മെഗാ സ്റ്റാർ മമ്മൂട്ടിയെ നായകനാക്കി പ്രശസ്ത സംവിധായകൻ ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇപ്പോൾ പുരോഗമിക്കുകയാണ്. ഉദയ കൃഷ്ണ രചിച്ച ഈ ചിത്രം നിർമ്മിക്കുന്നതും സംവിധായകനായ ബി ഉണ്ണികൃഷ്ണൻ തന്നെയാണ്. ജൂലൈ പകുതിയോടെ ഷൂട്ടിംഗ് ആരംഭിച്ച ഈ ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. ഏതായാലും ഇപ്പോൾ ഈ ചിത്രത്തിന്റെ ബിഹൈന്‍ഡ് ദ് സീന്‍സ് വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. ഒരു പക്കാ ഇൻവെസ്റ്റിഗേഷൻ ത്രില്ലറായാണ് ഈ ചിത്രം ഒരുക്കുന്നതെന്നാണ് സൂചന. ജൂലൈ 10ന് എറണാകുളത്ത് ആരംഭിച്ച ഈ ചിത്രം പിന്നീട് പൂയംകുട്ടിയിലുള്ള ലൊക്കേഷനിലേക്ക് ഷിഫ്റ്റ് ചെയ്തു. കഥാപാത്രത്തിന്‍റെ ഗെറ്റപ്പിലുള്ള മമ്മൂട്ടിയെ ഇപ്പോൾ പ്രചരിക്കുന്ന ലൊക്കേഷൻ വീഡിയോയിൽ നമ്മുക്ക് കാണാൻ സാധിക്കും.
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണന്‍ ഒരുക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകത കൂടി ഈ ത്രില്ലർ ചിത്രത്തിനുണ്ട്. പന്ത്രണ്ടു വർഷം മുൻപ് റിലീസ് ചെയ്ത പ്രമാണിയാണ് ബി ഉണ്ണികൃഷ്ണൻ- മമ്മൂട്ടി ടീം ആദ്യമായി ഒന്നിച്ച ചിത്രം. ഒരു പൊലീസ് ഓഫീസറുടെ റോളിലാണ് മമ്മൂട്ടി ഈ പുതിയ ബി ഉണ്ണികൃഷ്ണൻ ചിത്രത്തിലെത്തുക എന്നാണ് സൂചന. സ്നേഹ, അമലപോൾ, ഐശ്വര്യ ലക്ഷ്മി എന്നീ മൂന്നു നായികമാർ വേഷമിടുന്ന ഈ ചിത്രത്തിലെ വില്ലൻ വേഷം ചെയ്യുന്നത് പ്രശസ്ത തെന്നിന്ത്യൻ താരമായ വിനയ് റായ് ആണ്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം എന്നിവരും വേഷമിടുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ഫൈസ് സിദ്ദിഖ്, സംഗീതമൊരുക്കുന്നത് ജസ്റ്റിൻ വർഗീസ്, എഡിറ്റ് ചെയ്യുന്നത് മനോജ് എന്നിവരാണ്.
ഷാജി കൈലാസ് ചിത്രത്തിൽ ജോജു ജോർജ് നായകനാകുന്നു. "വരവ്" എന്ന് പേരിട്ടിരിക്കുന്ന കംപ്ലീറ്റ് ആക്ഷൻ മാസ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ…
പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ സെക്രട്ടറിയായി സ്ഥാനമേറ്റതിന് ശേഷം അദ്ദേഹം ദൃശ്യമാധ്യമ രംഗത്ത് പുതിയ ചുവടു വെപ്പ് കൂടി നടത്തിയിരിക്കുകയാണ്. ലിസ്റ്റിൻ സ്റ്റീഫന്റെ…
ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിക്കുന്ന ഏഴാം ചിത്രമായ " ലോക - ചാപ്റ്റർ വൺ:ചന്ദ്ര" ഓണം റിലീസായി തെന്നിന്ത്യയിലെ…
പ്രഭാസിനെ നായകനാക്കി പ്രശാന്ത് വർമ്മ ഒരുക്കാൻ പോകുന്ന ബ്രഹ്മാണ്ഡ ചിത്രത്തിലെ നായികാ വേഷത്തിലേക്ക് ഭാഗ്യശ്രീ ബോർസെയെ പരിഗണിക്കുന്നു എന്ന് വാർത്തകൾ.…
വിജയ് ദേവരകൊണ്ട നായകനായ "കിങ്‌ഡം" എന്ന തെലുങ്കു ചിത്രത്തിലെ പ്രകടനത്തിന് മലയാളി താരം വെങ്കിടേഷ് വി പി ക്ക് വമ്പൻ…
മോഹൻലാൽ നായകനായ മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റ് ചിത്രം "തുടരും" ഒരുക്കിയ തരുൺ മൂർത്തിക്കൊപ്പം ഒന്നിക്കാൻ തമിഴ് നടൻ കാർത്തി എന്ന്…
This website uses cookies.