ഒരു ചിത്രം പുറത്തിറങ്ങും മുൻപ് തന്നെ ലോകമെമ്പാടും ആരാധകരെ സൃഷ്ടിക്കുക എന്ന റെക്കോർഡിന് ഉടമയായ അപൂർവ്വ വ്യക്തികളിൽ ഒരാളാണ് പ്രിയ വാര്യർ. മികച്ച വിജയമായ ആദ്യ രണ്ട ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ഒമർ ലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒരു അഡാർ ലൗ.ചിത്രത്തിലെ ആദ്യഗാനം തന്നെ പ്രിയ വാര്യരെ വലിയ താരമാക്കി മാറ്റി. ഷാൻ റഹ്‌മാൻ ഈണമിട്ട് വിനീത് ശ്രീനിവാസൻ ആലപിച്ച ചിത്രത്തിലെ അതിമനോഹരമായ ഗാനമാണ് ലോകമെമ്പാടും നിമിഷ നേരം കൊണ്ട് പ്രചരിച്ചത്. മണിക്യ മലരായ ഭൂവി എന്ന് തുടങ്ങുന്ന ഗാനത്തിലെ പ്രിയാ വാര്യരുടെ കണ്ണിറുക്കൽ രംഗം ഏവരുടെയും ഹൃദയത്തിലേക്കാണ് ചേക്കേറിയത്. പിന്നീട് പെൺകുട്ടിയെ അന്വേഷിച്ചായിരുന്നു സോഷ്യൽ മീഡിയ മുഴുവനും. ഒറ്റ ദിവസം കൊണ്ട് പ്രിയ വാര്യർ താരമായി മാറുകയായിരുന്നു. ഇൻസ്റ്റാഗ്രാം ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ അതിവേഗം ആരാധകരെ സൃഷ്ടിക്കാൻ പ്രിയക്കായി. ആരാധകരുടെ മനസ്സ് കവർന്ന പ്രിയയുടെ പുത്തൻ ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്
സാരി ധരിച്ചെത്തിയ പ്രിയ വാര്യരുടെ അതി മനോഹര ചിത്രങ്ങളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. ഒരു സ്വകാര്യ ചടങ്ങിലായിരുന്നു പ്രിയ ഈ അതിമനോഹര വേഷത്തിൽ എത്തിയത്. സാരി ധരിച്ചെത്തിയ പ്രിയ വാര്യർ ചടങ്ങിൽ ഏവരുടെയും ശ്രദ്ധാകേന്ദ്രമായി മാറുകയായിരുന്നു. മുൻപ് ഔട്ട്ലുക്ക് സോഷ്യൽ മീഡിയ, അവാർഡ്‌സ് വിതരണ ചടങ്ങിലും പ്രിയ വാര്യർ വ്യത്യസ്ത ഗെറ്റപ്പിലെത്തി ആരാധക ഹൃദയം കവർന്നിരുന്നു. അതിന് ശേഷമാണ് പുതിയ വേഷത്തിൽ തരംഗമാകാൻ പ്രിയ വാര്യർ എത്തുന്നത്.
ആദ്യ ചിത്രം അഡാർ ലൗവിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് പ്രിയ വാര്യർ ഇപ്പോൾ. ആരാധകർ കാത്തിരിക്കുന്നത് പോലെ പ്രിയ വാര്യരെ ബിഗ് സ്‌ക്രീനിൽ ഈ വർഷം പകുതിയോടെ കാണാനാകും.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്‌മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.