തമിഴകത്തിന്റെ സൂപ്പർ താരമായ തല അജിത് കുമാർ നായകനായി എത്തുന്ന പുതിയ ചിത്രമാണ് വലിമൈ. തീരൻ അധികാരം ഒൻഡ്രു, നേർക്കൊണ്ട പാർവൈ എന്നീ വമ്പൻ ഹിറ്റായ ചിത്രങ്ങൾക്ക് ശേഷം എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ഈ ചിത്രം അടുത്ത മാസമാണ് ലോകം മുഴുവൻ റിലീസ് ചെയ്യുന്നത്. ഇതിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകൾ. മോഷൻ പോസ്റ്റർ, ടീസർ എന്നിവയെല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ തരംഗമാണ് ഉണ്ടാക്കിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഏറ്റവും പുതിയ മേക്കിങ് വീഡിയോ എത്തിയിരിക്കുകയാണ്. സംഘട്ടന രംഗങ്ങൾ, പ്രത്യേകിച്ചും ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ ഷൂട്ട് ചെയ്യുന്ന വീഡിയോ ആണ് പുറത്തു വന്നിരിക്കുന്നത്. ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ അതിസാഹസികവും അപകടകരവുമായ ബൈക്ക് സ്റ്റണ്ട് രംഗങ്ങൾ അജിത് ചെയ്യുന്ന ദൃശ്യങ്ങൾ ശ്വാസമടക്കി പിടിച്ച മാത്രമേ നമ്മുക്ക് കാണാൻ സാധിക്കു. അതിനിടയിൽ അജിത്തിന് അപകടം പറ്റുന്നതും നമുക്ക് വീഡിയോയിൽ കാണാൻ സാധിക്കും.
പ്രശസ്ത ബോളിവുഡ് സിനിമാ നിർമ്മാതാവായ ബോണി കപൂർ നിർമ്മിച്ച ഈ ചിത്രം, ഇന്ത്യൻ സിനിമയിൽ തന്നെ ഇപ്പോൾ ഏറ്റവും കൂടുതൽ ഹൈപ്പ് ഉള്ള ചിത്രങ്ങളിൽ ഒന്നായി മാറിയിട്ടുണ്ട്. അജിത്തിന് പുറമേ ഹുമ ഖുറേഷി, യോഗി ബാബു, കാർത്തികേയ, സുമിത്ര, അച്ച്യുത് കുമാർ, പേർളി മാണി, ധ്രുവൻ, പുകഴ്, പാവൽ നവഗീതൻ എന്നിവരും അഭിനയിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് യുവാൻ ശങ്കർ രാജയാണ്. ഈ ചിത്രം കാത്തിരിക്കുന്ന തല ആരാധകരെയും സിനിമാ പ്രേമികളെയും ആവേശം കൊള്ളിക്കുന്ന വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് എന്ന് പറയാം. നീരവ് ഷാ കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തത് വിജയ് വേലുക്കുട്ടി ആണ്. ഇതിനു ഒരു രണ്ടാം ഭാഗം ഉണ്ടാകുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.