മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ എന്ന ത്രില്ലർ ചിത്രം ഈ കഴിഞ്ഞ വ്യാഴാഴ്‌ച്ചയാണ് പ്രേക്ഷകരുടെ മുന്നിലെത്തിയത്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ നിർമ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ഈ ചിത്രത്തിന് ആരാധകരിൽ നിന്ന് ആവേശകരമായ പ്രതികരണമാണ് ലഭിച്ചത്. ഒരു മാസ്സ് ത്രില്ലർ ചിത്രം ആയത് കൊണ്ട് തന്നെ മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് കളക്ഷനും ഇതിനു ലഭിച്ചിട്ടുണ്ട്. ആദ്യ ദിനം ഈ ചിത്രം കേരളത്തിൽ നിന്നും നേടിയത് 1 കോടി എൺപത് ലക്ഷത്തോളമാണെങ്കിൽ രണ്ടാം ദിനം നേടിയത് 1 കോടിയോളമാണെന്നു ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. ആദ്യ ദിനം 1 കോടി 20 ലക്ഷത്തോളമാണ് ഈ ചിത്രത്തിന്റെ ട്രാക്കഡ് കേരളാ ഗ്രോസ് എങ്കിൽ, രണ്ടാം ദിനം 59 ലക്ഷമാണ് കേരളത്തിൽ നിന്ന് ക്രിസ്റ്റഫർ നേടിയ ട്രാക്കഡ് ഗ്രോസ്. ഏതായാലും രണ്ട് ദിവസം കൊണ്ട് കേരളത്തിൽ നിന്ന് മാത്രം ഏകദേശം 2 കോടി എൺപത് ലക്ഷത്തോളം രൂപയാണ് ഈ ചിത്രം നേടിയ ഗ്രോസ് എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ചിത്രത്തിന്റെ റസ്റ്റ് ഓഫ് ഇന്ത്യ, വിദേശ മാർക്കറ്റുകളിൽ നിന്നുള്ള കളക്ഷൻ വിവരങ്ങൾ അധികം വൈകാതെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പ്രശസ്ത തമിഴ് നടൻ വിനയ് റായ് വില്ലൻ വേഷത്തിലെത്തിയ ഈ ചിത്രത്തിൽ ഷൈൻ ടോം ചാക്കോ, ഐശ്വര്യ ലക്ഷ്മി, സ്നേഹ, അമല പോൾ, ശരത് കുമാർ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, ദീപക് പറമ്പോൽ, അദിതി രവി, വിനിത കോശി, രമ്യ സുരേഷ്, വാസന്തി, കലേഷ്, ഷഹീൻ സിദ്ദിഖ്, അമൽ രാജ്, ദിലീപ്, രാജേഷ് ശർമ്മ എന്നിവരും അഭിനയിച്ചിരിക്കുന്നു. ബയോഗ്രഫി ഓഫ് എ വിജിലൻറി കോപ് എന്ന ടൈറ്റിൽ ടാഗ് ലൈനോടെയെത്തിയ ഈ ചിത്രം എൻകൗണ്ടർ സ്പെഷ്യലിസ്റ് ആയ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥന്റെ കഥയാണ് പറയുന്നത്.
തമിഴ് സൂപ്പർതാരം അജിത്തുമായി ഒരു ചിത്രം ചെയ്യുമെന്നും അതിന്റെ കഥ അദ്ദേഹത്തോട് സംസാരിച്ചെന്നും വെളിപ്പെടുത്തി ലോകേഷ് കനകരാജ്. രണ്ടു പേരും…
നിവിൻ പോളിയെ നായകനാക്കി അരുൺ വർമ്മ സംവിധാനം ചെയ്ത "ബേബി ഗേൾ" എന്ന ചിത്രം സെപ്റ്റംബർ റിലീസായി പ്ലാൻ ചെയ്യുന്നു…
മോഹൻലാൽ, മമ്മൂട്ടി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രം പാട്രിയറ്റിന്റെ പുതിയ ഷെഡ്യൂൾ ലഡാക്കിൽ എന്ന്…
ധനുഷ്- നിത്യ മേനോൻ കോമ്പോ ഒന്നിക്കുന്ന 'ഇഡ്‍ലി കടൈ' ഒക്ടോബർ ഒന്നിന് ആഗോള റിലീസായി എത്തും. ധനുഷ് തന്നെയാണ് ചിത്രത്തിന്റെ…
പുതുമുഖ സംവിധായകൻ, ഒപ്പം പുതിയ താരങ്ങളും.മാജിക് ഫ്രെയിംസിന്റെ ഏറ്റവും പുതിയ ചിത്രം " മെറി ബോയ്സ് " ലൂടെ ഇത്തരത്തിലുള്ള…
ഹൃതിക് റോഷൻ- ജൂനിയർ എൻ ടി ആർ ടീം ഒന്നിക്കുന്ന വാർ 2 എന്ന ബ്രഹ്മാണ്ഡ ബോളിവുഡ് ആക്ഷൻ ചിത്രം…
This website uses cookies.