തമിഴിലെ യുവ താരം കാർത്തി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമാണ് വിരുമൻ. മുത്തയ്യ സംവിധാനം ചെയ്ത ഈ ആക്ഷൻ എന്റെർറ്റൈനെർ ഗ്രാമീണ പശ്‌ചാത്തലത്തിലൊരുക്കിയ മാസ്സ് ചിത്രമാണ്. 2ഡി എന്റര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ സൂര്യയും ജ്യോതികയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇപ്പോൾ കാർത്തിയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച ബോക്സ് ഓഫിസ് ഓപ്പണിങ് കളക്ഷനാണ് നേടിയിരിക്കുന്നത്. മുത്തയ്യ തന്നെ തിരക്കഥയും എഴുതിയ ഈ ചിത്രം ആദ്യ ദിവസം നേടിയത് 8.2 കോടി രൂപയാണ്. രണ്ടാം ദിവസവും വമ്പൻ കളക്ഷൻ നേടിയ ചിത്രം മഹാവിജയത്തിലേക്കാണ് കുതിക്കുന്നതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കേരളത്തിലും മികച്ച കളക്ഷൻ ആണ് ഈ ചിത്രത്തിന് ലഭിക്കുന്നത്. യുവൻ ശങ്കർ രാജ സംഗീതമൊരുക്കിയ ഈ ചിത്രത്തിൽ രാജ് കിരൺ, പ്രകാശ് രാജ്, സൂരി എന്നിവരും അഭിനയിച്ചിട്ടുണ്ട്.
അച്ഛനും മകനുമായാണ് ഈ ചിത്രത്തിൽ പ്രകാശ് രാജ്, കാർത്തി എന്നിവർ അഭിനയിച്ചിരിക്കുന്നത്. എസ് കെ സെല്‍വകുമാറാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ഷങ്കറിന്റെ ഇളയ മകളാണ് ചിത്രത്തിലെ നായികയായ അതിഥി ഷങ്കര്‍ എന്ന പ്രത്യേകതയുമുണ്ട്. കാര്‍ത്തിയും മുത്തയ്യയും ഇതിനു മുൻപ് ഒന്നിച്ചത് കൊമ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് വേണ്ടിയായിരുന്നു. ഈ കൂട്ടുകെട്ട് വിജയമാവർത്തിക്കുന്ന കാഴ്ചയാണ് ഇപ്പോൾ നമ്മുക്ക് കാണാൻ സാധിക്കുന്നത്. പി എസ് മിത്രൻ ഒരുക്കിയ സർദാർ ആണ് ഇനി കാർത്തി നായകനായി റിലീസ് ചെയ്യാനുള്ള ചിത്രം. വിരുമൻ നേടുന്ന ഈ വിജയം ആ ചിത്രത്തിനും ഗുണം ചെയ്യുമെന്നാണ് സൂചന.
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്ലർ പുറത്ത്. നവംബർ 27…
മലയാളികളുടെ ഹൃദയം കീഴടക്കിയ ഹനാന് ഷാ പാടിയ 'പൊങ്കാല'യിലെ റൊമാന്റിക് സോങ് വൈറലാകുന്നു. പ്രേക്ഷകര് ആവേശത്തോടെ കാത്തിരിക്കുന്ന ആക്ഷന് ചിത്രമാണ്…
ശ്രീനാഥ് ഭാസിയുടെ ആക്ഷൻ ചിത്രം പൊങ്കാലയുടെ ഓഡിയോ ലോഞ്ച് അതി ഗംഭീരമായി ദുബായിൽ വച്ച് നടന്നു. ഹനാൻഷാ അടക്കം നിരവധി…
മോഹൻലാൽ-മേജർ രവി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നു എന്ന് വാർത്തകൾ. കീർത്തിചക്ര, കുരുക്ഷേത്ര, കർമ്മയോദ്ധ, കാണ്ഡഹാർ, 1971 ബിയോണ്ട് ബോർഡേഴ്സ് തുടങ്ങിയ…
ആക്ഷൻ ഡയറക്ടർമാരായ അൻപറിവ് സഹോദരങ്ങൾ ആദ്യമായി സംവിധാനം ചെയ്യാൻ പോകുന്ന കമൽ ഹാസൻ ചിത്രത്തിന് സംഗീതമൊരുക്കാൻ ജേക്സ് ബിജോയ്. ആദ്യമായാണ്…
This website uses cookies.