മലയാളത്തിന്റെ സൂപ്പർ താരം, കമ്പ്ലീറ്റ് ആക്ടർ മോഹൻലാൽ നായകനായ ആറാട്ട് എന്ന ചിത്രം സൂപ്പർ വിജയം നേടി ഇപ്പോൾ തീയേറ്ററുകളിൽ മുന്നേറുകയാണ്. ഉദയ കൃഷ്ണ രചിച്ചു ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ഈ ചിത്രം ഒരു കംപ്ലീറ്റ് മാസ്സ് മസാല കോമഡി എന്റെർറ്റൈനെർ ആയാണ് ഒരുക്കിയിരിക്കുന്നത്. ഇപ്പോഴിതാ ആദ്യത്തെ വീകെന്റിലെ ഈ ചിത്രത്തിന്റെ ആഗോള കളക്ഷൻ ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ്. പതിനേഴു കോടി എൺപതു ലക്ഷം രൂപയാണ് ഈ ചിത്രം ആദ്യ വീക്കെൻഡിൽ നേടിയ ആഗോള ഗ്രോസ്. അതിൽ കേരളത്തിൽ നിന്നും മാത്രം നേടിയത് ഒൻപതു കോടിക്ക് മുകളിൽ ആണ്. ഗൾഫിൽ നിന്ന് ആറു കോടിക്ക് മുകളിലും ഈ ചിത്രം നേടിയെടുത്തു. മറ്റു വിദേശ രാജ്യങ്ങളിലും മികച്ച കളക്ഷൻ ആണ് ഈ സിനിമ നേടുന്നത്.
ഏറ്റവും കൂടുതൽ രാജ്യങ്ങളിൽ റിലീസ് ചെയ്യുന്ന മലയാള ചിത്രം എന്ന റെക്കോർഡും ആറാട്ട് നേടിയിരുന്നു. അന്പത്തിയെട്ടു രാജ്യങ്ങളിൽ ആണ് ഈ ചിത്രം റിലീസ് ചെയ്തത്. സിദ്ദിഖ്, ജോണി ആന്റണി, രാമചന്ദ്ര രാജു, നെടുമുടി വേണു, സായ്കുമാര്‍, വിജയരാഘവന്‍, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍കുട്ടി, കൊച്ചു പ്രേമൻ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്ത തെന്നിന്ത്യൻ നായികയായ ശ്രദ്ധ ശ്രീനാഥ് ആണ്. രാഹുൽ രാജ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്തത് ഷമീർ മുഹമ്മദും ഇതിനു കാമറ ചലിപ്പിച്ചത് വിജയ് ഉലഗനാഥും ആണ്.
ഈ കഴിഞ്ഞ വെള്ളിയാഴ്ച മലയാളി സിനിമാ പ്രേമികൾക്ക് മുന്നിലെത്തിയ ചിത്രമാണ് "കേക്ക് സ്റ്റോറി". നിരവധി സൂപ്പർ ഹിറ്റുകൾ മലയാള സിനിമക്ക്…
എൻവിബി ഫിലിംസ് നിർമിക്കുന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രം "നികിത റോയ്" 2025 മെയ് 30 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിൻ്റെ…
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന 'നരിവേട്ട' എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം 'മിന്നൽവള കൈയിലിട്ട…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന ‘നരിവേട്ട’യിലെ ആദ്യ ഗാനം പുറത്തിറങ്ങി. പൃഥ്വിരാജ് സുകുമാരന്റെ സോഷ്യൽ മീഡിയ…
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് നസ്ലെൻ ഉൾപ്പെടെ നിരവധി യുവ പ്രതിഭകൾ അഭിനയിച്ച ആലപ്പുഴ ജിംഖാനയിലൂടെ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്…
ഈ വർഷത്തെ വിഷു റിലീസായി മലയാളി പ്രേക്ഷകരുടെ മുന്നിലെത്തിയ രണ്ട് ചിത്രങ്ങളാണ് ഖാലിദ് റഹ്മാൻ ഒരുക്കിയ'ആലപ്പുഴ ജിംഖാനയും, നവാഗതനായ ശിവപ്രസാദ്…
This website uses cookies.