[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Videos

സൂപ്പർ ഹിറ്റായ മേപ്പടിയാനിലെ ആ മനോഹരമായ ഗാനം എത്തി; വീഡിയോ കാണാം..!

യുവ താരം ഉണ്ണി മുകുന്ദൻ നായകനായി എത്തി സൂപ്പർ ഹിറ്റായി മാറിയ ഏറ്റവും പുതിയ ചിത്രമാണ് മേപ്പടിയാൻ. നവാഗത സംവിധായകന്‍ വിഷ്ണു മോഹന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ഈ ചിത്രം ഉണ്ണി മുകുന്ദന്റെ നിര്‍മ്മാണ സംരഭമായ യുഎംഎഫിന്റെ ആദ്യ ചിത്രം കൂടിയായിരുന്നു. മികച്ച പ്രേക്ഷക പ്രശംസ നേടിയ ഈ ചിത്രം യുവ പ്രേക്ഷകരും കുടുംബ പ്രേക്ഷകരും ഒരുപോലെ സ്വീകരിച്ചതോടെ മികച്ച വിജയമാണ് നേടിയത്. കേരളത്തിന് പുറത്തും മികച്ച വിജയം നേടിയ ഈ ചിത്രം ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ സോളോ ഹിറ്റുകളിൽ ഒന്നുമാണ്. അതിമനോഹരമായ ഗാനങ്ങൾ ഈ ചിത്രത്തിന്റെ മികവിന് വളരെയധികം സഹായിച്ചിട്ടുണ്ട്. അങ്ങനെ സൂപ്പർ ഹിറ്റായ ഇതിലെ ഒരു ഗാനത്തിന്റെ വീഡിയോ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. നിറമിഴിയോടെ എന്ന വരികളോടെ തുടങ്ങുന്ന മനോഹരമായ മെലഡിയാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്.

അജീഷ് ദാസൻ വരികൾ എഴുതിയ ഈ ഗാനത്തിന് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ സുബ്രമണ്യൻ ആണ്. സൂരജ് സന്തോഷ് ആണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജയകൃഷ്ണൻ എന്ന സാധാരണക്കാരനായി ഗംഭീര പ്രകടനമാണ് ഈ ചിത്രത്തിൽ ഉണ്ണി മുകുന്ദൻ കാഴ്ച വെച്ചിരിക്കുന്നത്. ഉണ്ണിയെ കൂടാതെ, അജു വര്‍ഗീസ്, സൈജു കുറുപ്പ്, ഇന്ദ്രന്‍സ്,മേജര്‍ രവി, നിഷ സാരംഗ്, കലാഭവന്‍ ഷാജോണ്‍, ശ്രീജിത്ത് രവി, കുണ്ടറ ജോണി, ആര്യ, കൃഷ്ണപ്രസാദ്, പോളി വല്‍സന്‍, മനോഹരിയമ്മ എന്നിവരും അഭിനയിച്ച ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് അഞ്ജു കുര്യൻ ആണ്. നീൽ ദികുന്ന ദൃശ്യങ്ങൾ ഒരുക്കിയിരിക്കുന്ന ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് ഷമീർ മുഹമ്മദ് ആണ്. ഏതായാലും തന്റെ ആദ്യ നിർമ്മാണ സംരഭം തന്നെ മികച്ച വിജയമാണ് ഉണ്ണി മുകുന്ദന് സമ്മാനിച്ചിരിക്കുന്നതു.

webdesk

Recent Posts

‘ആഗോള ശൃംഖല’യുമായി ജയസൂര്യ; ‘ടൈറ്റൻസ്’ ഒക്ടോബർ 22ന്

ജയസൂര്യയെ നായകനാക്കി പ്രിൻസ് ജോയ് സംവിധാനം ചെയ്യുന്ന ‘ടൈറ്റൻസി’ലെ വീഡിയോ ഗാനം ‘ആഗോള ശൃംഖല’ പുറത്തിറങ്ങി. വൈക്കം വിജയലക്ഷ്മിയും സന്നിധാനന്ദനും…

1 week ago

വീണ്ടും വേറിട്ട വേഷപ്പകർച്ചയിൽ ദിലീപ്; ‘നീക്കം’ ടീസർ പുറത്ത്

ദിലീപിനെ നായകനാക്കി ജഗൻ ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ‘നീക്കം’ സിനിമയുടെ ടീസർ പുറത്തിറങ്ങി. ത്രില്ലർ സ്വഭാവമുള്ള ദൃശ്യങ്ങളും പശ്ചാത്തല…

1 week ago

ജയസൂര്യ ചിത്രം ‘ടൈറ്റൻസ്’ ട്രെയ്​ലർ പുറത്ത്; ചിത്രം ഒക്ടോബർ 22ന്

സൂപ്പർഹിറ്റായ ‘എബ്രഹാം ഓസ്‌ലറി’ന് ശേഷം നേരമ്പോക്ക് ബാനറിൽ ഒരുങ്ങുന്ന പുതിയ ചിത്രം ‘ടൈറ്റൻസ്’ന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ജയസൂര്യ, വിനായകൻ, ബേബി…

2 weeks ago

‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്

കൊച്ചി: ഫുവാദ് പനങ്ങായ് നിർമ്മിച്ച് ഷെബി ചൗഘട്ട് സംവിധാനം ചെയ്ത ‘വേറെ ഒരു കേസ്’ ജാർഖണ്ഡ് നാഷണൽ ഫിലിം ഫെസ്റ്റിവലിലേക്ക്…

2 weeks ago

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

2 weeks ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

4 weeks ago

This website uses cookies.