കംപ്ലീറ്റ് ആക്ടര് മോഹന്ലാല് നായകനാകുന്ന വെളിപാടിന്റെ പുസ്തകം ഇന്നലെ തിയേറ്ററുകളില് എത്തി. മോഹന്ലാലിനെ നായകനാക്കി ലാല് ജോസ് ഒരുക്കുന്ന ആദ്യ ചിത്രം കൂടെയാണ് വെളിപാടിന്റെ പുസ്തകം. കേരളത്തില് മാത്രം 200ല് അധികം തിയേറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. ഇന്ത്യയൊട്ടാകെ 400 തിയേറ്ററുകളാണ് ചിത്രത്തിന് ലഭിച്ചത്.
കേരളത്തില് നിന്ന് മാത്രം 3.70 കോടിയാണ് വെളിപാടിന്റെ പുസ്തകത്തിന്റെ ആദ്യ ദിന കലക്ഷന്. റിലീസിങ്ങിന് മുന്നേ ചിത്രം ഉണ്ടാക്കിയ വമ്പന് ഹൈപ്പ് തന്നെയാണ് ഈ കലക്ഷന് പിന്നില്.
പ്രൊഫസര് മൈക്കിള് ഇടിക്കുള എന്ന കഥാപാത്രമായാണ് മോഹന്ലാല് വെളിപാടിന്റെ പുസ്തകത്തില് അഭിനയിക്കുന്നത്. 3 ലുക്കിലാണ് മോഹന്ലാല് ഈ ചിത്രത്തില് എത്തുന്നത്.
വെളിപാടിന്റെ പുസ്തകം റിവ്യൂ വായിക്കാം
മോഹന്ലാല്-ലാല് ജോസ് കൂട്ടുകെട്ടില് പിറന്ന ആദ്യ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരില് നിന്നും ലഭിക്കുന്നത്. കെട്ടുറപ്പില്ലാത്ത തിരക്കഥയാണ് ചിത്രത്തിന് പാരയായത്.
ഞണ്ടുകളുടെ നാട്ടില് ഒരിടവേള, പുള്ളിക്കാരന് സ്റ്റാറാ, ആദം ജോആന് എന്നീ ഓണ ചിത്രങ്ങളും ഇന്ന് തിയേറ്ററുകളില് എത്തിയിട്ടുണ്ട്. വെളിപാടിന്റെ പുസ്തകത്തിന്റെ വമ്പന് കലക്ഷന് തുടരുമോ എന്ന് കാത്തിരുന്ന് കാണാം.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.