തമിഴ് സൂപ്പർ താരം ധനുഷ് നായകനായി എത്തിയ വാത്തി എന്ന ചിത്രം ഗംഭീര വിജയം നേടി പ്രദർശനം തുടരുകയാണ്. തമിഴിലും തെലുങ്കിലും ഒരുക്കിയ വാത്തി നിർമ്മിച്ചിരിക്കുന്നത്, സിതാര എന്റര്ടെയ്ന്മെന്റ്സിന്റെയും ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസിന്റെയും ബാനറില്‍ എസ്. നാഗവംശി, സായി സൗജന്യ എന്നിവര്‍ ചേർന്നാണ്. വെങ്കി അറ്റ്ലൂരി രചിച്ചു സംവിധാനം ചെയ്ത ഈ ചിത്രം ആദ്യ ദിനം മുതൽ തന്നെ ഗംഭീര പ്രേക്ഷക പ്രതികരണമാണ് നേടിയത്. അസുരൻ, തിരുച്ചിത്രമ്പലം എന്നിവക്ക് ശേഷം വീണ്ടും ഒരു ധനുഷ് ചിത്രം നൂറ് കോടി ആഗോള ഗ്രോസിലെത്തുമെന്നാണ് വാത്തി നേടുന്ന വിജയം സൂചിപ്പിക്കുന്നത്. ആദ്യ 6 ദിവസത്തെ ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ 66 കോടി രൂപക്കും മുകളിലാണ്. തമിഴ്നാട് നിന്ന് 23 കോടിയോളം നേടിയ ഈ ചിത്രം, തെലുങ്കു സംസ്ഥാനങ്ങളിൽ നിന്ന് 22 കോടിയോളം നേടി. കേരളം, കർണാടകം, റസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളിൽ നിന്ന് ആകെ മൊത്തം 7 കോടിക്ക് മുകളിൽ നേടിയ ഈ ചിത്രത്തിന്റെ ഓൾ ഇന്ത്യ ഗ്രോസ് 52 കോടിയോളമാണ്.
വിദേശത്തു നിന്നും 14 കോടി രൂപയാണ് ഇതുവരെ ഈ ചിത്രം നേടിയ കളക്ഷൻ. ഏതായാലും ധനുഷിന്റെ കരിയറിലെ മറ്റിരു വമ്പൻ ഹിറ്റായി വാത്തി മാറിക്കഴിഞ്ഞു. വളരെ സാമൂഹിക പ്രസക്തിയുള്ള ഒരു പ്രമേയം ഏറെ എന്റർടൈനിംഗ് ആയി അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ധനുഷിന്റെ പ്രകടനം തന്നെയാണ്. ബാലകുമരൻ എന്ന അധ്യാപകന്റെ വേഷത്തിൽ ധനുഷ് അഭിനയിച്ച ഈ ചിത്രത്തിൽ മലയാളി നായികാ താരം സംയുക്ത മേനോൻ, സായ് കുമാര്‍, തനികേല ഭരണി, സമുദ്രക്കനി, തോട്ടപ്പള്ളി മധു, ആടുകളം നരേന്, ഇളവരസ് എന്നിവരും അഭിനയിച്ചിരിക്കുന്നു. വിദ്യാഭ്യാസ കച്ചവടം പ്രമേയമാകുന്ന ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ജി വി പ്രകാശ് കുമാറാണ്.
ഇപ്പോൾ കേരളം നേരിടുന്ന സാമൂഹിക പ്രശ്നങ്ങളിൽ ഒന്നാണ് വിദേശരാജ്യങ്ങളിലേക്ക് നമ്മുടെ യുവതലമുറയുടെ പാലായനം. സാമ്പത്തിക സുസ്ഥിരത നേടാൻ യുവതലമുറ തെരഞ്ഞെടുക്കുന്ന…
ഇന്ന് കേരകത്തിൽ പ്രദർശനം ആരംഭിച്ച പ്രധാന മലയാള ചിത്രങ്ങളിൽ ഒന്നാണ് പ്രശസ്ത സംവിധായകനായ അരുൺ വൈഗ സംവിധാനം ചെയ്ത യുണൈറ്റഡ്…
പ്രശസ്ത സംവിധായകൻ അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിങ്ഡം ഓഫ് കേരള ഇന്ന് മുതൽ കേരളത്തിൽ പ്രദർശനം ആരംഭിക്കും. കേരളത്തിൽ…
രഞ്ജിത്ത് സജീവ്, ഇന്ദ്രൻസ്, സംഗീത,ജോണി ആന്റണി,മഞ്ജു പിള്ള, സാരംഗി ശ്യാം എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ചെമ്പരത്തി പൂവ്, ഉപചാരപൂർവ്വം ഗുണ്ട…
എ ആൻഡ് എച്ച് എസ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അബ്ബാസ് തിരുനാവായ, സജിൻ അലി, ദിപൻ പട്ടേൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന…
എസ്. പ്രേം ആനന്ദ് രചനയും സംവിധാനവും നിർവ്വഹിച്ച് 2025-ൽ പുറത്തിറങ്ങിയ ആക്ഷൻ ഹൊറർ കോമഡി ചിത്രമാണ് ഡെവിൾസ് ഡബിൾ നെക്സ്റ്റ്…
This website uses cookies.