സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ പത്ത് വർഷങ്ങളുടെ ദൂരം അളന്നുക്കൊണ്ടുള്ള ഫോട്ടോ ചലഞ്ച് നടക്കുകയാണ്. എല്ലാ ആളുകളും അവരുടെ പത്ത് വർഷം മുമ്പേ ഉള്ള ഫോട്ടോയും 2019 ൽ ഉള്ള പുതിയ ഫോട്ടോയും ഷെയർ ചെയ്യുകയാണ്.ഈ ട്രേൻണ്ടിംഗ് ചലഞ്ചിൽ യുവതാരം ഉണ്ണി മുകുന്ദനും തന്റെ പത്ത് വർഷം മുമ്പുള്ള ഫോട്ടോയും തന്റെ ഇപ്പോഴത്തെ രൂപവും പോസ്റ്റ് ചെയ്തത്. പഴയ ഫോട്ടോയിൽ അദ്ധേഹം കാൾസെന്ററിൽ ജോലി ചെയ്ത സമയത്തെ ചിത്രമാണ്. കമ്പനിയുടെ ഐഡന്ററ്റി കാർഡും കഴുത്തിലണിഞ്ഞാണ് താരം ഫോട്ടോയിൽ നിൽക്കുന്നത്. എന്നാൽ പുതിയ ചിത്രത്തിൽ ഫിറ്റ്നസ് തുളുമ്പുന്ന ശരീരവുമായ് മൊത്തത്തിൽ വലിയൊരു ചെയ്ഞ്ചാണ് താരത്തിനുണ്ടായിരിക്കുന്നത്.
മലയാള സിനിമയിൽ നിന്നും താരം ഇന്ന് തെലുങ്ക് സിനിമാപ്രേക്ഷകർക്കും വളരെ പ്രിയങ്കരനായ് മാറിയിരിക്കുകയാണ്.മോഹൻലാലിനും ജൂനിയർ എൻ ടി ആറിനും ഒപ്പം ജനത ഗ്യാരേജ് എന്ന ചിത്രത്തിൽ അരങ്ങേറിയ താരം തെന്നിന്ത്യൻ താരറാണി അനുഷ്കയോടൊപ്പവും ബാഗമതി എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.ഹനീഫ് അദേനി സംവിധാനം ചെയ്യുന്ന നിവിൻ പോളി ചിത്രത്തിൽ ഉണ്ണി മുകുന്ദനാണ് വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ചിത്രത്തിന്റെ ട്രെയിലറിലും പോസ്റ്ററിലും താരത്തിന്റെ സ്റ്റൈലിഷ് ലുക്കിന് ഗംഭീര അഭിപ്രായമാണ് ലഭിച്ചിരിക്കുന്നത്.
മഞ്ജിമ മോഹനാണ് ചിത്രത്തിൽ നായികയായ് അഭിനയിക്കുന്ന ഈ ബിഗ് ബഡ്ജറ്റ് മലയാള ചിത്രം നിർമ്മിക്കുന്നത് ആന്റൊ ജോസഫാണ്. ചിത്രം നാളെ തിയറ്ററിൽ എത്തും.ഉണ്ണി മുകുന്ദൻ ഫോട്ടോ ചലഞ്ച് ഏറ്റെടുത്ത ഈ സാഹചര്യത്തിൽ ഇനി ഏതൊക്കെ താരങ്ങളാണ് ചലഞ്ചിൽ പങ്കെടുക്കുന്നതെന്ന് കാത്തിരിക്കുകയാണ് സിനിമാലോകം
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
നിവിൻ പോളി -ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുമിക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ…
This website uses cookies.