[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

അവർക്ക് നൽകേണ്ടത് ഹോളിവുഡ് മമ്മൂട്ടി എന്ന വിശേഷണം; മമ്മൂട്ടിയെ പുകഴ്ത്തി സത്യരാജ്

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് നടൻ മമ്മൂട്ടി. ഒരുപാട് ഭാഷകളിൽ താരം പകരം വെക്കാൻ സാധിക്കാത്ത പ്രകടനങ്ങൾ നടത്തി കൈയടി നേടിയിട്ടുണ്ട്. വില്ലനായും ഹാസ്യ താരവുമായി സൗത്ത് ഇന്ത്യയിൽ ഏറെ ശ്രദ്ധേയനായ സത്യരാജ് നടൻ മമ്മൂട്ടിയെ കുറിച്ചു പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്. അഭിനേതാവെന്ന നിലയില്‍ ഈ ലോകത്തിന്റെ മുത്താണ് മമ്മൂട്ടി എന്നായിരുന്നു സത്യരാജ് ഫ്‌ളാഷ് മൂവീസില്‍ എഴുതിയ കുറിപ്പില്‍ വ്യക്തമാക്കിയത്. ലോകസിനിമയിലെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളാണ് മമ്മൂട്ടിയെന്നും സത്യരാജ് കൂട്ടിച്ചേർത്തു.

എത്രയോ ഹോളിവുഡ് സിനിമകളും വിദേശ സിനിമകളും താൻ കണ്ടിട്ടുണ്ടന്നും പക്ഷേ മമ്മൂട്ടി തന്റെ കരിയറിൽ ചെയ്തതുപോലെയുള്ള വ്യത്യസ്ത വേഷങ്ങള്‍ ഹോളിവുഡിലെ നടന്മാരൊന്നും ചെയ്തിട്ടില്ല എന്ന് സത്യരാജ് തുറന്ന് പറഞ്ഞിരിക്കുകയാണ്. ഹോളിവുഡിലെ മികച്ച നടന്മാരെ ഹോളിവുഡ് മമ്മൂട്ടിയെന്നാണ് വിശേഷിപ്പിക്കേണ്ടത് താരം വ്യക്തമാക്കി. മമ്മൂട്ടി എന്ന അതുല്യ പ്രതിഭയുടെ ഒരു ആരാധകർ കൂടിയാണ് താണെന് സത്യരാജ് സൂചിപ്പിക്കുകയുണ്ടായി. മൂന്ന് നാഷണല്‍ അവാര്‍ഡ് നേടിയ നടനായിട്ടും ഇന്നും വ്യത്യസ്തതകള്‍ക്കായി കൊതിക്കുന്ന ആളാണ് അദ്ദേഹമെന്ന് താരം പറയുകയുണ്ടായി. മമ്മൂട്ടിയുമായി വർഷങ്ങളുടെ സൗഹൃദം കാത്തുസൂക്ഷിക്കുന്ന താരം കൂടിയാണ് സത്യരാജ്. ഒരുപാട് മമ്മൂട്ടി ചിത്രങ്ങൾ സത്യരാജ് തമിഴിൽ റീമേക്ക് ചെയ്ത് ഹിറ്റുകൾ കരസ്ഥമാക്കിയിട്ടുണ്ട്. മമ്മൂട്ടിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയമായ ഹിറ്റ്ലർ എന്ന ചിത്രം തമിഴിൽ മിലിട്ടറി എന്ന പേരിൽ ഇറക്കുകയും സത്യരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നായി മാറുകയും ചെയ്തു.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.