മലയാള സിനിമയുടെ സൂപ്പർ താരമായ മോഹൻലാൽ മലയാള സിനിമയിൽ ഏറ്റവും ഗംഭീരമായി ആക്ഷൻ രംഗങ്ങൾ ചെയ്യുന്ന നടനുമാണ്. എത്ര സാഹസികമായ രംഗങ്ങളും, ഈ പ്രായത്തിലും ഡ്യൂപ്പിനെ പോലും ഉപയോഗിക്കാതെ ചെയ്യുന്ന മോഹൻലാലിനെ കുറിച്ചു സംസാരിക്കുമ്പോൾ സംഘട്ടന സംവിധായകർക്കും നൂറു നാവ്. ഇത്രയും ഗംഭീരമായി ആക്ഷൻ സീനുകൾ ചെയ്യുന്ന മറ്റൊരു നടൻ ഇന്ന് മലയാള സിനിമയിലില്ല എന്നു പറയുന്നത് സംഘട്ടന സംവിധാന രംഗത്തെ അതികായന്മാരായ ത്യാഗരാജൻ മാസ്റ്റർ, പീറ്റർ ഹെയ്ൻ, മാഫിയ ശശി തുടങ്ങി ഒരുപാട് പേർ. മോഹൻലാലിനെ പോലെ തന്നെ ആക്ഷൻ രംഗങ്ങളിലെ ഞെട്ടിക്കുന്ന പ്രകടനം കൊണ്ട് ഒട്ടേറെ ആരാധകരെ തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ നേടിയെടുത്ത താരമാണ് മോഹൻലാലിന്റെ മകനായ പ്രണവ് മോഹൻലാലും.
ഇപ്പോഴിതാ അച്ഛന്റെയും ചേട്ടന്റെയും അതേ പാതയിലാണ് മോഹൻലാലിന്റെ മകൾ വിസ്മയയും. വിസ്മയ മോഹൻലാൽ തായ് ആയോധന കല പരിശീലിക്കുന്ന വീഡിയോ നേരത്തെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ, ഈ പെണ്കുട്ടിയുടെ പുതിയ ആക്ഷൻ വീഡിയോയാണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ആക്‌ഷനില്‍ മോഹന്‍ലാലിന്റെ ശരീരഭാഷയെ ഓര്‍മിപ്പിക്കുന്ന വിസ്മയ ഇപ്പോൾ തായ്ലാൻഡിലാണ്. വിസ്മയ തന്നെയാണ് തന്റെ പരിശീലന വീഡിയോ ഇൻസ്റ്റാഗ്രാമിലൂടെ പങ്കു വെച്ചിരിക്കുന്നത്. മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാൽ പാർക്കർ, ജിംനാസ്റ്റിക്‌സ്, പർവതാരോഹണം എന്നിവയിൽ വിദഗ്ധ പരിശീലനം നേടിയ യുവാവാണ്. തച്ചോളി വർഗീസ് ചേകവർ, യോദ്ധ തുടങ്ങിയ ചിത്രങ്ങൾക്കായി കളരി, കുങ്ഫു എന്നിവയിൽ പരിശീലനം നേടിയിട്ടുള്ള മോഹൻലാൽ സിനിമയിൽ വരുന്നതിനു മുമ്പ് സംസ്‌ഥാന ഗുസ്തി ചാമ്പ്യനായിരുന്നു. അതുപോലെ ടേയ്ക്ക്വോണ്ടോയിൽ ഹോണററി ബ്ലാക്ക് ബെൽറ്റും നേടിയിട്ടുള്ള വ്യക്തിയാണ് മോഹൻലാൽ.
രഞ്ജിത്ത് സജീവിനെ നായകനാക്കി അരുൺ വൈഗ ഒരുക്കിയ യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരളയിലൂടെ മലയാള സിനിമയിലേക്ക് വീണ്ടുമൊരു പുതുമുഖ നായിക.…
ഇന്ന് കേരളത്തിലെ യുവാക്കളും അവരുടെ മാതാപിതാക്കളും എല്ലാം അഭിമുഖീകരിക്കുന്ന വലിയൊരു പ്രശ്നം ചർച്ച ചെയ്യുന്ന ചിത്രമാണ് യുണൈറ്റഡ് കിംഗ്ഡം ഓഫ്…
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
This website uses cookies.