മോഹൻലാൽ ചിത്രം വെളിപാടിന്റ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരൻ സ്റ്റാറാ, ദുൽഖർ-സൗബിൻ ടീമിന്റെ പറവ, നിവിൻ പോളിയുടെ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പ്രിത്വിരാജിന്റെ ആദം ജോആൻ, അജു വർഗീസ്-നീരജ് മാധവ് ടീമിന്റെ ലവകുശ എന്നീ ചിത്രങ്ങൾ ആയിരുന്നു ഈ വർഷം ഓണം റിലീസായി പ്ലാൻ ചെയ്തിരുന്നത്. എന്നാൽ പുതിയ റിപ്പോർട്ടുകൾ അനുസരിച്ച് രണ്ട് ചിത്രങ്ങൾ മത്സരത്തിൽ നിന്നും പിന്മാറി.
ദുൽഖർ ചിത്രം പറവയും ലവകുശയുമാണ് ഓണം റിലീസിൽ നിന്നും മാറിയത്. പറവ ഓണം റിലീസ് അല്ലെങ്കിലും സെപ്റ്റംബർ14ന് തിയേറ്ററുകളിൽ എത്തും എന്നാണ് പ്രതീക്ഷ. ലവകുശ റിലീസ് ഡേറ്റ് ഇതുവരെ പുറത്തു വിട്ടിട്ടില്ല.
ഇത്തവണ ഓണത്തിന് മത്സരം കടുക്കും എന്ന് തന്നെയാണ് അണിയറ ചർച്ചകൾ. മോഹൻലാലിനെ നായകനാക്കി ലാൽ ജോസ് സംവിധാനം ചെയ്യുന്ന വെളിപാടിന്റെ പുസ്തകം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുകയാണ്. മോഹന്‍ലാല്‍-ലാല്‍ ജോസ് കൂട്ടുകെട്ടില്‍ നിന്നും പിറക്കുന്ന ആദ്യ സിനിമ എന്നത് തന്നെയാണ് ഈ ചിത്രത്തിന് പ്രതീക്ഷകള്‍ കൂട്ടുന്നത്.
മമ്മൂട്ടി ചിത്രം പുള്ളിക്കാരൻ സ്റ്റാറാ, നിവിൻ പോളി ചിത്രം ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, പൃഥ്വിരാജ് ചിത്രം ആദം ജോആൻ എന്നീ ചിത്രങ്ങളും പ്രതീക്ഷകൾക്ക് പിന്നിലല്ല. ഒരു ഗാപ്പിന് ശേഷം മോഹന്‍ലാലും മമ്മൂട്ടിയും നിവിന്‍ പോളിയും പൃഥ്വിരാജും ബോക്സോഫീസില്‍ ഏറ്റുമുട്ടുമ്പോള്‍ വിജയം ആര് നേടും എന്ന ആകാംഷയില്‍ ആണ് പ്രേക്ഷകര്‍.
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
ദുൽഖർ സൽമാൻ നായകനാവുന്ന "ഐ ആം ഗെയിം" എന്ന നഹാസ് ഹിദായത്ത് ചിത്രത്തിൽ അൻബറിവ് മാസ്റ്റേഴ്സ്. വേഫെറർ ഫിലിംസിന്റെ ബാനറിൽ…
This website uses cookies.