സത്യന് അന്തിക്കാടിന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമകളില് ഒന്ന്, അങ്ങനെയാണ് 1994ല് റിലീസായ പിന്ഗാമിയെ പ്രേക്ഷകര് വിശേഷിപ്പിക്കുന്നത്. അത്രയേറെ ആരാധകര് ഉണ്ട് പിന്ഗാമി എന്ന സിനിമയ്ക്കും ക്യാപ്റ്റന് വിജയ് മേനോന് എന്ന കഥാപാത്രത്തിനും.
സത്യന് അന്തിക്കാടിന്റെ സ്ഥിരം ഫോര്മുലയില് നിന്നും മാറിയ സിനിമയായിരുന്നു പിന്ഗാമി. സൂപ്പര് സ്റ്റാര് മോഹന്ലാല് നായകനായിരുന്ന ചിത്രത്തിന് വേണ്ടി തിരക്കഥ ഒരുക്കിയിരുന്നത് രഘുനാഥ് പലേരിയായിരുന്നു. എന്നാല് ആ കാലത്ത് തിയേറ്ററുകളില് പരാജയമായിരുന്നു പിന്ഗാമി. .
ഏറെ മികച്ച അഭിപ്രായം നേടിയ ഈ ചിത്രം എങ്ങനെ ബോക്സോഫീസില് പരാജയമായി എന്ന് സംവിധായകന് സത്യന് അന്തിക്കാട് തന്നെ പറയുന്നു.
“മോഹന്ലാലിന്റെ തന്നെ ചിത്രമായ തേന്മാവിന് കൊമ്പത്തിന്റെ കൂടെയായിരുന്നു പിന്ഗാമിയുടെ റിലീസ്. തേന്മാവിന് കൊമ്പത്തിനൊപ്പം പിന്ഗാമി റിലീസ് ചെയ്യേണ്ട കുറച്ചു മുന്നോട്ട് നീട്ടി വച്ചോളൂ എന്ന് സംവിധായകന് പ്രിയദര്ശന് എന്നോട് പറഞ്ഞിരുന്നു. എന്നാല് എന്റെ ഈഗോ കാരണം ഞാന് അത് വകവെച്ചില്ല. രണ്ട് ചിത്രങ്ങളും ഒരേ സമയം റിലീസ് ചെയ്താല് എന്താണ് കുഴപ്പമെന്ന് ഞാന് ചിഅന്ന് ന്തിച്ചു. എന്നാല് കുറെ വര്ഷങ്ങള് കഴിഞ്ഞപ്പോള് എനിക്ക് തോന്നിയിരുന്നു, അന്ന് പ്രിയദര്ശന് പറഞ്ഞത് അനുസരിച്ചാല് മതിയായിരുന്നുവെന്ന് ” സത്യന് അന്തിക്കാട് പറയുന്നു.
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില് ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്സ് (ഹസ്സൻ മീനു അസോസിയേറ്റ്സ്). 12…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
‘കച്ചി സേര’, ‘ആസ കൂട’, ‘സിത്തിര പൂത്തിരി’ എന്നീ ഗാനങ്ങളിലൂടെ ചുരുങ്ങിയ കാലത്തിനുള്ളിൽ സോഷ്യൽ മീഡിയ സെൻസേഷനായി മാറിയ സായ്…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമ്മിക്കുന്ന ദിലീപ് ചിത്രം 'ഭ.ഭ.ബ' യുടെ ഓവർസീസ് വിതരണാവകാശം റെക്കോർഡ് തുകക്ക്…
This website uses cookies.