മലയാളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ മഞ്ജു വാര്യരും, നടനും സംവിധായകനുമായ സൗബിൻ ഷാഹിറും ഒന്നിക്കുന്ന പുതിയ ചിത്രമാണ് വെള്ളരിക്കാപ്പട്ടണം. ഇരുവരും പ്രധാന വേഷങ്ങൾ ചെയ്യുന്ന ഈ ചിത്രത്തിന്റെ മേക്കിങ് വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. പൊട്ടിച്ചിരിയുടെ പുതിയ കാഴ്ചകളാണ് ഈ മേക്കിങ് വീഡിയോ നമ്മുക്ക് സമ്മാനിക്കുന്നത്. മഞ്ജുവാര്യരും സൗബിന്ഷാഹിറും ചേര്ന്ന് ഒരുക്കുന്ന തമാശയും കൗതുക കാഴ്ചകളുമാണ് ഈ വീഡിയോയുടെ മുഖ്യ ആകര്ഷണം എന്ന് തന്നെ പറയാം. ഒരുപാട് നര്മ നിമിഷങ്ങള് കോര്ത്തിണക്കിയ ഹൃദ്യമായ കുടുംബചിത്രമായിരിക്കും പ്രേക്ഷകരെ കാത്തിരിക്കുന്നത് എന്ന് ഇതിലെ ദൃശ്യങ്ങള് സൂചിപ്പിക്കുന്നു. ഫുള് ഓണ് സ്റ്റുഡിയോസ് നിര്മിക്കുന്ന വെള്ളരിക്കാപട്ടണത്തിന്റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്ന്നാണ് ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
അലക്സ് ജെ.പുളിക്കല് ക്യാമറ ചലിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിൻറെ പ്രധാന ലൊക്കേഷനുകള് മാവേലിക്കരയും വെണ്മണിയുമാണ്. മഞ്ജുവാര്യര്ക്കും സൗബിനും പുറമേ പ്രശസത താരങ്ങളായ സലിംകുമാര്, സുരേഷ്കൃഷ്ണ, കൃഷ്ണശങ്കര്, ശബരീഷ് വര്മ, ഇടവേള ബാബു, അഭിരാമി ഭാര്ഗവന്, കോട്ടയം രമേശ്, വീണനായര്, പ്രമോദ് വെളിയനാട്, യൂട്യൂബ് സെൻസേഷൻ ശ്രീകാന്ത് വെട്ടിയാര് തുടങ്ങിയവര് ഈ ചിത്രത്തില് അഭിനയിക്കുന്നു. അപ്പു ഭട്ടതിരിയും അർജു ബെന്നും ചേർന്ന് എഡിറ്റിങ് നിർവഹിച്ച ഈ ചിത്രത്തിന് വേണ്ടി വരികൾ രചിച്ചത് മധുവാസുദേവനും വിനായക് ശശികുമാറുമാണ്. സച്ചിന് ശങ്കര് മന്നത്ത് ആണ് വെള്ളരിക്കാപ്പട്ടണത്തിനു വേണ്ടി ഗാനങ്ങൾ ഒരുക്കിയത്. ജ്യോതിഷ് ശങ്കറാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷന് ഡിസൈനര്. ബെന്നി കട്ടപ്പന പ്രൊഡക്ഷന് കണ്ട്രോളര് ആയി ജോലി ചെയ്ത ഈ ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്മാര് ശ്രീജിത് നായരും കെ.ജി.രാജേഷ് കുമാറുമാണ്. എ.എസ്.ദിനേശ് ആണ് ഇതിന്റെ പി.ആര്.ഒ.
പ്രശസ്ത മലയാളി സംവിധായകൻ ലിജോ ജോസ് പെല്ലിശ്ശേരിയുടെ അടുത്ത ചിത്രം ഹിന്ദിയിൽ. ഒരു റൊമാന്റിക് കോമഡി പടം ആയിരിക്കും ലിജോ…
ദുൽഖർ സൽമാനെ നായകനാക്കി സെൽവമണി സെൽവരാജ് ഒരുക്കുന്ന തമിഴ് ചിത്രം 'കാന്ത' നവംബർ 14 ന് ആഗോള റിലീസായെത്തും. ചിത്രം…
കുപ്രസിദ്ധ കൊളംബിയൻ ഡ്രഗ് ലോർഡ് ആയിരുന്ന പാബ്ലോ എസ്കോബാറിൻ്റെ കഥയുടെ ഇന്ത്യൻ പതിപ്പ് ഒരുങ്ങുന്നു എന്ന് സൂചന. അതിൽ നിന്ന്…
മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായി മാറിയ "തുടരും" എന്ന ചിത്രത്തിന് ശേഷം മോഹൻലാൽ - തരുൺ മൂർത്തി ടീം വീണ്ടും ഒന്നിക്കുന്നു.…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച "കളങ്കാവൽ" സെൻസറിങ് പൂർത്തിയാക്കി. നവംബർ…
രഞ്ജിത്ത് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മമ്മൂട്ടി നായകൻ എന്ന് വാർത്തകൾ. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് ചിത്രത്തിന്റെ…
This website uses cookies.