കമൽ ഹാസന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് വിശ്വരൂപം. 2013ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിലും വലിയ വിജയം നേടിയിരുന്നു. വിശ്വരൂപത്തിന്റെ രണ്ടാം ഭാഗമുണ്ടാവുമെന്ന് കമൽ ഹാസൻ 3 വർഷം മുമ്പ് തന്നെ അറിയിച്ചിരുന്നു. വിശ്വരൂപത്തിന്റെ ചിത്രീകരണ സമയത്ത് രണ്ടാം ഭാഗത്തിലേക്കുള്ള ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. കമൽ ഹാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ കുമാറും ആൻഡ്രിയ ജറമിയയുമാണ് നായികമാരായി വേഷമിടുന്നത്. ചിത്രത്തിന്റെ തിരക്കഥ കമൽ ഹാസനും അതുൽ തിവാരി ചേർന്നാണ് ഒരുക്കുന്നത്. ആദ്യ ഭാഗത്തെ പോലെ തന്നെ ക്രൈം ത്രില്ലറായാണ് ചിത്രത്തെ അണിയിച്ചൊരുക്കുന്നത്.
വിശ്വരൂപം രണ്ടാം ഭാഗത്തിന്റെ തമിഴ് ടൈറ്റിൽ സോങ് കഴിഞ്ഞ ദിവസം അണിയറ പ്രവർത്തകർ പുറത്തുവിടുകയുണ്ടായി. ആദ്യ ഭാഗത്തിലെ രംഗങ്ങൾ കോർത്തിണക്കിയാണ് ടൈറ്റിൽ സോങ് റിലീസ് ചെയ്തത്. ഓരോ വരികളും പ്രേക്ഷകരെ ആവേശഭരിതരാക്കും. അരവിന്ദ് ശ്രീനിവാസും ശരത് സാന്തോഷും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുഹമ്മദ് ഗിബ്രാനാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. വൈരമുത്തുവാണ് ടൈറ്റിൽ സോങിന് വേണ്ടി വരികൾ രചിച്ചിരിക്കുന്നത്. വിശ്വരൂപം രണ്ടാം ഭാഗം പ്രദർശനത്തിനെത്തിക്കുന്നത് കമൽ ഹാസൻ തന്നെയാണ്. രാജ് കമൽ ഫിലിംസിന്റെ ബാനറിലാണ് വിശ്വരൂപം 2 റിലീസിനത്തുന്നത്. വിശ്വരൂപം2 തമിഴ് ടൈറ്റിൽ സോങ് ഇതിനോടകം പ്രേക്ഷകർ ഇരുകൈയും നീട്ടിസ്വീകരിച്ചു.
രാഹുൽ ബോസ്, ശേഖർ കപൂർ, വഹീദാ റഹ്മാൻ തുടങ്ങിയവർ ചിത്രത്തിൽ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്. സാനു വർഗീസും ഷംദത്ത് സൈനുദീനും ചേർന്നാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. മഹേഷ് നാരായണനും വിജയ് ശങ്കറും ചേർന്നാണ് എഡിറ്റിംഗ് വർക്കുകൾ പൂർത്തിയാക്കിരിക്കുന്നത്. രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസനാണ് ചിത്രം നിർമ്മിക്കുന്നത്. ആഗസ്റ്റ് 10ന് തമിഴ്, തെലുഗ്, ഹിന്ദി എന്നീ ഭാഷകളിൽ വമ്പൻ റിലീസോട് കൂടി ചിത്രം പ്രദർശനത്തിനെത്തും.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്‌ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ ബോക്സ് ഓഫീസിൽ കൊടുങ്കാറ്റ് സൃഷ്ടിക്കുന്ന കാഴ്ചയാണ് കാണാൻ സാധിക്കുന്നത്. ഹനീഫ് അദനി രചിച്ചു സംവിധാനം…
പ്രശസ്ത സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് ഒരുക്കാൻ പോകുന്ന ആട് 3 എന്ന ചിത്രത്തിൻ്റെ പുതിയ അപ്ഡേറ്റ് എത്തി.…
ഒരിക്കൽ കൂടി സുരാജ് വെഞ്ഞാറമൂട് എന്ന നടനെ ആഘോഷിക്കുന്ന ചിത്രം മലയാള സിനിമ പ്രേമികൾക്ക് മുന്നിൽ എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം…
This website uses cookies.