[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

റോക്കി ഭായിയുടെ ഉദയം; കെ ജി എഫ് 2 റിലീസ് ഡേറ്റ് ഒഫീഷ്യൽ ആയി പ്രഖ്യാപിച്ചു അണിയറ പ്രവർത്തകർ..!

കന്നഡ സിനിമയുടെ തലവര മാറ്റി എഴുതിയ കെ ജി എഫ് എന്ന ചിത്രത്തിന് ശേഷം അതിന്റെ രണ്ടാം ഭാഗവുമായി എത്തുകയാണ് അണിയറ പ്രവർത്തകർ. കെ ജി എഫ് ചാപ്റ്റർ ഒന്നിന് ശേഷം എത്തുന്ന ഈ രണ്ടാം ഭാഗത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യൽ ആയി തന്നെ പുറത്തു വിട്ടിരിക്കുകയാണ്. ഏപ്രിൽ പതിനാലിന് ആണ് കെ ജി എഫ് രണ്ടാം ഭാഗം എത്തുക. കന്നഡ കൂടാതെ മലയാളം, തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും ഈ ചിത്രം റിലീസ് ചെയ്യും. റോക്കിങ് സ്റ്റാർ യാഷ് നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പ്രശാന്ത് നീൽ ആണ്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ, കാരക്ടർ പോസ്റ്ററുകൾ, ആദ്യ ടീസർ, മേക്കിങ് വീഡിയോ എന്നിവ വമ്പൻ ഹിറ്റായി മാറിയിരുന്നു. 200 കോടി രൂപക്ക് മുകളിൽ ആണ് ഇതിന്റെ ആദ്യ ഭാഗം ബോക്സ് ഓഫീസിൽ നിന്നും കൊയ്‌തതു.

കോലാർ സ്വർണ്ണ ഖനിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഈ ചിത്രത്തിൽ അധീര എന്ന വില്ലൻ ആയി എത്തുന്നത് ബോളിവുഡ് സൂപ്പർ താരം സഞ്ജയ് ദത് ആണ്. ബോളിവുഡ് താരം രവീണ ഠണ്ടനും പ്രധാന വേഷത്തിലെത്തുന്ന കെ ജി എഫ് രണ്ടാം ഭാഗത്തിൽ നായികാ വേഷം ചെയ്യുന്നത് ശ്രീനിധി ഷെട്ടി ആണ്. ഹോമബിൾ ഫിലിംസിന്റെ ബാനറിൽ വിജയ് കിരുഗണ്ടുർ നിർമ്മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് രവി ബസ്രുറും എഡിറ്റ് ചെയ്യുന്നത് ശ്രീകാന്തും ആണ്. കഴിഞ്ഞ വർഷം റിലീസ് ചെയ്യേണ്ട കെ ജി എഫ് 2 കോവിഡ് പ്രതിസന്ധി മൂലമാണ് ഈ വർഷത്തേക്ക് നീണ്ടത്.

webdesk

Recent Posts

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

13 hours ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

1 week ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

3 weeks ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

4 weeks ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

1 month ago

സോഷ്യൽ മീഡിയ പൊളിച്ചടുക്കി ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’

മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായികയും കലാകാരിയുമായ ശിഖ പ്രഭാകരന്റെ പുതിയ ആൽബം സോംഗ് ‘എല്ലാം പോച്ചുടാ’ ശ്രദ്ധേയമാകുന്നു. വ്യത്യസ്തമായ സംഗീതവും…

1 month ago

This website uses cookies.