[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

700 കോടി കളക്ഷൻ പിന്നിട്ട് 2.0; ഇന്ത്യയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയം..!

ഇന്ത്യൻ സിനിമയിലെ ഏറ്റവും വലിയ ചിത്രമായി എത്തിയ ഷങ്കർ ചിത്രം എന്തിരൻ 2 ആഗോള വിപണിയിൽ നിന്ന് ഇപ്പോൾ തന്നെ 700 കോടി രൂപ കളക്ഷൻ നേടി മുന്നോട്ടു കുതിക്കുകയാണ്. ഇന്ത്യൻ സിനിമയിലെ ഈ വർഷത്തെ ഏറ്റവും വലിയ വിജയം ആണ് സമ്മിശ്ര പ്രതികരണങ്ങൾക്കു ഇടയിലും ഈ ബ്രഹ്മാണ്ഡ ചിത്രം നേടിയത്. ഇതിന്റെ ഹിന്ദി പതിപ്പ് മാത്രം ഏകദേശം 180 കോടി രൂപയ്ക്കു മുകളിൽ കളക്ഷൻ നേടി എന്ന് റിപ്പോർട്ടുകൾ പറയുന്നു. . 550 കോടി രൂപ മുതൽ മുടക്കിൽ നിർമ്മിച്ച ഈ ഐ മാക്സ് ത്രീഡി ചിത്രത്തിൽ സൂപ്പർ സ്റ്റാർ രജനികാന്ത്, ബോളിവുഡ് സൂപ്പർ സ്റ്റാർ അക്ഷയ് കുമാർ എന്നിവരാണ് പ്രധാന വേഷങ്ങൾ ചെയ്തത്.

വസീഗരൻ , ചിട്ടി എന്നീ ഇരട്ട വേഷത്തിൽ രജനികാന്ത് എത്തിയ ഈ ചിത്രത്തിൽ അക്ഷയ് കുമാർ അവതരിപ്പിച്ചത് വില്ലൻ വേഷം ആണ്. ആമി ജാക്സൺ ആണ് ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തത്. എ ആർ റഹ്മാൻ സംഗീതം ഒരുക്കിയ ഈ ചിത്രം നിർമ്മിച്ചത് ലൈക്ക പ്രൊഡക്ഷൻസ് ആണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ ആയി ലോകം മുഴുവൻ പതിനായിരത്തിനു മുകളിൽ സ്‌ക്രീനുകളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. നീരവ് ഷാ ദൃശ്യങ്ങൾ  ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ആന്റണി ആണ്. പൂർണ്ണമായും  ഐ മാക്സ് ത്രീഡി ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ച ആദ്യ ഇന്ത്യൻ ചിത്രമാണ് എന്തിരൻ 2 . ഈ ചിത്രം കേരളത്തിൽ റിലീസ് ചെയ്തത് ടോമിച്ചൻ മുളകുപാടം ആണ്. 

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

1 week ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

2 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

4 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

2 months ago

This website uses cookies.