കുമ്പളങ്ങി നൈറ്റ്സ് കൂടി ഹിറ്റ് ആയതോടെ ഷൈൻ നിഗം എന്ന അഭിനേതാവ് മലയാളി പ്രേക്ഷകരുടെ പ്രീയപെട്ടവൻ ആയി മാറിയിരിക്കുകയാണ് . അന്തരിച്ചു പോയ പ്രശസ്ത അഭിനേതാവ് അബിയുടെ മകനായ ഷൈൻ നിഗം കിസ്മത് എന്ന ചിത്രത്തിലൂടെയാണ് ആദ്യം ശ്രദ്ധ നേടുന്നത്. പിന്നീട് സൗബിൻ ഷാഹിർ ഒരുക്കിയ പറവ എന്ന ചിത്രമാണ് ഷൈനിനു ഒരു ബ്രേക്ക് സമ്മാനിച്ചത്. ഇപ്പോൾ മലയാള സിനിമയുടെ യുവ നിരയിലെ മുൻനിരയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ് ഈ പ്രതിഭ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആവുന്ന ഒരു വിഡിയോയും ഷൈനിനെ കുറിച്ചുള്ളതാണ്. ഷൈൻ ആറാം ക്ലാസ്സിൽ പഠിക്കുമ്പോൾ ഉള്ള ഒരു വീഡിയോ ആണത്.
അന്ന് അമൃത ടിവി നടത്തിയ ഗായകരെ തിരഞ്ഞെടുക്കുന്നതിനുള്ള ഒരു റിയാലിറ്റി ഷോയിൽ പങ്കെടുത്ത ഷൈനിന്റെ പ്രകടനം കണ്ട ദീപക് ദേവ് പറഞ്ഞ വാക്കുകൾ ആണ് വൈറൽ ആവുന്നത്. നിന്റെ പാട്ടിനേക്കാളും നല്ലതു അഭിനയം ആണെന്നാണ് ദീപക് ദേവ് അന്ന് ഷൈനിനോട് പറഞ്ഞത്. ആ പ്രോഗ്രാമിന്റെ ഓഡിഷന് ആണ് ഷൈൻ വന്നത്. ദീപക് ദേവ്, ജോർജ് പീറ്റർ എന്നിവരായിരുന്നു അന്ന് ജഡ്ജസ് ആയിരുന്നത്. ഏതായാലും അന്ന് ദീപക് ദേവ് പറഞ്ഞത് പോലെ തന്നെ സംഭവിച്ചു കഴിഞ്ഞു. ഷൈൻ നിഗം എന്ന അഭിനേതാവ് ജൂനിയർ ആർട്ടിസ്റ്റിൽ നിന്ന് നായക പദവി വരെ എത്തി നിൽക്കുകയാണ്. പ്രതിഭയുള്ള നടൻ എന്ന് ഏവരും വാഴ്ത്തുന്ന ഈ യുവ താരം ഇനിയും ഉയരങ്ങൾ കീഴടക്കും എന്നുറപ്പു. ദീപക് ദേവ് ഷൈനോട് മേൽ പറഞ്ഞ വാചകങ്ങൾ പറയുന്ന വീഡിയോ നിങ്ങൾക്ക് ഇവിടെ കാണാം.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാള സിനിമ പ്രേക്ഷകർക്ക് മുന്നിലേക്കെത്തിയ ചിത്രമാണ് യുവ താരം ഉണ്ണി മുകുന്ദൻ നായകനായെത്തിയ ആക്ഷൻ ത്രില്ലർ…
തന്റേതായ ഒരു അഭിനയ ശൈലി സ്വന്തമായുള്ളതാണ് സുരാജ് വെഞ്ഞാറമ്മൂട് എന്ന നടന്റെ ഏറ്റവും വലിയ പ്രത്യേകത. സുരാജിന്റെ ആ പ്രത്യേകത…
ആമിർ പള്ളിക്കലിന്റെ സംവിധാനത്തിൽ സുരാജ് വെഞ്ഞാറമ്മൂട് നായകനും നിർമാതാവുമായെത്തുന്ന ചിത്രം 'എക്സ്ട്രാ ഡീസന്റ്' (ഇ ഡി) ഇന്ന് മുതൽ പ്രേക്ഷകരുടെ…
This website uses cookies.