വിഷ്ണു വിശാൽ എന്ന തമിഴ് നടൻ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെയടക്കം ഇഷ്ടം പിടിച്ചു പറ്റിയ നടൻ ആണ്. രാക്ഷസൻ എന്ന അദ്ദേഹത്തിന്റെ ത്രില്ലർ ചിത്രം കേരളത്തിലടക്കം വലിയ വിജയമാണ് നേടിയത്. ഇപ്പോഴിതാ രാക്ഷസനു ശേഷം വീണ്ടും ഒരു ത്രില്ലർ ചിത്രവുമായി നമ്മുടെ മുന്നിൽ എത്തുകയാണ് വിഷ്ണു വിശാൽ. എഫ് ഐ ആർ എന്നാണ് ഈ ചിത്രത്തിന്റെ പേര്. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ഇതിന്റെ ട്രൈലെർ വമ്പൻ ശ്രദ്ധയാണ് നേടുന്നത്. ആദ്യാവസാനം പ്രേക്ഷകരിൽ ഉദ്വേഗം നിറക്കുന്ന രീതിയിൽ തന്നെയാണ് ഈ ട്രൈലെർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിന് മേലുള്ള പ്രതീക്ഷകൾ വലിയ രീതിയിൽ വർധിപ്പിക്കുന്ന തരത്തിൽ തന്നെയാണ് ഈ ട്രൈലെർ ഇപ്പോൾ എത്തിച്ചിരിക്കുന്നത്. മലയാളി നടി മഞ്ജിമ മോഹൻ നായിക വേഷത്തിൽ എത്തുന്ന ചിത്രത്തിൽ ഗൗതം വാസുദേവ് മേനോൻ, റീബ മോണിക്ക ജോൺ, പാര്‍വതി ടി, റെയ്സ വില്‍സണ്‍, റാം സി തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.
മനു ആനന്ദ് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ ഇർഫാൻ അഹമ്മദ് എന്ന കഥാപാത്രമായാണ് വിഷ്ണു എത്തുന്നത്. മനു ആനന്ദ് തന്നെയാണ് ഈ ചിത്രം രചിച്ചിരിക്കുന്നതും. ഫെബ്രുവരി പതിനൊന്നിന് റിലീസ് ചെയ്യാൻ പോകുന്ന ഈ ചിത്രം വിഷ്ണു വിശാലിന് ഒരു വലിയ ഹിറ്റ് കൂടി സമ്മാനിക്കുമെന്ന പ്രതീക്ഷയിലാണ് അദ്ദേഹത്തിന്റെ ആരാധകർ. ആക്ഷൻ ത്രില്ലര്‍ ചിത്രമായിട്ടാണ് എഫ്ഐആര്‍ എത്തുക എന്നും ട്രൈലെർ സൂചിപ്പിക്കുന്നുണ്ട്. വി വി സ്റ്റുഡിയോസ് നിർമ്മിച്ച ഈ ചിത്രത്തിന് സംഗീതം ഒരുക്കിയത് അശ്വത് ആണ്. അരുൾ വിൻസെന്റ് കാമറ ചലിപ്പിച്ച ഈ ചിത്രം എഡിറ്റ് ചെയ്തിരിക്കുന്നത് പ്രസന്ന ജി കെ ആണ്.
ഉപചാരപൂർവ്വം ഗുണ്ട ജയൻ എന്ന ചിത്രത്തിനു ശേഷം അരുൺ വൈഗ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന യുണൈറ്റഡ് കിംഗ്ഡം ഓഫ് കേരള…
ഏറെ നിരൂപക പ്രശംസ നേടിയ 'ഭ്രമയുഗം' എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം, ഹൊറർ വിഭാഗത്തിലുള്ള ധീരവും വ്യത്യസ്തവുമായ കഥപറച്ചിൽ ശൈലിയോടുള്ള…
ടൊവിനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ ഒരുക്കുന്ന പുതിയ ചിത്രം 'നരിവേട്ട'യുടെ തമിഴ്നാട് ഡിസ്ട്രിബ്യൂഷൻ ഏറ്റെടുത്ത് എ ജി എസ്…
സിനിമ സ്വപ്നമായി കാണുന്ന ആയിരക്കണക്കിന് യുവാക്കൾക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളത്തിലെ പ്രശസ്ത സംവിധായകൻ അരുൺ വൈഗ . രഞ്ജിത്ത് സജീവൻ…
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ അബിഷൻ ജിവിന്ത് സംവിധാനം ചെയ്ത "ടൂറിസ്റ്റ് ഫാമിലി" എന്ന തമിഴ് ചിത്രം…
ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ഉണ്ണി മുകുന്ദൻ - മിഥുൻ മാനുവൽ തോമസ് ടീം ഒന്നിക്കുന്ന മെഗാ ബഡ്ജറ്റ് ചിത്രവുമായി…
This website uses cookies.