[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

മോഹൻലാൽ സാറിനെ ഇഷ്ടപ്പെടാത്ത ഒരൊറ്റ തെന്നിന്ത്യൻ നടൻ പോലുമുണ്ടാവില്ല; അല്ലു അർജുൻ പറയുന്നു; വീഡിയോ കാണാം..!

തെലുങ്കു സൂപ്പർ താരം അല്ലു അർജുനെ കേരളത്തിലെ ആരാധകർ വിളിക്കുന്നത് മല്ലു അർജുൻ എന്നാണ്. കാരണം അത്ര വലിയ ആരാധക വൃന്ദമാണ് ഈ താരത്തിന് കേരളത്തിൽ ഉള്ളത്. തെലുങ്കിൽ നിന്നുള്ള താരങ്ങളിൽ കേരളത്തിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് ഉള്ളതും അല്ലു അർജുന് ആണ്. പല തവണ കേരളത്തിൽ വന്നിട്ടുള്ള അദ്ദേഹം കേരളത്തെ തന്റെ രണ്ടാം വീട് ആയാണ് വിശേഷിപ്പിക്കുന്നത്. അതുപോലെ തന്നെ അദ്ദേഹം പല തവണ എടുത്തു പറഞ്ഞിട്ടുള്ളത് ആണ് താനൊരു കടുത്ത മോഹൻലാൽ ഫാൻ ആണെന്ന കാര്യം. എല്ലാ നടന്മാരുടെ ചിത്രങ്ങളും താൻ കാണുകയും അഭിനന്ദിക്കുകയും ചെയ്യാറുണ്ട് എങ്കിലും താൻ ആരുടെ ആരാധകൻ ആണെന്ന് ചോദിച്ചാൽ മോഹൻലാൽ ഫാൻ എന്ന് പറയാൻ ആണ് ഇഷ്ടമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ മോഹന്ലാലിനോടുള്ള തന്റെ ഇഷ്ടം ഒരിക്കൽ കൂടി ആവർത്തിച്ചിരിക്കുകായണ്‌ അല്ലു അർജുൻ. തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ പുഷപയുടെ റിലീസിനോട് അനുബന്ധിച്ചു കേരളത്തിൽ എത്തിയ അല്ലു അർജുൻ പറയുന്ന വാക്കുകൾ ഇപ്പോൾ വൈറൽ ആവുകയാണ്.

മോഹൻലാൽ സാറിനെ ഇഷ്ട്ടപ്പെടാത്ത ഒരു നടനും സൗത്ത് ഇന്ത്യൻ സിനിമയിൽ തന്നെ കാണില്ല എന്നും അദ്ദേഹത്തെ പോലെയുള്ള വലിയ നടന്മാരുടെ ചിത്രങ്ങൾ കണ്ടാണ് താനൊക്കെ വളർന്നത് എന്നും അദ്ദേഹം പറയുന്നു. അത്കൊണ്ട് അദ്ദേഹത്തോടുള്ള ഇഷ്ടം എന്നും ഉണ്ടാകുമെന്നും അല്ലു അർജുൻ പറയുന്നു. മലയാള നടൻ ഫഹദ് ഫാസിൽ ആണ് പുഷ്പയിൽ വില്ലനായി അഭിനയിച്ചിരിക്കുന്നത്. രണ്ടു ഭാഗങ്ങൾ ആയി ഒരുക്കുന്ന ഈ ചിത്രത്തിന്റെ ആദ്യ ഭാഗം ആണ് ഡിസംബർ പതിനേഴിന് അഞ്ചു ഭാഷകളിൽ ആയി റിലീസ് ചെയ്യുന്നത്. സുകുമാർ ഒരുക്കിയ ഈ ചിത്രത്തിൽ പുഷ്പ രാജ് എന്ന കഥാപാത്രമായി അല്ലു അർജുൻ എത്തുമ്പോൾ ഭൻവർ സിങ് ശെഖാവത് എന്ന ഐപിഎസ് ഓഫീസർ ആയാണ് ഫഹദ് ഫാസിൽ എത്തുന്നത്.

webdesk

Recent Posts

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

5 days ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

6 days ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 week ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

4 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

This website uses cookies.