[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

20 വര്‍ഷം മുന്‍പേയുള്ള ദൂരദർശൻ ഡോക്യുമെന്ററി; മുഹമ്മദ് കുട്ടി ഒമര്‍ ഷെരീഫും പിന്നെ മമ്മൂട്ടിയുമായ കഥ..!

മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി തന്റെ എഴുപതാം പിറന്നാളും അതുപോലെ സിനിമ ജീവിതത്തിന്റെ അമ്പതു വർഷങ്ങളും ആഘോഷിച്ചത് ഈ വർഷമാണ്. ഇപ്പോഴിതാ ഇരുപതു വർഷം മുൻപ് ദൂരദർശനിൽ സംപ്രേക്ഷണം ചെയ്ത, മമ്മൂട്ടിയെ കുറിച്ചുള്ള ഒരു ഡോക്യൂമെന്ററിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയാണ്. നക്ഷത്രങ്ങളുടെ രാജകുമാരന്‍ എന്ന പേരിൽ ഒരുക്കിയ ഈ ഡോക്യുമെന്ററി സംവിധാനം ചെയ്തിരിക്കുന്നത് തോമസ് ടി. കുഞ്ഞുമോന്‍ ആണ്. ദൂരദര്‍ശന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഡോക്യുമെന്ററി ഇപ്പോൾ വീണ്ടും പുറത്തു വന്നിരിക്കുന്നത്. മമ്മൂട്ടി ജനിച്ചു വളര്‍ന്ന ചെമ്പ് ഗ്രാമത്തിലൂടെയും മമ്മൂട്ടി പഠിച്ച കലാലയത്തിലൂടെയും സഞ്ചരിക്കുന്ന ഡോക്യുമെന്ററി, അതിനു ശേഷം മമ്മൂട്ടിയുടെ സിനിമയിലേക്കുള്ള കാല്‍വെയ്പുകളും സിനിമാ ജീവിതവും കൂടി വ്യക്തമായി പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നു. മമ്മൂട്ടിയുടെ നാട്ടുകാര്‍ക്കും കോളേജിലെ സുഹൃത്തുക്കള്‍ക്കും അതുപോലെ തന്നെ മമ്മൂട്ടി ഒരിക്കൽ ജോലി ചെയ്ത കോടതിയിലെ സുഹൃത്തുക്കളും മമ്മൂട്ടിയെ കുറിച്ചുള്ള തങ്ങളുടെ കാഴ്ചപ്പാടുകൾ പങ്കു വെക്കുന്നുണ്ട്.

അതുപോലെ അദ്ദേഹത്തിന്റെ സിനിമയിലെ സഹപ്രവർത്തകരും മമ്മൂട്ടിയെ കുറിച്ച് സംസാരിക്കുന്നു. തനിക്ക് മമ്മൂട്ടി എന്ന പേരു വരാനുള്ള കാരണം മമ്മൂട്ടി തന്നെ ഇതിൽ തുറന്നു പറയുന്നുണ്ട്. മുഹമ്മദ് കുട്ടി എന്ന പേര് പഴഞ്ചനാണെന്ന തോന്നല്‍ നേരത്തേ ഉണ്ടായിരുന്നു എന്നും തന്റെ പ്രായവും മുഹമ്മദ് കുട്ടി എന്ന പേരും തമ്മില്‍ യാതൊരു യോജിപ്പുമില്ല എന്നും മമ്മൂട്ടി പറയുന്നു. മഹാരാജാസില്‍ ചേര്‍ന്നപ്പോള്‍ ഒമര്‍ ഷെരീഫ് എന്നാണ് തന്റെ പേരെന്ന് സുഹൃത്തുക്കളോട് പറഞ്ഞെങ്കിലും ശശീന്ദ്രന്‍ എന്ന സുഹൃത്ത് തിരിച്ചറിയല്‍ കാര്‍ഡില്‍നിന്ന് തന്റെ പേര് മനസ്സിലാക്കിഎടുത്ത കാര്യവും മമ്മൂട്ടി ഓർക്കുന്നു. അവസാനം സുഹൃത്തുക്കൾ തന്നെയാണ് മുഹമ്മദ് കുട്ടി എന്ന പേര് ചുരുക്കി മമ്മൂട്ടി എന്ന് വിളിച്ചു തുടങ്ങിയത്. എം.ടി. വാസുദേവന്‍ നായര്‍, കെ.ജി. ജോര്‍ജ്ജ്, കെ. മധു, ലോഹിതദാസ്, മോഹന്‍ലാല്‍ എന്നിവർ ഈ ഡോക്യൂമെന്ററിയിൽ സംസാരിക്കുന്നുണ്ട്. കള്ളിക്കാട് രാമചന്ദ്രൻ തിരക്കഥ ഒരുക്കിയ ഈ ഡോക്യൂമെന്ററിക്ക് സംഗീതം ഒരുക്കിയത് മോഹൻ സിത്താരയും ക്യാമറ ചലിപ്പിച്ചത് ഡി. തങ്കരാജ്, എഡിറ്റ് ചെയ്തത് ശിവകുമാര്‍ എന്നിവരുമാണ്. പ്രശസ്ത നടൻ രവി വള്ളത്തോൾ ആണ് ഇതിലെ വിവരണത്തിന് ശബ്ദം നൽകിയത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.