യുവ താരം ടോവിനോ തോമസിനെ നായകനാക്കി ബേസിൽ ജോസഫ് ഒരുക്കിയ മലയാളത്തിലെ ആദ്യത്തെ സൂപ്പർ ഹീറോ ചിത്രമായ മിന്നൽ മുരളി ഇപ്പോഴും പ്രേക്ഷകരുടെ ചർച്ചാ വിഷയമാണ്. ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ് ഫ്ലിക്സിൽ നേരിട്ട് റിലീസ് ചെയ്ത ഈ മലയാളം ചിത്രം, റിലീസ് ചെയ്തു ദിവസങ്ങൾക്കുള്ളിൽ ഇന്ത്യക്കു അകത്തും പുറത്തും ട്രെൻഡിങ് ആയി മാറി. പ്രേക്ഷകരും നിരൂപകരും മാത്രമല്ല, ഇന്ത്യ മുഴുവനുമുള്ള പല പല സിനിമാ ഇന്ഡസ്ട്രികളിൽ നിന്നുമുള്ള അണിയറ പ്രവർത്തകരും ഈ ചിത്രം കണ്ടു അഭിനന്ദനവുമായി എത്തി. ടോവിനോ തോമസിന് പുറമെ ചിത്രത്തിലെ വില്ലൻ വേഷം ചെയ്ത ഗുരു സോമസുന്ദരവും വമ്പൻ കയ്യടിയാണ് നേടിയെടുത്തത്. ഈ ചിത്രത്തിലെ ആക്ഷൻ സീനുകളും കോമെഡിയും അതുപോലെ ഇതിലെ വിഎഫ് എക്സുമെല്ലാം പ്രേക്ഷകരുടെ ശ്രദ്ധ നേടി. ഇപ്പോഴിതാ, ഇതിലെ ആ രസകരമായതും വമ്പൻ കയ്യടി നേടിയതുമായ സീനുകൾ ഒരുക്കിയത് എങ്ങനെ എന്നുള്ള മേക്കിങ് വീഡിയോ പുറത്തു വന്നിരിക്കുകയാണ്.
നെറ്റ്ഫ്ലിക്സ് ഇന്ത്യയുടെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. ഇതിലെ കോമഡി സീനുകളും ആക്ഷൻ സീനുകളും സൂപ്പർ ഹീറോ സ്പെഷ്യൽ സീനുകളുമെല്ലാം എങ്ങനെയാണു ഒരുക്കിയത് എന്ന് ഈ വീഡിയോയിൽ കാണാം. അതിനൊപ്പം തന്നെ സംവിധായകനും എഴുത്തുകാരും ഉൾപ്പെടെയുള്ള അണിയറ പ്രവർത്തകർ അതിനെക്കുറിച്ചു സംസാരിക്കുന്നുമുണ്ട്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ നിർമ്മിച്ച ഈ ചിത്രത്തിൽ ഫെമിന ജോർജ്, ബാലതാരം വശിഷ്ട് ഉമേഷ്, ബൈജു, പി ബാലചന്ദ്രൻ, ഹരിശ്രീ അശോകൻ, അജു വർഗീസ്, മാമുക്കോയ, ബിജു കുട്ടൻ, ജൂഡ് ആന്റണി ജോസെഫ് തുടങ്ങിയവരും അഭിനയിച്ചിരിക്കുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ, ഏറ്റവും കൂടുതൽ പ്രേക്ഷകരെ ലഭിച്ച ഒടിടി റിലീസുകളിൽ ഒന്നാണ് ഇപ്പോൾ മിന്നൽ മുരളി.
ബ്ലോക്ബസ്‌റ്റർ ഹിറ്റായ കല്യാണി പ്രിയദർശൻ - ഡൊമിനിക് അരുൺ ചിത്രം "ലോക" യുടെ രണ്ടാം ഭാഗത്തിൽ ടോവിനോ തോമസ് നായകനായി…
ഷറഫുദീൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷറഫുദീൻ നിർമ്മിക്കുന്ന ചിത്രം "പെറ്റ് ഡിറ്റക്ടീവ്" റിലീസിന് ഒരുങ്ങുകയാണ്. ഇപ്പോഴിതാ ചിത്രത്തിൻ്റെ തീം സോങ് പുറത്ത്…
ദേശീയ, സംസ്ഥാന പുരസ്കാരജേതാവായ സെന്ന ഹെഗ്ഡെയുടെ ഏറ്റവും പുതിയ ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ‘അവിഹിതം’ എന്ന പേരിൽ പുറത്തിറങ്ങുന്ന ചിത്രത്തിന്റെ…
ദേശീയ പുരസ്‌കാര ജേതാവായ സംവിധായകൻ സജിൻ ബാബുവിന്റെ പുതിയ ചിത്രം, 'തീയേറ്റർ: ദ മിത്ത് ഓഫ് റിയാലിറ്റി' റഷ്യയിലെ കാസാനിൽ…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ പുറത്ത്.…
നവ്യ നായർ, സൗബിൻ ഷാഹിർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി റത്തീന സംവിധാനം ചെയ്യുന്ന "പാതിരാത്രി" എന്ന ചിത്രത്തിൻ്റെ ടീസർ നാളെ…
This website uses cookies.