തമിഴകത്തിന്റെ തല അജിത് നായകനായ വിശ്വാസം എന്ന മാസ്സ് ഫാമിലി എന്റെർറ്റൈനെർ പൊങ്കൽ റിലീസായി ഈ വരുന്ന ജനുവരി 10ന് തീയറ്ററുകളിൽ എത്തുകയാണ്. തങ്ങളുടെ തലയുടെ ചിത്രത്തെ വരവേൽക്കാൻ റെക്കോർഡ് നീളത്തിൽ ഉള്ള പോസ്റ്റർ നിർമ്മിച്ചാണ് അജിത് ആരാധകർ കാത്തിരിക്കുന്നത്. 108 മീറ്റർ നീളമുള്ള വിശ്വാസം പോസ്റ്റർ ആണ് അജിത് ഫാൻസ് ഉണ്ടാക്കിയിരിക്കുന്നത്. തൃച്ചിയിലുള്ള തല ഫാൻസ് ആണ് ഈ വമ്പൻ പോസ്റ്റർ വിശ്വാസത്തെ വരവേൽക്കുന്നതിനായി തയ്യാറാക്കിയിരിക്കുന്നത്. തമിഴ് നാട് മുഴുവൻ ഗംഭീര അഡ്വാൻസ് ബുക്കിംഗ് ആണ് ഈ ചിത്രത്തിന് ഇപ്പോൾ ലഭിച്ചു കൊണ്ടിരിക്കുന്നത്. രജനികാന്ത് ചിത്രത്തോട് മത്സരിച്ചു കൊണ്ട് റിലീസ് ചെയ്യുന്ന വിശ്വാസത്തെ വമ്പൻ ഹിറ്റാക്കി മാറ്റാനുള്ള ഗംഭീര പ്രയത്നത്തിലാണ് അജിത് ഫാൻസ്.
വീരം, വേതാളം, വിവേകം എന്നീ ചിത്രങ്ങൾക്ക് ശേഷം ശിവ അജിത്തിനെ നായകനാക്കി ഒരുക്കിയ ചിത്രമാണ് വിശ്വാസം. നയൻ താര നായികാ വേഷത്തിൽ എത്തുന്ന ഈ ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ ആണ് അജിത് എത്തുന്നത്. തൂക്കു ദുരൈ എന്നാണ് അജിത് ഈ ചിത്രത്തിൽ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര്. യോഗി ബാബു, വിവേക്, ജഗപതി ബാബു, രവി വാന, അനിഖ, തമ്പി രാമയ്യ, റോബോ ശങ്കർ, കോവൈ സരള എന്നിവരും ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടോമിച്ചൻ മുളകുപ്പാടത്തിന്റെ ഉടമസ്ഥതയിലുള്ള മുളകുപ്പാടം ഫിലിംസാണ് വിശ്വാസം കേരളത്തിലെ തീയറ്ററുകളിൽ വമ്പൻ റിലീസ് ആയി എത്തിക്കാൻ പോകുന്നത്. ഇതിന്റെ ട്രെയ്ലറും അതിലെ മാസ്സ് ഡയലോഗുകളും ഏറെ പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു.
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'ബെസ്റ്റി'യുടെ ട്രെയിലർ എത്തി. ഒരു കംപ്ലീറ്റ് ഫാമിലി എന്റർടൈനർ ആണ് സിനിമയെന്നാണ് ട്രെയിലർ നൽകുന്ന സൂചന.…
ബെന്‍സി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കെ വി അബ്ദുള്‍ നാസര്‍ നിർമ്മിക്കുന്ന പന്ത്രണ്ടാമത്തെ ചിത്രമായ 'ബെസ്റ്റി' നാളെ പ്രദർശനത്തിനെത്തുന്നു. മലയാള സിനിമയിലെ…
മലയാളത്തിന്റെ സൂപ്പർതാരം മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്' ഒരു കോമഡി…
മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ ഒരുക്കിയ 'ഡൊമിനിക് ആൻഡ് ദ ലേഡീസ്…
എസ്. യു. അരുൺ കുമാറിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിയാൻ വിക്രം ചിത്രം "വീര ധീര ശൂരൻ" ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ഈ…
ടോവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം നരിവേട്ടയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്. ടോവിനോ തോമസിന്റെ…
This website uses cookies.