[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Categories: Latest News

എന്റെ ഉമ്മാന്റെ പേര് കണ്ടു മമ്മുക്ക; ടോവിനോക്കു മെഗാ സ്റ്റാറിന്റെ അഭിനന്ദനം..!

യുവ താരം ടോവിനോ തോമസിന്റെ പുതിയ റിലീസ് ആണ് നവാഗതനായ ജോസ് സെബാസ്റ്റിയൻ രചനയും സംവിധാനവും നിർവഹിച്ച എന്റെ ഉമ്മാന്റെ പേര്. ശരത് ആർ നാഥും ആയി ചേർന്ന് സംവിധായകൻ തന്നെ തിരക്കഥയും സംഭാഷണവും എഴുതിയ ഈ ചിത്രത്തിൽ ടോവിനോ തോമസ്, ഉർവശി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആന്റോ ജോസെഫ് ഫിലിം കമ്പനി, അൽ ടാരി ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫും  സി ആർ സലീമും  ചേർന്ന് നിർമ്മിച്ചിരിക്കുന്ന  ഈ ഫാമിലി ഡ്രാമക്കു മികച്ച പ്രേക്ഷക പ്രതികരണവും നിരൂപക പ്രശംസയുമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രം കണ്ടു മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയും അണിയറ പ്രവർത്തകരെ അഭിനന്ദിച്ചു എന്ന റിപ്പോർട്ടുകൾ ആണ് പുറത്തു വരുന്നത്.

മമ്മൂട്ടിയെ ഈ ചിത്രം കാണിക്കുകയും ചിത്രം കണ്ടിഷ്ട്ടപെട്ട അദ്ദേഹം ടോവിനോ തോമസിനെ അഭിനന്ദിക്കുകയും ചെയ്തു. മമ്മൂട്ടി ആരാധകൻ കൂടിയായ ടോവിനോക്കു ഇരട്ടി സന്തോഷമാണ് ഈ ചിത്രം സമ്മാനിച്ചിരിക്കുന്നതു. ഗംഭീര പ്രകടനവുമായി പ്രശസ്ത നടി ഉർവശി ആണ് ഈ ചിത്രത്തിൽ ഏറ്റവും കൂടുതൽ കയ്യടി നേടിയിരിക്കുന്നതെന്നു പ്രേക്ഷക പ്രതികരണങ്ങൾ സൂചിപ്പിക്കുന്നു. ഒരമ്മയുടെയും മകന്റെയും ആത്മബന്ധത്തിന്റെ വളരെ മനോഹരമായ ഒരു കഥയാണ് ഈ ചിത്രത്തിൽ ഏറെ രസകരമായി പറയുന്നത്. മലബാറി മുസ്ലിം ആയ ഹമീദ് എന്ന ചെറുപ്പക്കാരനാണ് ടോവിനോ തോമസ് അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രം.  ജോർഡി പ്ലാനെൽ ക്ലോസെ ദൃശ്യങ്ങൾ  ഒരുക്കിയ ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് ഗോപി സുന്ദർ ആണ്. അർജു ബെൻ ആണ് ഈ ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഹാരിഷ് കണാരൻ, മാമുക്കോയ, സിദ്ദിഖ്, ശാന്തി കൃഷ്ണ, ദിലീഷ് പോത്തൻ  എന്നിവരും ഈ ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 

webdesk

Recent Posts

‘ടർബോ ജോസ്’; മെഗാസ്റ്റാറിന്റെ മെഗാമാസ്സ് അവതാരം; ട്രെയിലർ റിലീസായി

മെഗാസ്റ്റാർ മമ്മൂട്ടി നായകനായെത്തുന്ന മാസ്സ് ആക്ഷൻ കോമഡി ചിത്രം 'ടർബോ'യുടെ ട്രെയിലർ റിലീസായി. ദുബായിലെ സിലിക്കോൺ സെൻട്രൽ മാളിൽ വെച്ചാണ് ട്രെയിലർ…

3 days ago

‘പെരുമാനി’ക്ക് എങ്ങും മികച്ച പ്രതികരണം; തിയേറ്ററുകളിൽ തിരക്കേറുന്നു !!!

പെരുമാനീലെ കവലയിൽ സ്ഥാപിച്ച നോട്ടീസ് ബോർഡിൽ അപ്രതീക്ഷിതമായ് ഒരു നോട്ടീസ് പ്രത്യക്ഷപ്പെടുന്നു. കലഹങ്ങൾ ഇല്ലാത്ത പെരുമാനി ​ഗ്രാമത്തിൽ പ്രത്യക്ഷപ്പെട്ട ആ…

3 days ago

ചിരിയുടെ പുത്തൻ പെരുമയുമായി പെരുമാനി; റിവ്യൂ വായിക്കാം

വ്യത്യസ്ത ചിത്രങ്ങളിലൂടെ വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ സംവിധായകൻ മജു ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ പെരുമാനി ഇപ്പോൾ…

4 days ago

പുതിയ റിലീസുകൾക്കിടയിലും തലയെടുപ്പോടെ ജനപ്രിയന്റെ പവി കെയർ ടേക്കർ

ജനപ്രിയ നായകൻ ദിലീപ് കേന്ദ്ര കഥാപാത്രമായ പവി കെയർ ടേക്കർ തീയേറ്ററുകളിൽ വിജയകരമായി പ്രദശനം തുടരുന്നു. റിലീസായി രണ്ടാഴ്ച പിന്നിടുമ്പോഴും…

5 days ago

മജു ചിത്രം ‘പെരുമാനി’യുടെ റിലീസ് നാളെ ! കാണാനുള്ള കാരണങ്ങൾ…

പ്രതീക്ഷകൾ ഉണർത്തി മജു ചിത്രം 'പെരുമാനി' നാളെ മുതൽ (2024 മെയ് 10) തിയറ്ററുകളിൽ പ്രദർശനത്തിനെത്തുന്നു. സിനിമ കാണാൻ പ്രേക്ഷകരെ…

6 days ago

പ്രതീക്ഷയുണർത്തി, വ്യത്യസ്തമായ വേഷപ്പകർച്ചകളോടെ ‘പെരുമാനി’ മെയ് 10ന് റിലീസ്

പ്രേക്ഷക-നിരൂപക പ്രശംസ നേടിയ 'അപ്പൻ'ന് ശേഷം മജു സംവിധാനം ചെയ്യുന്ന 'പെരുമാനി' റിലീസിനൊരുങ്ങുന്നു. മെയ് 10ന് ചിത്രം തിയറ്ററുകളിലെത്തും. സണ്ണി…

1 week ago

This website uses cookies.