തമിഴ് സിനിമ ലോകത്ത് അഭിനയംകൊണ്ട് വിസ്മയം തീർത്ത നടനാണ് കമൽ ഹാസൻ. ഏകദേശം മൂന്ന് വർഷമായി തമിഴ് നാട്ടിൽ അദ്ദേഹത്തിന്റെ ഒരു ചിത്രം ഇറങ്ങിയിട്ട്, 2015ൽ പുറത്തിറങ്ങിയ തൂങ്കാവനമാണ് അവസാനമായി അഭിനയിച്ച തമിഴ് ചിത്രം. എന്നാൽ ഇത്രെയും വർഷങ്ങൾ മാറ്റിവെച്ചത് അദ്ദേഹത്തിന്റെ സ്വപ്ന തുല്യമായ വിശ്വരൂപം രണ്ടാം ഭാഗത്തിന് വേണ്ടിയാണ്. വിശ്വരൂപം ഇന്ത്യയിൽ തന്നെ വൻ വിവാദങ്ങൾ സൃഷ്ട്ടിച്ചാണ് പ്രദർശനത്തിനെത്തിയത്, എന്നാൽ ആദ്യ ഭാഗത്തോടൊപ്പം തന്നെ രണ്ടാം ഭാഗം പകുതിയോളം അന്ന് കമൽ ഹാസൻ ചിത്രീകരിച്ചിരുന്നു. പ്രൊഡക്ഷൻ കമ്പനിയുമായി പ്രശ്നം മൂലം ചിത്രം കുറേനാൾ നിർത്തി വെച്ചിരുന്നു പിന്നീട് കമൽ ഹാസന്റെ തന്നെ പ്രൊഡക്ഷൻ കമ്പനിയായ രാജ് കമൽ ഫിലിംസിന്റെ ബാനറിൽ കമൽ ഹാസൻ തന്നെയാണ് ചിത്രം സംവിധാനം ചെയ്യുന്നതും നിർമ്മിക്കുന്നതും. അടുത്തിടെ അവർ പുറത്തുവിട്ട പോസ്റ്ററിൽ റീലീസ് തിയതിയും ട്രെയ്‌ലർ റീലീസിനേയും കുറിച്ചു സൂചിപ്പിച്ചിരുന്നു, കാത്തിരിപ്പിന് ഒടുവിൽ വിശ്വരൂപം2 ട്രെയ്‌ലർ പുറത്തുറങ്ങി.
ആദ്യ ഭാഗത്തോട് നൂറ് ശതമാനം നീതി പുലർത്തുന്ന ട്രെയ്‌ലർ എന്ന് നിസംശയം പറയാൻ സാധിക്കും. കമൽ ഹാസന്റെ തിരിച്ചു വരവ് എന്നുകൂടി വിശേഷിപ്പിക്കാം. മൂന്ന് വർഷങ്ങൾക്ക് മുമ്പ് ആദ്യ ഭാഗത്തിൽ അഭിനയിച്ച അതേ എനർജി കമൽ ഹാസനിൽ കാണാൻ സാധിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ആക്ഷൻ രംഗങ്ങളും, അഭിനയമികവും, ഡെഡിക്കേഷനും ഒത്തണങ്ങിയ ഒരു ദൃശ്യ വിസ്മയം തന്നെയാണ് വിശ്വരൂപം2 ട്രെയ്‌ലർ. വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിലെ ഓരോ ഫ്രേമുകളും ഹോളിവുഡ് നിലവാരം പുലർത്തിയിട്ടുണ്ട്. പഞ്ചാത്തല സംഗീതവും ഏറെ ആവേശം നൽകുന്ന ഒന്ന് തന്നെയായിരുന്നു, ചിത്രത്തിന് വേണ്ടി സംഗീതവും പഞ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത് ഗിബ്രനാണ്. പൂജ കുമാറും, ആൻഡ്രിയ ജെറമിയയുമാണ് ചിത്രത്തിൽ നായികമാരായിയെത്തുന്നത്. സൗത്ത് ഇന്ത്യൻ സിനിമ ലോകം ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രം ആഗസ്റ്റ് 10ന് തീയറ്ററുകളിലെത്തും.
സോഷ്യൽ മീഡിയയിൽ തരംഗമായി മോഹൻലാൽ അഭിനയിച്ച പുതിയ പരസ്യം. ഇന്ത്യൻ പരസ്യ സംവിധാന രംഗത്തെ അതികായനും "തുടരും" സിനിമയിലെ ജോർജ്…
പ്രശസ്ത മലയാള നടി ശ്രിന്ദ സംവിധായികയായി അരങ്ങേറ്റം കുറിക്കുന്നു. സൗബിൻ ഷാഹിർ ആണ് ശ്രിന്ദ ഒരുക്കുന്ന ആദ്യ ചിത്രത്തിലെ നായകൻ…
രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ജിത്തു മാധവൻ, തമിഴിൽ സൂര്യ- മോഹൻലാൽ ടീമിനെ പ്രധാന വേഷങ്ങളിൽ അവതരിപ്പിക്കുന്ന ചിത്രം ഒരുക്കുന്നു…
കേരളത്തെ നടുക്കിയ 2024 ലെ ചൂരൽമല ഉരുൾപൊട്ടൽ ദുരന്തം ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുന്നു എന്ന് വാർത്തകൾ. ഈ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കഥ…
ഇന്ത്യയിൽ നിന്നല്ല ആദ്യത്തെ ഫോർമുല വൺ റേസിങ്ങിൽ പങ്കെടുത്തു ശ്രദ്ധേയനായ നരെയ്ൻ കാർത്തികേയന്റെ ജീവിതം സിനിമയാകുന്നു എന്ന് വാർത്തകൾ. പ്രശസ്ത…
സൂപ്പർ ഹിറ്റായ മലയാളം വെബ് സീരിസ് 'ലവ് അണ്ടർ കൺസ്ട്രക്ഷൻ' ഒരുക്കിയ സംവിധായകൻ വിഷ്ണു ജി രാഘവ് ഇനി മോഹൻലാൽ…
This website uses cookies.