[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

ചേച്ചിയുടെ ഇഷ്ടം എനിക്കറിയാം;കൗമാര പ്രണയത്തിന്റെ കഥ പറയാൻ ക്രിസ്റ്റി; ട്രെയ്‌ലർ കാണാം

യുവ താരം മാത്യു തോമസ് നായകനായി അഭിനയിച്ച ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റി റിലീസിന് ഒരുങ്ങുകയാണ്. പ്രശസ്ത തെന്നിന്ത്യൻ നായികാ താരമായ മാളവിക മോഹനൻ നായികാ വേഷം ചെയ്യുന്ന ഈ ചിത്രം നവാഗതനായ ആൽവിൻ ഹെൻറിയാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, ടീസർ, ഗാനങ്ങൾ എന്നിവ നേരത്തെ റിലീസ് ചെയ്യുകയും മികച്ച പ്രേക്ഷക ശ്രദ്ധ നേടുകയും ചെയ്തിരുന്നു. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ട്രയ്ലർ ഇന്ന് പുറത്ത് വന്നിരിക്കുകയാണ്. ഒരു കൗമാരക്കാരൻ തന്നേക്കാൾ പ്രായമുള്ള ഒരു യുവതിയെ പ്രണയിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രമേയമെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നു. ഒരു റൊമാന്റിക് ഡ്രാമയായി ഒരുക്കിയ ഇതിലെ ചുംബന രംഗം ചിത്രീകരിച്ചതിനെ കുറിച്ച് മാളവിക നടത്തിയ വെളിപ്പെടുത്തൽ വൈറലായി മാറിയിരുന്നു. ഫെബ്രുവരി പതിനേഴിനാണ് ഈ ചിത്രം റിലീസ് ചെയ്യുക.

പ്രശസ്ത എഴുത്തുകാരായ ബെന്യാമിനും ജി.ആർ ഇന്ദുഗോപനുമാണ് ക്രിസ്റ്റിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. റോക്കി മൗണ്ടെയ്ൻ സിനിമാസിന്റെ ബാനറിൽ സാജെയ് സെബാസ്റ്റിനും കണ്ണൻ സതീശനും ചേർന്ന് നിർമ്മിച്ച ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് ആനന്ദ് സി ചന്ദ്രനും, എഡിറ്റ് ചെയ്തത് മനു ആന്റണിയുമാണ്. ഇതിനോടകം സൂപ്പർ ഹിറ്റായ ഇതിലെ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയത് ഗോവിന്ദ് വസന്തയാണ്. ഇപ്പോൾ ദളപതി വിജയ് നായകനായ ലിയോയിൽ വേഷമിടുന്ന മാത്യു തോമസ്, തണ്ണീർമത്തൻ ദിനങ്ങൾ, കുമ്പളങ്ങി നൈറ്റ്സ്, ജോ ആൻഡ് ജോ, പ്രകാശൻ പറക്കട്ടെ തുടങ്ങി ഒരുപിടി ചിത്രങ്ങളിലൂടെയാണ് ശ്രദ്ധ നേടിയത്. ദളപതി വിജയ്‌യുടെ നായികയായി മാസ്റ്റർ എന്ന ലോകേഷ് ചിത്രത്തിൽ അഭിനയിച്ചു കൊണ്ടാണ് മാളവികയും വൻ ജനപ്രീതി നേടിയത്. ചിയാൻ വിക്രമിനൊപ്പം തങ്കളാൻ എന്ന പാ രഞ്ജിത് ചിത്രത്തിലാണ് മാളവിക ഇപ്പോൾ അഭിനയിക്കുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

10 hours ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

3 days ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.