മലയാളികളുടെ പ്രിയപ്പെട്ട നടനും രചയിതാവുമൊക്കെയായ വിഷ്ണു ഉണ്ണികൃഷ്ണൻ നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. വിഷ്ണു ഉണ്ണികൃഷ്ണനെയും ജോണി ആന്റണിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വി സി അഭിലാഷ് സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ റിലീസ് തീയതി ഇപ്പോൾ ഒഫീഷ്യലായി തന്നെ പ്രഖ്യാപിച്ചിരിക്കുകയാണ്. വരുന്ന ഓഗസ്റ്റ് അഞ്ചിനാണ് ഈ ചിത്രം റിലീസ് ചെയ്യാൻ പോകുന്നത്. ഹാസ്യത്തിന്റെ ട്രാക്കിലാണ് ഈ ചിത്രം കഥ പറയുന്നതെന്നാണ് സൂചന. ജോളിവുഡ് മൂവീസിന്റെ ബാനറിൽ ജോളി ലോനപ്പൻ നിർമ്മിക്കുന്ന ചിത്രത്തിന്റെ മോഷൻ പോസ്റ്റർ നടൻ ജയസൂര്യ ആണ് റിലീസ് ചെയ്തത്. ഇതിലൂടെയാണ് ചിത്രത്തിന്റെ റിലീസ് തീയതി പുറത്ത് വിട്ടത്. പ്രശസ്ത വിഷ്വൽ ഇഫക്ട്സ് ഡിസൈനിങ് കമ്പനിയായ ഡ്രിക് എഫ് എക്സാണ് ഈ മോഷൻ പോസ്റ്റർ ഒരുക്കിയത്. ഇതിലെ പാട്ടുകൾ, ഇതിന്റെ ടീസർ എന്നിവ നേരത്തെ തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.
ജുറാസിക് പാർക്ക് അടക്കമുള്ള വിദേശ സിനിമകൾ കേരളത്തിലെ പ്രേക്ഷകരുടെ മുന്നിലെത്തിച്ച ക്യാപിറ്റൽ സ്റ്റുഡിയോസ് ആണ് ഈ ചിത്രവും ഇവിടെ വിതരണം ചെയ്യുന്നത്. 1980 കളിലെ തെക്കൻ കേരളത്തിൻ്റെ കഥ പറയുന്ന ഈ ചിത്രം രചിച്ചത് സംവിധായകൻ തന്നെയാണ്. ഇന്ദ്രൻസിനെ നായകനാക്കി ആളൊരുക്കം എന്ന ദേശീയ പുരസ്കാരം നേടിയ സിനിമ സംവിധാനം ചെയ്ത വി സി അഭിലാഷിന്റെ രണ്ടാമത്തെ ചിത്രമാണ് സബാഷ് ചന്ദ്രബോസ്. സജിത്ത് പുരുഷൻ ക്യാമറ ചലിപ്പിച്ച ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് ശ്രീനാഥ് ശിവശങ്കരൻ ആണ്. സ്റ്റീഫൻ മാത്യു എഡിറ്റിംഗ് നിർവഹിച്ച ഈ ചിത്രത്തിൽ ഇർഷാദ്, ധർമജൻ, ജാഫർ ഇടുക്കി, സുധി കോപ്പ, സ്നേഹ, കോട്ടയം രമേശ്, രമ്യ സുരേഷ്, ശ്രീജ ദാസ്, അദിതി, ബാലു, സഫ്‌വാൻ എന്നിവരും അഭിനയിച്ചിട്ടുണ്ട്.
ഉണ്ണി മുകുന്ദൻ നായകനായ മാർക്കോ റിലീസ് ചെയ്ത് നാല് ദിനങ്ങൾ പിന്നിടുമ്പോൾ 40 കോടിയിലേക്കാണ് കുതിക്കുന്നത്. ആദ്യ മൂന്നു ദിനത്തിൽ…
മലയാള സിനിമയിലെ ആദ്യ സൂമ്പി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. "മഞ്ചേശ്വരം മാഫിയ" എന്ന പേരിലുള്ള ചിത്രം പുതുമകൾ…
പ്രീസ്റ്റ് എന്ന സിനിമക്ക് ശേഷം ജോഫിൻ ചാക്കോ സംവിധാനം ചെയ്യുന്ന രേഖാചിത്രത്തിന്റെ ട്രൈലെർ മെഗാ സ്റ്റാർ മമ്മൂട്ടിയുടെ സോഷ്യൽ മീഡിയ…
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ് - അഖിൽ പോൾ - അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന "ഐഡന്റിറ്റി"യുടെ ട്രെയ്ലർ പുറത്തിറങ്ങി.…
ക്രിസ്മസിന് ആക്ഷൻ ചിത്രങ്ങൾക്കൊപ്പം തിയേറ്ററിലെത്തിയ സുരാജ് വെഞ്ഞാറമൂട് ചിത്രം മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായ് മുന്നേറുന്നു. നിരവധി പ്രേക്ഷകരാണ് ഈ കഴിഞ്ഞ…
സുരാജ് വെഞ്ഞാറമൂട് നായകനായ ഇഡി മികച്ച പ്രേക്ഷക പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ക്രിസ്തുമസ് റിലീസായി ഡിസംബര് 20ന് തിയേറ്ററിലെത്തിയ ഈ ചിത്രം…
This website uses cookies.