അവസാനഘട്ട ചിത്രീകരണം തൃശ്ശൂര് GEC കോളേജില് നടക്കുകയാണ്.
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
മലയാള സിനിമയിലെ ഇതിഹാസ തുല്യനായ സംവിധായകൻ പ്രിയദർശന്റെ കരിയറിലെ നൂറാം ചിത്രം അടുത്ത വർഷം ആരംഭിക്കും. തന്റെ ആദ്യ ചിത്രത്തിലെ…
നടൻ കലാഭവൻ നവാസ് അന്തരിച്ചു. 51 വയസ്സായിരുന്നു. ഹൃദയാഘാതം മൂലമാണ് മരണമെന്നാണ് റിപ്പോർട്ട്. ചോറ്റാനിക്കരയിലെ ഹോട്ടൽ മുറിയിൽ അദ്ദേഹത്തെ മരിച്ച…
This website uses cookies.