കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി വൈശാഖ് ഒരുക്കിയ ഏറ്റവും പുതിയ ചിത്രമായ മോൺസ്റ്റർ ഇപ്പോൾ പ്രദർശനം തുടരുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയാണ് ഒരുക്കിയിരിക്കുന്നത്. പ്രമേയത്തിന്റെ പ്രസക്തി, മേക്കിങ് സ്റ്റൈൽ എന്നിവ കൊണ്ട് മികച്ച പ്രേക്ഷക പ്രതികരണം നേടുന്ന ഈ ചിത്രത്തിൻറെ ആദ്യ വീക്കെൻഡ് ആഗോള കളക്ഷൻ റിപ്പോർട്ട് ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ആദ്യ 3 ദിവസം കൊണ്ട് 5 കോടിക്ക് മുകളിലാണ് ഈ ചിത്രം നേടിയ കളക്ഷൻ എന്ന് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. കേരളത്തിൽ നിന്ന് 4 കോടിയോളം നേടിയ ഈ ചിത്രം വിദേശത്ത് നിന്ന് 70 ലക്ഷത്തോളം ആണ് ഗ്രോസ് നേടിയത്. റെസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 ലക്ഷത്തിന് മുകളിലും ഈ ചിത്രം നേടി.
വളരെ കുറഞ്ഞ ബഡ്ജറ്റിൽ കോവിഡ് നിയന്ത്രണങ്ങൾക്ക് ഇടയിൽ പൂർത്തിയാക്കിയ ചിത്രം കൂടിയാണ് മോൺസ്റ്റർ. ചെറിയ കാൻവാസിൽ ഒരുക്കിയ ഈ ത്രില്ലർ ചിത്രം സമീപകാലത്ത് വന്ന ഏറ്റവും ചെറിയ, ഹൈപ്പ് കുറഞ്ഞ മോഹൻലാൽ ചിത്രവുമാണ്. ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. മോഹൻലാലിനൊപ്പം ജോണി ആന്റണി, കോട്ടയം രമേശ്, സുദേവ് നായർ, ഹണി റോസ്, ഗണേഷ് കുമാർ, സിദ്ദിഖ്, ലക്ഷ്മി മഞ്ചു, ലെന, ഇടവേള ബാബു തുടങ്ങി ഒരുപിടി പ്രശസ്ത താരങ്ങൾ അഭിനയിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ദീപക് ദേവ്, ക്യാമറ ചലിപ്പിച്ചത് സതീഷ് കുറുപ്പ്, എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദ് എന്നിവരാണ്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.