മെഗാസ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും പുതിയ ചിത്രമായ ക്രിസ്റ്റഫർ ഇപ്പോൾ കേരളത്തിലെ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ആർ ഡി ഇല്ല്യൂമിനേഷന്റെ ബാനറിൽ ബി ഉണ്ണികൃഷ്ണൻ നിർമ്മിച്ച് സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം രചിച്ചിരിക്കുന്നത് ഉദയ കൃഷ്ണയാണ്. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ ക്രിസ്റ്റഫർ എന്ന പോലീസ് ഉദ്യോഗസ്ഥനായാണ് മമ്മൂട്ടി ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ബിഹൈൻഡ് ദി സീൻ വീഡിയോ റിലീസ് ചെയ്തിരിക്കുകയാണ്. ഈ ചിത്രത്തിന്റെ ഏറ്റവും മികവ് ഇതിന്റെ മേക്കിങ് തന്നെയാണ്. വളരെ സ്റ്റൈലിഷ് ആയാണ് ബി ഉണ്ണികൃഷ്ണൻ ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന്റെ സാങ്കേതിക നിലവാരവും വളരെ ഉയർന്നതാണ്. ഫൈസ് സിദ്ദിഖിന്റെ ക്യാമറ വർക്കും ജസ്റ്റിൻ വർഗീസിന്റെ പശ്‌ചാത്തല സംഗീതവും ഇതിന് നൽകിയ മികവ് വളരെ വലുതാണ്.
ആരാധകർക്കും സിനിമാ പ്രേമികൾക്കും ഒരുപോലെ ആഘോഷിക്കാൻ പാകത്തിന്, ഒരു മാസ്സ് ത്രില്ലർ മൂഡിൽ ഒരുക്കിയ ഇതിന്റെ മറ്റൊരു ഹൈലൈറ്റ് മമ്മൂട്ടിയുടെ സംഘട്ടന രംഗങ്ങളാണ്. അതിഗംഭീരമായാണ് ഈ രംഗങ്ങൾ സംവിധായകൻ ഒരുക്കിയത്. സ്ത്രീകൾക്കെതിരായ ആക്രമണങ്ങൾക്ക് എതിരെ കൂടി സംസാരിക്കുന്ന ഈ ചിത്രം വളരെയേറെ സാമൂഹിക പ്രസക്തിയുള്ള വിഷയങ്ങളും പ്രതിപാദിക്കുന്നുണ്ട്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ഈ ചിത്രം മികച്ച രീതിയിലാണ് ഉദയ കൃഷ്ണ എന്ന രചയിതാവ് രചിച്ചിരിക്കുന്നത്. ക്രിസ്റ്റഫർ എന്ന കഥാപാത്രം മുന്നോട്ടു വെക്കുന്ന നീതി പ്രേക്ഷകർ ഏറ്റെടുത്തു എന്നാണ് ഇപ്പോൾ തീയേറ്ററുകളിൽ അനുഭവപ്പെടുന്ന ജനത്തിരക്ക് നമ്മുക്ക് കാണിച്ചു തരുന്നത്. വിനയ് റായ് വില്ലൻ വേഷം ചെയ്ത ക്രിസ്റ്റഫറിൽ അമല പോൾ, സ്നേഹ, ഐശ്വര്യ ലക്ഷ്മി എന്നിവരും വേഷമിട്ടിട്ടുണ്ട്.
പനോരമ സ്റ്റുഡിയോസ് തങ്ങളുടെ മലയാള സിനിമകളുടെ വിതരണത്തിനായി മലയാള സിനിമയിലെ പ്രശസ്ത ബാനറായ സെഞ്ചുറി ഫിലിംസുമായി ദീർഘകാല പങ്കാളിത്തം പ്രഖ്യാപിച്ചു.…
മലയാള സിനിമയിൽ ഇതിനോടകം തന്നെ വലിയ പ്രതീക്ഷകൾക്ക് വഴിതുറന്ന 'ആശാൻ' എന്ന ചിത്രം വിതരണത്തിനെടുത്ത് ദുൽക്കർ സൽമാന്റെ പ്രമുഖ നിർമ്മാണ-വിതരണ…
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരുന്ന സിനിമയാണ്, അഖിൽ സത്യൻ- നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ ഫാന്റസി ഹൊറർ കോമഡി ചിത്രം…
നടിയെ ആക്രമിച്ച കേസിൽ എട്ടു വർഷത്തിന് ശേഷം വിധി. കേസിലെ ഒന്ന് മുതൽ ആറ് വരെ പ്രതികളെ കുറ്റക്കാർ എന്ന്…
പ്രശസ്ത നടൻ രാജേഷ് മാധവൻ ആദ്യമായി സംവിധാനം ചെയ്യുന്ന “പെണ്ണും പൊറാട്ടും” എന്ന ചിത്രം നവംബർ 26 തീയതി IFFI…
മമ്മൂട്ടി, വിനായകൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജിതിൻ കെ. ജോസ് സംവിധാനം നിർവഹിച്ച കളങ്കാവലിന്റെ ട്രെയ്‌ലർ പുറത്ത്. നവംബർ 27…
This website uses cookies.