സിനിമയിലേക്കുള്ള തന്റെ തിരിച്ചു വരവിന് ശേഷം സോഷ്യൽ മീഡിയയിൽ ഏറെ സജീവമായി നിൽക്കുന്ന നടിയാണ് മീര ജാസ്മിൻ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളും പുത്തൻ മേക് ഓവർ ഫോട്ടോ ഷൂട്ട് ചിത്രങ്ങളും മീര ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്ക് വെക്കുന്നത് വലിയ രീതിയിലാണ് പ്രേക്ഷക ശ്രദ്ധ നേടാറുള്ളത്. അതീവ ഗ്ലാമറസ്സായും സ്റ്റൈലിഷായുമുള്ള മീരയുടെ ചിത്രങ്ങൾ ഇപ്പോൾ കൂടുതലായി സോഷ്യൽ മീഡിയയിൽ വരികയും അവ വൈറലായി മാറുകയും ചെയ്യാറുണ്ട്. ഇപ്പോഴിതാ അത്തരത്തിലുള്ള തന്റെ പുത്തൻ ചിത്രങ്ങളാണ് മീര ഇൻസ്റാഗ്രാമിലൂടെ പങ്ക് വെച്ചിരിക്കുന്നത്. അതീവ സുന്ദരിയായാണ് ഈ ചിത്രങ്ങളിൽ നമ്മുക്ക് മീര ജാസ്മിനെ കാണാൻ സാധിക്കുന്നത്. ഈയടുത്തിടെ സത്യൻ അന്തിക്കാട് ഒരുക്കിയ പുതിയ ജയറാം ചിത്രമായ മകളിലൂടെയാണ് ഒരിടവേളക്ക് ശേഷം മീര ജാസ്മിൻ മലയാള സിനിമയിൽ തിരിച്ചെത്തിയത്.
21 വർഷങ്ങൾക്കു മുൻപ് ലോഹിതദാസ് ഒരുക്കിയ സൂത്രധാരൻ എന്ന ചിത്രത്തിൽ ദിലീപിന്റെ നായികയായി അരങ്ങേറ്റം കുറിച്ച മീര ജാസ്മിൻ, അതിന് ശേഷം മോഹൻലാൽ, മമ്മൂട്ടി, ദിലീപ്, ജയറാം, പൃഥ്വിരാജ് തുടങ്ങി മലയാളത്തിലെ എല്ലാ സൂപ്പർ താരങ്ങളുടേയും നായികയായി തിളങ്ങിയ താരമാണ്. ദേശീയ അവാർഡ് ജേതാവ് കൂടിയായ ഈ നടി, മണി രത്‌നം ഒരുക്കിയ തമിഴ് ചിത്രം ഉൾപ്പെടെയുള്ള അന്യ ഭാഷാ ചിത്രങ്ങളിലുമഭിനയിച്ച് കയ്യടി നേടിയിട്ടുണ്ട്. മടങ്ങി വരവ് പൂർണ്ണമായും ആസ്വദിക്കുകയാണ് താനെന്നാണ് മീര പറയുന്നത്. ഇനി വരാനുള്ള തന്റെ ചിത്രങ്ങൾക്കായി ശരീര ഭാരവും കുറച്ചു ഗംഭീര മേക്കോവറാണ് മീര നടത്തിയിരിക്കുന്നത്. മലയാളത്തിന് പുറമെ അന്യ ഭാഷാ ചിത്രങ്ങളും മീര കമ്മിറ്റ് ചെയ്തിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ് എന്ന ചിത്രത്തിലെ ഏറ്റവും പുതിയ പ്രോമോ ഗാനം പുറത്ത്. ഇപ്പോഴത്തെ ട്രെൻഡിനൊപ്പം നിൽക്കുന്ന…
സൂപ്പർ ഹിറ്റ് 'തല്ലുമാല'യ്ക്ക് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രം എന്നതിനാൽ തന്നെ 'ആലപ്പുഴ ജിംഖാന'യ്ക്ക് മേൽ സിനിമാപ്രേമികൾ…
മലയാളത്തിൻ്റെ യുവ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത മൂന്നാമത്തെ ചിത്രമായ എമ്പുരാൻ ആണ് ഇന്ന് കേരളത്തിലെ 746…
പ്രേക്ഷക ലക്ഷങ്ങൾ ആകാംഷയോടെ കാത്തിരുന്ന ചിയാൻ വിക്രമിന്റെ വീര ധീര ശൂരൻ റിലീസ് പ്രഖ്യാപിച്ച വൈകുന്നേരം മുതൽ തന്നെ തിയേറ്ററുകളിൽ…
This website uses cookies.