മലയാളികളുടെ പ്രിയ നടനും ദേശീയ അവാർഡ് ജേതാവുമായ ബിജു മേനോൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഒരു തെക്കൻ തല്ല് കേസ്. ജി.ആർ. ഇന്ദുഗോപൻ രചിച്ച അമ്മിണിപ്പിള്ള വെട്ടുകേസ് എന്ന പുസ്തകത്തെ അധികരിച്ചു കൊണ്ട് രാജേഷ് പിന്നാടൻ തിരക്കഥ രചിച്ച ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് നവാഗതനായ ശ്രീജിത്ത് എൻ ആണ്. അമ്മിണി എന്ന് വിളിപ്പേരുള്ള അമ്മിണിപ്പിള്ളയെന്ന കഥാപാത്രമായി ബിജു മേനോനെത്തുന്ന ഈ ചിത്രത്തിന്റെ ടീസർ സൂപ്പർ ഹിറ്റായി മാറിയിരുന്നു. ഇതിനോടകം പന്ത്രണ്ടു ലക്ഷത്തിലധികം കാഴ്ചക്കാരെ ലഭിച്ച ഈ ടീസർ വലിയ പ്രതീക്ഷയാണ് ചിത്രത്തെ കുറിച്ച് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഇ ഫോർ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മുകേഷ് ആർ. മേത്തയും സി.വി. സാരഥിയും, ന്യൂ സൂര്യ ഫിലിംസിന്റെ ബാനറിൽ സുനിൽ എ കെയും ചേർന്ന് നിർമ്മിച്ച ഈ ചിത്രം ഇവിടെ വിതരണം ചെയ്യാൻ പോകുന്നതും ന്യൂ സൂര്യ ഫിലിംസാണ്. ഇപ്പോഴിതാ ഈ ചിത്രത്തിലെ പുതിയ ഗാനം പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുകയാണ്.
എന്തര് പാട്ടെന്ന പേരിൽ റിലീസ് ചെയ്തിരിക്കുന്ന ഈ ഗാനം തന്റെ സോഷ്യൽ മീഡിയ പേജിലൂടെ പുറത്തു വിട്ടത് മെഗാസ്റ്റാർ മമ്മൂട്ടിയാണ്. അൻവർ അലി വരികൾ രചിച്ച ഈ ഗാനത്തിന് സംഗീതം പകർന്നിരിക്കുന്നത് ജസ്റ്റിൻ വർഗീസാണ്. റോഷൻ മാത്യു, നിമിഷ എന്നിവർ അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ പ്രണയമാണ് ഈ ഗാനത്തിലൂടെ നമ്മുക്ക് മുന്നിലെത്തിച്ചിരിക്കുന്നത്. ബിജു മേനോൻ, റോഷൻ മാത്യു, പത്മപ്രിയ, നിമിഷ സജയൻ എന്നിവരെ കൂടാതെ അഖിൽ കവലയൂർ, അശ്വത് ലാൽ, റിജു ശിവദാസ്, അരുൺ പാവുമ്പ, അസീസ് നെടുമങ്ങാട്, പ്രമോദ് വെളിയനാട്, പ്രശാന്ത് മുരളി, അച്യുതാന്ദൻ, ശശി വാളൂരാൻ, നീരജ രാജേന്ദ്രൻ, ജയരാജ് എന്നിവരും വേഷമിട്ട ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത് മധു നീലകണ്ഠൻ, എഡിറ്റ് ചെയ്തത് മനോജ് കണ്ണോത് എന്നിവരാണ്.
ദിലീപ് നായകനായ മാസ്സ് എന്റെർറ്റൈനെർ ചിത്രം "ഭ.ഭ.ബ"യിൽ ജൂലൈ പതിനഞ്ചിനാണ് മോഹൻലാൽ ജോയിൻ ചെയ്തത്. ചിത്രത്തിൽ അതിഥി താരമായി എത്തുന്ന…
മലയാള സിനിമയിലേ ഇതിഹാസ സംവിധായകൻ ജോഷിയുടെ പുതിയ സിനിമ പ്രഖ്യാപിച്ചു. മാസ്സ് ആക്ഷൻ എന്റർടെയ്നറായി ഒരുങ്ങുന്ന ചിത്രത്തില്‍ ഉണ്ണി മുകുന്ദനാണ്…
രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് ഒരുക്കുന്ന 'കൂലി' കേരളത്തിൽ എത്തിക്കുന്നത് എച് എം അസോസിയേറ്റ്‌സ് (ഹസ്സൻ മീനു അസോസിയേറ്റ്‌സ്). 12…
ദളപതി വിജയ് നായകനായി എത്തുന്ന അവസാന ചിത്രമെന്ന പേരിൽ ശ്രദ്ധ നേടിയ 'ജനനായകൻ' അവസാന ഘട്ട ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ഏറ്റവും പുതിയ വാർത്തകൾ…
അരണ്ട വെളിച്ചത്തിൽ സോഡ കുപ്പി എതിരാളിയുടെ തലയിൽ അടിച്ച് പൊട്ടിച്ച് അയാളുടെ നെഞ്ചത്ത് ആഞ്ഞ് കുത്തും, രക്തം മുഖത്തും ശരീരത്തിലും…
അധികം വൈകാതെ തന്നെ കേരളം ഒരു വൃദ്ധസദനമാകുമോ? "യുണൈറ്റഡ് കിങ്ഡം ഓഫ് കേരള-UKOK" കണ്ട് ആശങ്ക പ്രകടിപ്പിച്ച്- എം.പി ഡീൻ…
This website uses cookies.