[social] [social_icon link="http://facebook.com/themesphere" title="Facebook" type="facebook" /] [social_icon link="http://twitter.com/Theme_Sphere" title="Twitter" type="twitter" /] [social_icon link="#" title="Google+" type="google-plus" /] [social_icon link="#" title="LinkedIn" type="linkedin" /] [social_icon link="#" title="VK" type="vk" /] [/social]
Latest News

മലയാളത്തിൽ ഇതാദ്യം; മൈൻഡ് ഗെയിം ത്രില്ലർ ചെയ്യാൻ മെഗാസ്റ്റാർ; കൂടുതൽ വിവരങ്ങളിതാ

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത് പ്രശസ്ത ഛായാഗ്രാഹകനായ റോബി വർഗീസ് രാജ് ഒരുക്കുന്ന ചിത്രത്തിലാണ്. ത്രില്ലറായി ഒരുക്കുന്ന ഈ ചിത്രത്തിന്റെ പേര് കണ്ണൂർ സ്‌ക്വാഡ് എന്നാണെന്നു വാർത്തകൾ വന്നിരുന്നു. മമ്മൂട്ടി ഒരു പോലീസ് ഓഫീസറായി അഭിനയിക്കുന്ന ഈ ചിത്രത്തിന്റെ പുതിയ ഷെഡ്യൂൾ ഇപ്പോൾ പൂനയിൽ ആണ് നടക്കുന്നത്. മമ്മൂട്ടി കമ്പനി എന്ന തന്റെ നിർമ്മാണ ബാനറിൽ മമ്മൂട്ടി തന്നെ നിർമ്മിക്കുന്ന ഈ ചിത്രം, ഈ ബാനറിൽ ഇതുവരെ ഒരുക്കിയതിൽ ഏറ്റവും വലിയ ചിത്രം കൂടിയാണ്. മമ്മൂട്ടിക്കൊപ്പം സണ്ണി വെയ്ൻ, ഷറഫുദീൻ, അസീസ് നെടുമങ്ങാട്, ഗായത്രി അരുൺ എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് രചന നിർവഹിച്ചത് പ്രശസ്ത നടനായ റോണി ഡേവിഡ് രാജ് ആണ്. എന്നാലിപ്പോൾ ഈ ചിത്രത്തിന് ശേഷം മമ്മൂട്ടി ചെയ്യാൻ പോകുന്ന സിനിമയെ കുറിച്ചുള്ള ചില വിവരങ്ങളാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.

പ്രമുഖ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നിസിന്റെ മകന്‍ ഡിനു ഡെന്നിസ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇനി മമ്മൂട്ടി അഭിനയിക്കാൻ പോകുന്നതെന്നാണ് സൂചന. ഈ കഴിഞ്ഞ വർഷം പ്രഖ്യാപിച്ച ഈ പ്രൊജക്റ്റ് നിർമ്മിക്കാൻ പോകുന്നത് തീയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറിൽ ജിനു എബ്രഹാം, ഡോൾവിൻ കുര്യാക്കോസ്, ഡാർവിൻ കുര്യാക്കോസ് എന്നിവരാണ്. പ്രശസ്ത ഛായാഗ്രാഹകൻ നിമിഷ് രവിയാണ് ഈ ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിർവഹിക്കുക. ഒരു മൈൻഡ് ഗെയിം ത്രില്ലറായാണ് ഈ ചിത്രമൊരുക്കുന്നതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ പറയുന്നത്. ഈ ചിത്രത്തിന്റെ ഒഫീഷ്യൽ പ്രഖ്യാപനം വൈകാതെ ഉണ്ടാവുമെന്നാണ് വാർത്തകൾ വരുന്നത്. ജിയോ ബേബി ഒരുക്കിയ കാതൽ ആണ് മമ്മൂട്ടിയുടെ അടുത്ത റിലീസ്.

webdesk

Recent Posts

മോഹൻലാൽ-പ്രിയദർശൻ ചിത്രം ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്; 4K ദൃശ്യവിസ്മയവും ഡോൾബി അറ്റ്‌മോസ് ശബ്ദമികവുമായി ഒക്ടോബർ 8ന് വീണ്ടും തിയേറ്ററുകളിലേക്ക്

മലയാള സിനിമയിലെ എവർഗ്രീൻ ക്ലാസിക്കുകളിലൊന്നായ മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിന്റെ ‘തേന്മാവിൻ കൊമ്പത്ത്’ റീ റിലീസ് ട്രെയ്‌ലർ പുറത്ത്. ചിത്രത്തിൻ്റെ സംവിധായകൻ പ്രിയദർശൻ്റെ…

1 day ago

“ഓട്ടം തുള്ളൽ” തിയേറ്ററിൽ തന്നെ കാണണം; ബിനുവിന് പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ

ഓട്ടം തുള്ളൽ എന്ന പുതിയ ചിത്രത്തിന് പ്രേക്ഷക പിന്തുണ അഭ്യർത്ഥിച്ച് സംവിധായകൻ മാർത്താണ്ഡൻ. ചിത്രത്തിൻ്റെ രചയിതാവും ഇതിലെ നായകനുമായ ബിനു…

2 weeks ago

വിശ്വാസങ്ങളും ജ്യോതിഷവും നർമ്മത്തിന്റെ മേമ്പൊടിയിൽ; ജി. മാർത്താണ്ഡന്റെ ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്ത്

കൊച്ചി: ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ ട്രെയ്‌ലർ പുറത്തിറങ്ങി. വിശ്വാസങ്ങൾ, ജ്യോതിഷവുമായി ബന്ധപ്പെട്ട ധാരണകൾ,…

3 weeks ago

ജി. മാർത്താണ്ഡൻ ചിത്രം ‘ഓട്ടം തുള്ളൽ’ ടീസർ പുറത്ത്

ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ‘ഓട്ടം തുള്ളൽ’ന്റെ ടീസർ പുറത്തിറങ്ങി. നടൻ ടൊവിനോ തോമസിന്റെ ഔദ്യോഗിക സോഷ്യൽ…

1 month ago

‘ഓട്ടം തുള്ളൽ’ സെപ്റ്റംബർ 18ന് ആഗോള റിലീസ്

ജി. മാർത്താണ്ഡൻ ചിത്രം വിദേശ പ്രേക്ഷകരിലേക്കും; വിതരണാവകാശം സൈബർ സിസ്റ്റംസ് ഓസ്ട്രേലിയക്ക് ജി. മാർത്താണ്ഡൻ സംവിധാനം ചെയ്യുന്ന പുതിയ മലയാള…

1 month ago

വൈക്കം വിജയലക്ഷ്മിയുടെ ശബ്ദത്തിൽ ‘മരം കൊത്തി’; ‘ഓട്ടംതുള്ളൽ’ ലിറിക്കൽ വീഡിയോ പുറത്തിറങ്ങി

സംവിധായകൻ ജി മാർത്താണ്ടന്റെ ഏറ്റവും പുതിയ ചിത്രമായ ഓട്ടം തുള്ളലിലെ ആദ്യ ഗാനം എത്തി. മലയാളത്തിന്റെ പ്രിയ ഗായിക വൈക്കം…

2 months ago

This website uses cookies.