ദീപിക പദുക്കോണിന്റെ ഗ്ലാമർ പ്രദർശനം കൊണ്ട് സമ്പന്നമായ പത്താനിലെ ബേഷരം രംഗ് എന്ന ഗാനം സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരുന്നു. അതോടൊപ്പം തന്നെ വലിയ വിവാദവും ഈ ഗാനം സൃഷ്ടിച്ചിരുന്നു. ഇപ്പോഴിതാ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോ പുറത്തു വിട്ടിരിക്കുകയാണ് ഇതിന്റെ അണിയറ പ്രവർത്തകർ. ഷാരൂഖ് ഖാനും നായികയായ ദീപികയും സ്റ്റൈലിഷായി ആടി പാടുന്ന ഈ ഗാനത്തെ വിവാദത്തിൽ ചാടിച്ചത് ഇതിലെ നായികയുടെ വസ്ത്രത്തിന്റെ നിറമാണ്. ഗാനത്തിന്റെ വരികളുടെ അർഥം ലജ്ജയില്ലാത്ത നിറം എന്നാണെന്നിരിക്കെ, അതിൽ ദീപിക ധരിച്ചിരിക്കുന്ന ബിക്കിനിയുടെ നിറം കാവി ആയതാണ് വിവാദമായത്. ആ നിറത്തെ ലജ്ജയില്ലാതെ നിറം എന്ന് വിശേഷിപ്പിച്ചവരുടെ ചിത്രം ബഹിഷ്കരിക്കണം എന്നാവശ്യപ്പെട്ടാണ് വിവാദം കൊഴുത്തത്. പിന്നീട് ഈ ഗാനത്തിൽ ആ വരികൾ വരുന്ന ഭാഗത്തുള്ള കാവി വസ്ത്രത്തിന്റെ നിറം വി എഫ് എക്സ് ഉപയോഗിച്ച് മാറ്റിയാണ് സിനിമ റിലീസ് ചെയ്തത്.
ബേഷരം രംഗ് എന്ന ഈ ഗാനം രചിച്ചത് കുമാറും, ഈ ഗാനത്തിന് ഈണം പകർന്നത് വിശാൽ- ശേഖർ ടീമുമാണ്. ശില്പ റാവു, ക്യാറലിസ മൊണ്ടെയ്‌റോ, വിശാൽ, ശേഖർ എന്നിവർ ചേർന്നാണ് ഈ ഗാനം ആലപിച്ചത്. വാർ എന്ന സൂപ്പർ മെഗാഹിറ്റ് ഹൃത്വിക് റോഷൻ- ടൈഗർ ഷെറോഫ് ചിത്രത്തിന് ശേഷം സിദ്ധാർഥ് ആനന്ദ് ഒരുക്കിയ പത്താൻ നിർമ്മിച്ചത് യാഷ് രാജ് ഫിലിംസ് ആണ്. ഇപ്പോൾ ആഗോള ബോക്സ് ഓഫീസിൽ നിന്നും ആയിരം കോടി നേടുന്ന രണ്ടാമത്തെ ബോളിവുഡ് ചിത്രമാവാനുള്ള കുതിപ്പിലാണ് പത്താൻ. സൂപ്പർ താരം ജോൺ അബ്രഹാം വില്ലൻ വേഷം ചെയ്തിരിക്കുന്ന പത്താനിൽ, തന്റെ സൂപ്പർഹിറ്റ് സ്പൈ കഥാപാത്രമായ ടൈഗർ ആയി മെഗാസ്റ്റാർ സൽമാൻ ഖാൻ അതിഥി വേഷത്തിലും അഭിനയിച്ചിട്ടുണ്ട്.
ലിസ്റ്റിൻ സ്റ്റീഫൻ-അരുൺ വർമ - ബോബി സഞ്ജയ് കോമ്പോ ഒരുക്കുന്ന ചിത്രം "ബേബി ഗേൾ " ന്റെ ഷൂട്ടിംഗ് തിരുവനന്തപുരത്ത്…
ബ്ലോക്ബസ്റ്റർ ചിത്രം തല്ലുമാലയ്ക്ക് ശേഷം നസ്ലിൻ, ഗണപതി, ലുക്ക്മാൻ, സന്ദീപ് പ്രദീപ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഖാലിദ് റഹ്മാൻ സംവിധാനം…
ബേസിൽ ജോസഫ് പ്രധാന വേഷത്തിലെത്തുന്ന 'മരണമാസ്സ്' സിനിമയുടെ ട്രെയ്‌ലർ പുറത്തിറങ്ങി. വിഷു റിലീസായി എത്തുന്ന "മരണ മാസ്സ്" ബേസിൽ ജോസഫിന്റെ…
ആസിഫ് അലിയെ നായകനാക്കി താമർ സംവിധാനം ചെയ്ത് അജിത് വിനായക നിർമ്മിക്കുന്ന ചിത്രം" സർക്കീട്ടിന്റെ "റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. മെയ്…
ചിത്രത്തിലെ ചില രംഗങ്ങൾ സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങളും റീ സെൻസറിംഗും വ്യാജ പ്രിന്റ് പ്രചാരണവും എല്ലാം ഒരു വശത്തു നടക്കുമ്പോഴും…
എസ് യു അരുൺകുമാർ സംവിധാനം ചെയ്ത ചിയാൻ ചിത്രം വീര ധീര ശൂരൻ കേരളത്തിൽ പ്രേക്ഷകരുടെയും നിരൂപകരുടെയും മുക്തകണ്ഠമായ പ്രശംസ…
This website uses cookies.